Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ കാലം മുതല്‍ ആര്‍എസ്എസ്, കേരളത്തില്‍ 20 വര്‍ഷമായി ഒരു വികസനവുമില്ല: ഇ ശ്രീധരന്‍!!

കൊച്ചി: തന്റെ ആര്‍എസ്എസ് ബന്ദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇ ശ്രീധരന്‍. സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ ആര്‍എസ്എസിന്റെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് എനിക്ക് എന്തൊക്കെ മൂല്യങ്ങളുണ്ടോ, അതൊക്കെ ആര്‍എസ്എസില്‍ നിന്ന് കിട്ടിയതാണ്. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയ കലര്‍ത്താന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവെന്നും ശ്രീധരന്‍ വ്യക്തമാക്കി. ഏതെങ്കില്‍ സമുദായത്തിന്റെ പാര്‍ട്ടിയല്ല ബിജെപി. അത് ദേശ്‌സ്‌നേഹികളുടെ പാര്‍ട്ടിയാണെന്നും ശ്രീധരന്‍ പറഞ്ഞു.

1

പാലക്കാട്ട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡ് ഫോം മുതല്‍ പത്താം ക്ലാസ് വരെയും വിക്ടോറിയ കോളേജിലെ ഇന്റര്‍മീഡിയറ്റ് കാലത്തും ഈ ബന്ധം തുടര്‍ന്ന് പോന്നിരുന്നു. അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടിഎന്‍ ഭരതനും രാ വേണുഗോപാലുമൊക്കെയാണ് എനിക്ക് ശിക്ഷണം തന്നിരുന്നത്. എന്തൊക്കെ മൂല്യങ്ങളാണോ എനിക്കുള്ളത്, അതിന്റെ അടിത്തറ ആര്‍എസ്എസാണ്. മോഹന്‍ ഭാഗവത് കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തോടും ഇക്കാര്യം താന്‍ പറഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവരുമായി മാനസികമായ അടുപ്പമുണ്ടായിരുന്നു. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണ്, ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന പ്രചാരണം ഇപ്പോഴുണ്ട്. അത് തെറ്റാണെന്ന് എന്റെ അനുഭവത്തില്‍ നിന്ന് പറയാനാവും. കാരണം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചത് തന്നെയാണ്. ബിജെപി ഏതെങ്കിലും സമുദായത്തിന്റേത് അല്ല. അങ്ങനെയുള്ള ചിന്തകള്‍ മാറണം. ബിജെപി എന്നത് ദേശസ്‌നേഹികളുടെ പാര്‍ട്ടിയാണ്. ദേശസുരക്ഷയുടെ നാലാം തൂണാണ് ആര്‍എസ്എസ് എന്ന ജസ്റ്റിസ് കെടി തോമസിന്റെ അഭിപ്രായത്തോട് പൂര്‍ണമായും താന്‍ യോജിക്കുന്നുവെന്നും ശ്രീധരന്‍ പറഞ്ഞു.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് താന്‍ ലക്ഷ്യമിടുന്നത്. ബിജെപിയിലേക്ക് വന്നത് ഇത് കൂടി കണ്ടിട്ടാണ്. രാജ്യത്തോടും സമൂഹത്തോട് അചഞ്ചലമായ സ്‌നേഹം വേണം. ഇത് നരേന്ദ്ര മോദിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പലതും പഠിച്ചു. സമൂഹത്തില്‍ ഇക്കാര്യങ്ങള്‍ പ്രചരിക്കേണ്ടതുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. അതേസമയം വികസന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ 20 വര്‍ഷമായി ഇവിടേക്ക് വികസനം വന്നിട്ടില്ല. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനത്തിനായി ഒന്നും ചെയ്തില്ല. അവര്‍ക്ക് കേന്ദ്രത്തെ കുറ്റം പറയലാണ് പ്രധാന പണിയെന്നും ശ്രീധരന്‍ പറഞ്ഞു.

വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+