ഭൂകമ്പം നാശം വിതച്ച തുര്‍ക്കിക്ക് കേരളത്തിന്റെ സഹായം; 10 കോടി അനുവദിച്ചു

തിരുവനന്തപുരം: ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ ജനങ്ങള്‍ക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പബാധിതരായ തുര്‍ക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച തുര്‍ക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തു. ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ മുന്നോട്ടു വരികയുണ്ടായി. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തില്‍ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും നീണ്ടു വന്ന സഹായങ്ങളെ ഈ ഘട്ടത്തില്‍ നന്ദിയോടെ ഓര്‍ക്കുകയാണ്. തുക തുര്‍ക്കിക്ക് കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരുന്നെന്ന് കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
നേരത്തെ ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാണ് തുര്‍ക്കിക്കുള്ള ധനസഹായത്തെ കുറിച്ച് കെ എന്‍ ബാലഗോപാല്‍ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തുര്‍ക്കിയിലേക്ക് 10 കോടി കൊടുക്കും മുമ്പ് സ്വന്തം നാട്ടുകാരുടെ കാര്യം സര്‍ക്കാര്‍ നോക്കണമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.
Sleeping Tips: എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ, പേടിക്കേണ്ട, എളുപ്പവഴികള്‍ ഇവിടെയുണ്ട്
തുര്‍ക്കിയുടെ കാര്യം മോദി നോക്കിക്കോളുമെന്നും എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ അത് നോക്കേണ്ടന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. 10 കോടി രൂപയുടെ ധനസഹായം തുര്‍ക്കിക്ക് നല്‍കുന്നതായാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. 'മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തിനും, സാക്ഷരതാ പ്രേരകിന്റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നല്‍കണം പിന്നീട് തുര്‍ക്കിയെ സഹായിച്ചാല്‍ മതിയെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.












Click it and Unblock the Notifications