കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ നടന്റെ കാരവന്‍ സ്വന്തമാക്കി ഇ ബുള്‍ ജെറ്റ്; ചട്ടം ലഘിച്ച് റോഡില്‍ ഇറക്കിയാല്‍ ആര്‍ടിഒ പൂട്ടിടും

Google Oneindia Malayalam News

കണ്ണൂര്‍: ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ നേരിട്ട യൂട്യൂബമാര്‍മാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍. അവരുടെ നെപ്പോളിയന്‍ എന്ന കാരവനായിരുന്നു വിവാദങ്ങളുടെ പ്രധാന കാരണം. ഇവരുടെ വാഹനം കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസിലെത്തി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍

1

Image Credit: E Bull Jet

നിയമങ്ങള്‍ പാലിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ കാരണമായത്. ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. ഇവരുടെ നെപ്പോളിയന്‍ എന്ന കാരവന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കണ്ണൂരിലെ ആര്‍ ടി ഓഫീസിലാണ്.

2

Image Credit: E Bull Jet

ആദ്യത്തെ കാരവന്‍ വിട്ടുകിട്ടാതായപ്പോള്‍ ഇവര്‍ രണ്ടാമതൊരു കാരവന്‍ പുറത്തിറക്കിയിരിക്കുകയാണ്. ഒരു മിനി ബസില്‍ പണി തീര്‍ത്ത പുതിയ കാരവനാണ് ഇപ്പോള്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പുറത്തിറക്കിയത്. ഒരു സിനിമ താരത്തിന്റെ കാരവാനാണ് ഇപ്പോല്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വാങ്ങിയത്.

3

എന്നാല്‍ പുതിയ വാഹനം എതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടത്തിയാല്‍ ഇവരെ വീണ്ടും പൂട്ടാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പുതിയ വണ്ടിയില്‍ ചട്ട ലംഘനം നടത്തി രൂപം മ്ാറ്റം വരുത്തിയാല്‍ ആ വാഹനവും മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുമെന്നാണ് റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

4

നേരത്തെയുള്ള കാരവാനില്‍ രൂപ മാറ്റം വരുത്തിയതിന് 42000 രൂപയോളമാണ് ആര്‍ ടി ഒ ഇവര്‍ക്ക് പിഴയിട്ടിരിക്കുന്നത്. എന്നാല്‍ ഇന്ന് ആര്‍ടിഒ ഓഫീസിലുണ്ടായ സംഭവവികാസങ്ങളാണ് പ്രശ്നങ്ങള്‍ ഗുരുതരമാക്കിയത്. സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയായിരുന്നു ഇവര്‍.

5

കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെ നിരവധി പേര്‍ കണ്ണൂര്‍ ആര്‍ ടി ഓഫീസിലേക്ക് എത്തിയതും ഇവര്‍ക്ക് വിനയായി. കൊവിഡ് സമയത്ത് ആള്‍ക്കൂട്ടം സൃഷ്ടിച്ചതാണ് ഇവര്‍ക്കെതിരെ വന്ന മറ്റൊരു കേസ്. അറസ്റ്റ് ചെയ്ത ഇവരെ ദിവസങ്ങളോളം റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് കോടതി ഉപാധികലോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

6

അതേസമയം, രൂപം മാറ്റം വരുത്തിയ ടെമ്പോ ട്രാവലര്‍ വിട്ടുനല്‍കാന്‍ കോടതി അനുമതി നല്‍കിയിരുന്നില്ല. വാഹനത്തിലെ അനധികൃത ഫിറ്റിംഗുകള്‍ മുഴുവന്‍ നീക്കം ചെയ്യണമെന്ന് തലശേരി അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. വാഹനം നിയമാനുസൃതമായ രീതിയില്‍ സ്റ്റേഷനില്‍ സൂക്ഷിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

7

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. അപകടകരമായ തരത്തില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ ലംഘിച്ചതിനും മോട്ടോര്‍ വാഹന വകുപ്പിലെ 53 ( 1എ ) വകുപ്പ് പ്രകാരമാണ് നടപടി. ഈ സംഭവങ്ങള്‍ നടക്കുന്ന സമയത്ത് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

8

പറക്കും തളിക പോലെ മോഡിഫിക്കേഷന്‍ ചെയ്ത വണ്ട് റോഡിലിറക്കി എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. കൈയടിക്കാന്‍ ആളുണ്ടെന്ന് കരുതി നിയമം കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ ഒരുനാള്‍ നിയമം നിങ്ങളേയും തേടിവരുമെന്നായിരുന്നു ഫേസ്ബുക്കില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ .

9

എന്നാല്‍ ഞങ്ങളെ പൊലീസ് വേട്ടയാടുകയാണെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങലായ എബിനും ല്ിബിനും പിന്നീട് ആരോപിച്ചത്. പോലീസ് മനഃപൂര്‍വ്വം തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരും മയക്കുമരുന്ന് മാഫിയയുമാണെന്നാണ് ഇരുവരും ആരോപിക്കുന്നത്. ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്ക് ആയുധവും കടത്തുന്നുണ്ടെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഇതാണ് തങ്ങള്‍ക്ക് നേരെയുള്ള നീക്കത്തിന് പിന്നിലെന്നും ഈ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ ആരോപിക്കുന്നു. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

 എന്താണ് മങ്കിപോക്‌സ്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തൊക്കെ; വിശദമായറിയാം എന്താണ് മങ്കിപോക്‌സ്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തൊക്കെ; വിശദമായറിയാം

'വിവോ ഫോൺ ഉപയോഗിക്കുന്നില്ല, ദൃശ്യങ്ങൾ കണ്ടത് ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ'; പൾസർ സുനിയുടെ അഭിഭാഷകൻ'വിവോ ഫോൺ ഉപയോഗിക്കുന്നില്ല, ദൃശ്യങ്ങൾ കണ്ടത് ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ'; പൾസർ സുനിയുടെ അഭിഭാഷകൻ

Recommended Video

cmsvideo
തങ്ങളുടെ ജീവിതം സിനിമയാകണമെന്ന ആവശ്യവുമായി ഇ ബുൾ ജെറ്റ്

English summary
E Bull Jet brothers bought the film actor's caravan, RTO Take Action if there is violation of law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X