കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് തിരിച്ചടി; രൂക്ഷ വിമര്‍ശനവുമായി ഇകെ സുന്നി മുഖപത്രം!!

Google Oneindia Malayalam News

മഞ്ചേശ്വരം: കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇകെ സുന്നി വിഭാഗം. കോണ്‍ഗ്രസിന്റെ ശിരസില്‍ ചവിട്ടി ആര്‍എസ്എസിന്റെ ഗാന്ധി പ്രഘോഷണം എന്ന തലക്കെട്ടില്‍ സംഘടനയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ വെള്ളിയാഴ്ച്ച പ്രസിദ്ധീകരിച്ച മുഖപസംഗത്തിലാണ് ആര്‍എസ്എസിനെതിരെ സ്വീകരിക്കുന്ന നിലപാടില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

എപി സുന്നി വിഭാഗത്തിന്‍റെ വിമര്‍ശനം കടുത്ത പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ എത്തിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍. വിശദാംശങ്ങളിലേക്ക്

 ശക്തമായ വിമര്‍ശനം

ശക്തമായ വിമര്‍ശനം

ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗാന്ധിജിയെ തട്ടിയെടുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും എല്ലാ മേഖലയിലും ആര്‍എസ്എസ് കടന്നുകയറുമ്പോള്‍ കോണ്‍ഗ്രസ് വെറും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മുഖപ്രസംഗത്തിന്‍റെ അവസാന ഭാഗത്താണ് കോണ്‍ഗ്രസിനെതിരെ ശക്തയായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

 ഫലം കാണുന്നില്ല

ഫലം കാണുന്നില്ല

ഇന്ത്യന്‍ മതേതരത്വത്തിന് ഇനിയും ആശയറ്റിട്ടിയിട്ടില്ല. കോണ്‍ഗ്രസിന് ഒരു ബദല്‍ ഇല്ലാത്ത കാലത്തോളം പ്രതീക്ഷാ നിര്‍ഭരമായി കാത്തിരിപ്പ് തുടരേണ്ടണ്ടി വരും. ആര്‍എസ്എസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഫാഷിസ്റ്റ് ഭരണത്തിനെതിരേ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

 ഒരക്ഷരം മിണ്ടിയില്ല

ഒരക്ഷരം മിണ്ടിയില്ല

മുത്തലാഖിലും കശ്മീരിനെ വിഭജിക്കുന്നതിലും അവര്‍ ആ നയം തുടര്‍ന്നു. അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ വ്യാപിക്കുമെന്ന് പറയുന്ന അമിത്ഷാക്കെതിരേ ഒരക്ഷരംപോലും കോണ്‍ഗ്രസ് നേതാക്കള്‍ ഉരിയാടിയിട്ടില്ല. പൗരത്വ രജിസ്റ്റര്‍ മുസ്‌ലിംകളെ പുറന്തള്ളുന്ന പദ്ധതിയാണെന്ന് ഉറക്കെപറയാന്‍ മതനിരപേക്ഷ കക്ഷിയെന്ന് ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസിന് ആവുന്നില്ലെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

 കടുത്ത ആശങ്ക

കടുത്ത ആശങ്ക

ഫാഷിസ്റ്റ് ഭരണത്തെ ഇല്ലായ്മ ചെയ്യാന്‍ കാലം തന്നെ അനിവാര്യമായ സംവിധാനമുണ്ടാക്കുമെന്ന് വിശ്വാസിക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു കൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്. അതേസമയും മുഖപ്രസംഗം കടുത്ത ആശങ്കയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ വരുത്തി വെച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍.

 നിര്‍ണായകം

നിര്‍ണായകം

യുഡിഎഫുമായി സമീപകാലത്ത് ഇകെ സുന്നി വിഭാഗം പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നു. എന്നാല്‍ പുതിയ നിലപാട് മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ യുഡിഎഫിനെ ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മഞ്ചേശ്വരത്ത് ഉള്‍പ്പെടെ ഇകെ സുന്നികളുടെ നിലപാട് നിര്‍ണായകമാണ്.

യുഡിഎഫിന് തന്നെ

യുഡിഎഫിന് തന്നെ

അതേസമയം എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ ഇക്കുറിയും മഞ്ചേശ്വരത്ത് യുഡിഎഫിനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിനായിരുന്നു. സ്ഥാനാര്‍ത്ഥിയായെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ 11000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ വിജയിച്ചത്. അതേസമയം സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 32000 വോട്ടുകളായിരുന്നു.

English summary
E K Sunni paper suprabatham against Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X