Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് ഇഡി; രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടും

തിരുവനന്തപുരം: കള്ളപ്പണ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ തുടരന്വേഷണത്തിനൊരുങ്ങി ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ). സ്വപ്‌ന സുരേഷ് കോടതിയ്ക്ക് നേരിട്ട് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഉടന്‍ ഇ ഡി കോടതിയെ സമീപിക്കും എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കള്ളപ്പണ കേസില്‍ ഇ ഡി കുറ്റപത്രം നല്‍കിയിട്ടുണ്ടെങ്കിലും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് തടസമില്ല എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കള്ളപ്പണ ഇടപാടില്‍ ഗുരുതരമായ ആരോപണവുമായാണ് സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമുള്ള പങ്ക് അക്കമിട്ട് നിരത്തിയാണ് സ്വപ്‌ന സുരേഷ് നല്‍കിയ പുതിയ രഹസ്യ മൊഴി.

1

സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണ ഘട്ടത്തിലും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍, നളിനി നെറ്റോ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയ ഇടപാടില്‍ പങ്കുണ്ടെന്നാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം. നേരത്തെ സ്വര്‍ണ്ണക്കടത്ത് അന്വേഷണ ഘട്ടത്തിലും സ്വപ്‌ന സുരേഷ് സമാനമായ രഹസ്യമൊഴി കസ്റ്റംസിന് നല്‍കിയിരുന്നു.

2

കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് പുതിയ വെളിപ്പെടുത്തല്‍ എന്നതിനാല്‍ മൊഴി പകര്‍പ്പ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെങ്കില്‍ തുടരന്വേഷണം ആരംഭിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. കസ്റ്റംസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സംഘം അന്വഷണം നടത്തിയിരുന്നെങ്കിലും 2016 ലെ സംഭവത്തിന് തെളിവ് ലഭിച്ചില്ല എന്നും കോണ്‍സുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചില്ല എന്നും ചൂണ്ടികാട്ടി അന്വേഷണം നിര്‍ത്തുകയായിരുന്നു.

3

ഇതിന് ശേഷം മുഖ്യമന്ത്രി അടക്കമുള്ളവരെ ഒഴിവാക്കിയാണ് കസ്റ്റംസ് കുറ്റപത്രം നല്‍കിയിരുന്നത്. അന്ന് തന്നെ സ്വപ്‌ന സുിരേഷിന്റെ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മൊഴി പകര്‍പ്പ് നകുന്നതിനെ കസ്റ്റംസ് എതിര്‍ക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. ബിരിയാണി ചെമ്പില്‍ ലോഹ വസതുക്കള്‍ കടത്ത എന്നതടക്കമുള്ള പുതിയ വിവരങ്ങളാണ് രഹസ്യമൊഴിയിലുള്ളത്.

4

സ്വപ്ന സുരേഷ് നേരിട്ട് കോടതിയ്ക്ക് നല്‍കിയ മൊഴി ആയതിനാല്‍ ഇ ഡിയക്ക് മറ്റാരുടേയും എതിര്‍പ്പില്ലാതെ തന്നെ മൊഴി പകര്‍പ്പ് ലഭ്യമായേക്കും. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കുകയാണ് വേണ്ടത്. മൊഴി പകര്‍പ്പിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിക്കുകയാണെങ്കില്‍ മൊഴികളില്‍ പേരുള്ള മുഖ്യമന്ത്രിയെയും കുടുംബത്തെയുമടക്കം ഇ ഡിക്ക് ചോദ്യം ചെയ്യേണ്ടി വന്നേക്കാം.

5

യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ 2020 ജൂണ്‍ 30-ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ 79 കിലോഗ്രാമിന്റെ നയതന്ത്ര കാര്‍ഗോ വന്നതാണ് കേസിനാസ്പദമായ സംഭവം. സ്വര്‍ണക്കടത്തിനെ കുറിച്ച് രഹസ്യവിവരം ലഭിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാര്‍ഗോ പിടിച്ചുവെക്കുകയായിരുന്നു. നയതന്ത്ര ബാഗായതിനാല്‍ തന്നെ ഉന്നതവൃത്തങ്ങളുടെ അനുമതിയോടെ ജൂലായ് അഞ്ചിന് തുറന്ന് പരിശോധിച്ചപ്പോഴാണ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 30 കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയത്.

6

തുടര്‍ന്ന് യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ പി എസ് സരിത്ത് അറസ്റ്റിലായി. ഇതോടെ സ്വപ്നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ഒളിവില്‍ പോയി. ഇവരെ പിന്നീട് എന്‍ ഐ എ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനും സ്വപ്‌ന സുരേഷുമായും സ്വര്‍ണക്കടത്ത് സംഘവുമായും ബന്ധമുണ്ട് എന്ന വിവരങ്ങളും ഇതോടെ പുറത്തുവന്നു.

7

ശിവശങ്കറിനെ പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പിന്നാലെ ശിവശങ്കര്‍ അറസ്റ്റിലായി. മിലവില്‍ ഇതുവരെ അറസ്റ്റിലായ എല്ലാ പ്രതികളും ജാമ്യംകിട്ടി ജയില്‍ മോചിതരായിട്ടുണ്ട്. ഇതിനിടെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച് ശിവശങ്കര്‍ തിരികെ സര്‍വീസില്‍ കയറുകയും ചെയ്തു.

ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+