25000 രൂപ കൈക്കൂലിക്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി, രക്ഷപ്പെടുത്താന്‍ 50000 രൂപ കൈക്കൂലി വാങ്ങി ഡിവൈഎസ്പി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ നിരവധി സംഭവങ്ങള്‍ ദിവസേനയെന്നോണം നമ്മള്‍ വായിച്ചറിയാറുണ്ട്. എന്നാല്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കൈക്കൂലി വാങ്ങിയാല്‍ എങ്ങനെയിരിക്കും? അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്നിരിക്കുന്നത്.
തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി ആയിരുന്ന നാരായണനെ 25000 രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയിരുന്നു. സ്‌പെഷ്യല്‍ സെല്‍ ഡി വൈ എസ് പിയായ വേലായുധന്‍ നായരുടെ അന്വേഷണത്തില്‍ ആയിരുന്നു നാരായണനെ കൈക്കൂലി കേസില്‍ പിടികൂടിയത്. നാരായണന്റെ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ഡി വൈ എസ് പി ആയിരുന്ന വേലായുധന്‍ നായരായിരുന്നു.
വേലായുധന്‍ നായര്‍ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിലായിരുന്നപ്പോള്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് കൈക്കൂലി കേസില്‍ നാരായണനേയും ഓഫീസ് അറ്റന്‍ഡര്‍ ഹസീനാ ബീഗത്തെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം നാരായണന്‍ തന്റെ ചെങ്ങന്നൂരിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇതേ ബാങ്കിലെ കഴക്കൂട്ടം ശാഖയിലേക്ക് 50000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.

ഇത് സംബന്ധിച്ച അന്വേഷണത്തില്‍ ആണ് വേലായുധന്‍ നായരാണ് ഈ പണം കൈപ്പറ്റിയത് എന്ന് കണ്ടെത്തിയത്. വേലായുധന്‍ നായരുടെ മകന്‍ ശ്യാംലാലിന്റെ പേരിലുള്ളതായിരുന്നു ഈ അക്കൗണ്ട്. ഇത് മനസിലാക്കിയ അന്വേഷണ സംഘം പിന്നീട് നടത്തി അന്വേഷണത്തില്‍ വേലായുധന്‍ നായരും നാരായണനും നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ കണ്ടെത്തി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ഇടപാട് പുറത്തറിയുന്നത്.
Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം
ഇതിന് മുന്‍പ് കൈക്കൂലി കേസില്‍ വിജിലന്‍സിന് പറ്റിയ പിശകാണ് നാരായണന്റെ പേരില്‍ കേസ് എടുക്കാന്‍ കാരണം എന്ന് കാണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വേലായുധന്‍ നായര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നാരായണനില്‍ നിന്ന് പണം കൈപ്പറ്റി മൂന്ന് മാസത്തിനകമായിരുന്നു ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ തുടരന്വേഷണം നടത്തിയപ്പോള്‍ ആണ് കള്ളി വെളിച്ചത്തായത്.
സംഭവത്തില്‍ വേലായുധന്‍ നായര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വേലായുധന്‍ നായര്‍ക്കെതിരെ ഉടന്‍ വകുപ്പ് തല നടപടിയും ഉണ്ടായേക്കും. കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം ആണ് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം പ്രത്യേകസംഘം നടത്തിയ അന്വേഷണത്തില്‍ നാരായണന്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications