Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ, പാലക്കാട് ജില്ലകളിൽ രണ്ടാം ദിനവും ഭൂചലനം; സെക്കൻഡുകളോളം നീണ്ടു നിന്നു

തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. പുലർച്ചെ 3.55 നാണ് തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത് ഇന്നലേയും ഈ മേഖലകില്‍ ഭൂചലനം ഉണ്ടായിരുന്നു.

പാലക്കാട് തൃത്താല, ആനക്കര,കപ്പൂർ തിരുമുറ്റിക്കോട് ഭാഗങ്ങളിലാണ് ഇന്നു് പുലര്‍ച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായത്. ഇന്നലെ തൃശൂരിൽ കുന്നംകുളത്തും ഗുരുവായൂരും എരുമപ്പെട്ടിയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് തിരുമറ്റക്കോട് മേഖലയാണ് കുലുക്കം അനുഭവപ്പെട്ടത്. രാവിലെ 8.16 ഓടെയായിരുന്ന നേരിയ കുലുക്കം ഉണ്ടായത്.റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

eq2-

ഭൂമിക്കടിയിൽ നിന്നം ഇടിമുഴക്കത്തോടെ വിറയൽ അനുഭവപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞ്. ജനൽ പാളികൾ കുലുങ്ങിയിരുന്നു. കുലുക്കം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. അതേസമയം നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തൃശൂരിൽ നിന്ന് 18 കിലോമീറ്റർ വടക്കുമാറിയാണ് പ്രഭവകേന്ദ്രം എന്നാണ് നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയുടെ പ്രാഥമിക നിഗമനം. ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+