ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ നീക്കം ശക്തമാക്കി ഇഡി: കേസില്‍ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
ശ്രീനഗർ: ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ഫണ്ട് അഴിമതിക്കേസിൽ നാഷണൽ കോൺഫറൻസ് മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫറൂഖ് അബ്ദുള്ളയ്ക്ക് പുറമെ അഹ്‌സൻ അഹമ്മദ് മിർസ, മിർ മൻസൂർ ഗസൻഫർ തുടങ്ങിയ 4 പേർക്കുമെതിരേയും ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ക്രിക്കറ്റ് അസോസിയേഷന്‍റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഫാറൂഖ് അബ്ദുള്ളയ്ക്കെതിരായ കേസ്. ഫാറൂഖ് അബ്ദുല്ല ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്ന സമയത്ത് അസോസിയേഷന്‍റെ ഫണ്ട് ഭാരവാഹികളുൾപ്പടെയുള്ളവരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് വകമാറ്റി എന്നതാണ് കേസ്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് ബി സി സി ഐ 113 കോടി രൂപ ഗ്രാൻറായി നൽകിയിരുന്നു. 2002 മുതൽ 2011 വരെയുള്ള കാലയളവിലായിരുന്നു ഇത്. ബി സി സി ഐ അനുവദിച്ച തുകയില്‍ 43.69 കോടി രൂപ ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം.

ഈ കേസുമായി ബന്ധപ്പെട്ട് ഒമർ അബ്ദുല്ലയെ നേരത്തെ മൂന്ന് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു . 2015ൽ ജമ്മു കശ്മീർ ഹൈകോടതി സി ബി ഐക്ക് കേസ് കൈമാറുകയും 2018ല്‍ ഫാറൂഖ് അബ്ദുല്ല അടക്കം നാലുപേരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. അതേസമയം കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബി ജെ പി നയത്തിന്റെ ഭാഗമാണ് ഫറൂഖ് അബ്ദുള്ളയ്ക്കെതിരായ കേസെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.
എന്തൊരഴകാണ്.... തൂ വെള്ളയില്‍ തിളങ്ങി മാളവിക മോഹനന്‍; വൈറലായി പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications