Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളുകളിലെ ഇ-വേസ്റ്റ് നിർമ്മാർജന പദ്ധതിക്ക് തുടക്കം, ഒറ്റദിനം നീക്കിയത് 12,500 കിലോഗ്രാം ഇ-വേസ്റ്റ്

തിരുവനന്തപുരം: ഇലക്ട്രോണിക് യുഗത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇ -വേസ്റ്റ് നിര്‍മ്മാര്‍ജനം. കടലാസിൽ നിന്നും കമ്പ്യൂട്ടറുകളിലേക്ക് മാറിയതോടെ ഈ- വേസ്റ്റും ഗണ്യമായി വർധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലുള്ള ഇടങ്ങളിൽ വൻ തോതിലാണ് ഇ- വേസ്റ്റുകളുള്ളത്. കേരളത്തിലെ സ്‌കൂളുകളില്‍ നിന്നും ഇ- വേസ്റ്റ് നിര്‍മ്മാര്‍ജനം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഒറ്റ ദിവസം കൊണ്ട് മാത്രം 12, 500 കിലോഗ്രാം ഇ-വേസ്റ്റാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും നീക്കിയത്. ആകെ ഒരു കോടി കിലോഗ്രാമിലധികം ഇ- വേസ്റ്റ് സ്‌കൂളുകളിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോണ്‍ എഡ്യുക്കേഷന്‍ (കെഐടിഇ) ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ വേസ്റ്റ് ശേഖരിക്കുന്ന ആദ്യ വാഹനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു.

e waste

സ്‌കൂളുകളില്‍ നിന്നും ഉപയോഗശൂന്യമായ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ഡിസ്‌ക് ഡ്രൈവുകള്‍, പ്രിന്ററുകള്‍, യുപിഎസ്, ക്യാമറ, ടെലിവിഷന്‍, സ്പീക്കറുകള്‍ തുടങ്ങിയവയൊക്കെയാണ് ഈ പദ്ധതി പ്രകാരം നീക്കം ചെയ്യുക. 10,000ത്തോളം സ്‌കൂളുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായാണ് ഇ വേസ്റ്റ് ശേഖരിക്കുക. സ്‌കൂളുകളില്‍ കെട്ടിക്കിടക്കുന്ന ഇത്തരം ഉപകരങ്ങള്‍ സ്ഥലം അപഹരിക്കുമെന്നത് കൂടാതെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. സ്‌കൂളുകളില്‍ നിന്നും ശേഖരിക്കുന്ന ഇ- വേസ്റ്റ് ശാസ്ത്രീയമായി റീസൈക്ലിംഗ് നടത്തുകയാണ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+