'വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു ഗയ്സ്', പുതിയ വീഡിയോയുമായി ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍
കൊച്ചി: തങ്ങളെ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്ന ആരോപണവുമായി വിവാദ യൂട്യൂബ് വ്ളോ ഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍. തങ്ങളുടെ യൂട്യൂബ് ചാനലിലെ പുതിയ വീഡിയോയിലാണ് ആരോപണം.
മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുമായുളള വിവാദത്തിന് ശേഷം തങ്ങളോട് വീട്ടില്‍ നിന്നും പോകാന്‍ ഉടമ ആവശ്യപ്പെടുകയായിരുന്നുവെന്നും ആരും വാടക വീട് നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ പറയുന്നു.

മോട്ടോര്‍ വാഹന വകുപ്പ് ഇ ബുള്‍ജെറ്റിന്റെ വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയര്‍ന്നത്. പിന്നാലെ കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും എത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്തു. ഒരു ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ

ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയതിന് ശേഷവും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് ശേഷം സമൂഹത്തില്‍ നിന്ന് വലിയ ഹരാസ്‌മെന്റ് ആണ് തങ്ങള്‍ നേരിടുന്നത് എന്ന് ഇ ബുള്‍ജെറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ വീഡിയോയില്‍ പറയുന്നു. 45 മിനുറ്റുളളതാണ് പുതിയ വീഡിയോ. വാടക വീടിന് മുന്നില്‍ നിന്നാണ് വീഡിയോ ചെയ്തിരിക്കുന്നത്.

താമസിക്കുന്ന വാടകവീട്ടില്‍ തുടരാന്‍ ഒരു വര്‍ഷത്തെ കരാര്‍ ഉണ്ടെങ്കിലും വീട്ടുടമ തങ്ങളോട് വീട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടുവെന്ന് ഇവര്‍ പറയുന്നത്. പുതിയ വാടകവീട് കണ്ടെത്തുന്നതിന് വേണ്ടി ഒരുപാട് അന്വേഷിച്ചു. പന്ത്രണ്ടോളം വീടുകള്‍ കണ്ടെങ്കിലും വീട് തരാമെന്ന് പറഞ്ഞപ്പോള്‍ വൈകിട്ടാകുമ്പോള്‍ വീടില്ലെന്ന് വിളിച്ച് പറയുന്ന അവസ്ഥയാണ് എന്നും ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ പറയുന്നു.

കല്യാണം മുടക്കി എന്ന് പറയുന്നത് പോലെ വീട് കിട്ടുന്നത് പലരും മുടക്കുകയാണ് എന്നും ഇവര്‍ പറയുന്നത്. ഇപ്പോള്‍ തങ്ങള്‍ക്ക് പുതിയ വീട് കിട്ടിയിരിക്കുന്നത് തങ്ങളുടെ വീഡിയോ കണ്ടിരുന്ന ഒരു കുട്ടി സഹായിച്ചത് കൊണ്ടാണെന്നും ഇ ബുള്‍ജെറ്റ് പറയുന്നു. തങ്ങള്‍ പാവങ്ങളാണ് എന്നും വീട് കൊടുക്കണം എന്നും കുട്ടി പറഞ്ഞിട്ടാണ് പുതിയ വാടക വീട് തരപ്പെട്ടത് എന്നും ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ വ്യക്തമാക്കുന്നു.

പുതിയ വാടക വീടിന്റെ ഉടമസ്ഥര്‍ അഭിഭാഷകര്‍ ആണെന്നും അവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നും ഇവര്‍ പറയുന്നു. പുറത്ത് പോകുമ്പോള്‍ ആളുകള്‍ കളിയാക്കി ചിരിക്കുന്നത് അടക്കമുളള കാര്യങ്ങളുണ്ട്. ഈ വിവാദത്തിന്റെ പേരില്‍ തങ്ങളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ ഈ പറഞ്ഞ പോലീസോ മാധ്യമങ്ങളോ ആര്‍ടിഒയോ വന്ന് തങ്ങള്‍ക്ക് വേറൊരു വീടാക്കി തന്നില്ലല്ലോ എന്നും ഇവര്‍ പറയുന്നു. തങ്ങള്‍ വേണം അനുഭവിക്കണം അതാണ് അവരുടെ ലക്ഷ്യം എന്നും ഇവര്‍ പറയുന്നു.
Recommended Video

കേരള പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നന്ദി എന്നും ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ പറയുന്നു. തങ്ങളെ കുറിച്ച് ആളുകള്‍ പല കഥകളും പറഞ്ഞുണ്ടാക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. കോളേജ് കുട്ടികള്‍ തങ്ങളുടെ വീട്ടില്‍ എത്തി സാധനം വാങ്ങി പോകുന്നു എന്നതടക്കം ചിലര്‍ പറഞ്ഞ് പരത്തുന്നു. മുടി നീട്ടിയത് കൊണ്ടും കാതില്‍ കമ്മല്‍ ഇട്ടത് കൊണ്ടും ആളുകളെ പിടിച്ച് കഞ്ചാവാക്കുന്നത് ചോദ്യം ചെയ്യണമെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications