മെയ് 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബോംബ് വെച്ച് തകർക്കും: മേഘാലയ മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്ക് ഭീഷണിക്കത്ത്. 'യോഗ്യതയുള്ള തൊഴിലില്ലാത്ത യുവാക്കളുടെ ഭീകര (Terror group of qualified jobless youth)' സംഘമാണ് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. 37 "യോഗ്യതയുള്ള തൊഴിലില്ലാത്ത യുവാക്കൾ" ചേർന്ന് രൂപീകരിച്ച "ഭീകരസംഘം" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലവെയ് ബാ ഫിർനൈയാണ് കോൺറാഡ് കെ. സാങ്മയ്ക്ക് ഇമെയിൽ അയച്ചിരിക്കുന്നത്.
മെയ് 1 മുതൽ എല്ലാ ആഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ബോംബാക്രമണ പരമ്പര ഉണ്ടാകുമെന്നാണ് മെയിലിലെ ഭീഷണി. കത്തിന്റെ ഉറവിടം സംബന്ധിച്ച് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.വിഘടനവാദിയും നിരോധിത സംഘടന, ഹൈനിവ്ട്രപ് നാഷണൽ ലിബറേഷൻ കൗൺസിൽ (Hynniewtrep National Liberation Council) സർക്കാറുമായി സന്ധി വാഗ്ദാനം ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് ഇത്തരമൊരു ഭീഷണി. ഹൈനിവ്ട്രപ് നാഷണൽ ലിബറേഷൻ കൗൺസിലില്‍ നിന്നും തെറ്റിപ്പിരഞ്ഞതോ അല്ലെങ്കില്‍ തീവ്ര ആശയങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നതോ ആയ സംഘമാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ഗ്രൂപ്പിന്റെ ഹിറ്റ് ലിസ്റ്റിൽ മേഘാലയ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ കെട്ടിടവും നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയും ഉൾപ്പെടുന്നുണ്ട്. "നിങ്ങളും നിങ്ങളുടെ സർക്കാരും അവിടെയുള്ള എല്ലാ മേഘാലയക്കാരെയും ജോലിക്ക് നിയമിക്കുന്നതിനുള്ള ഒരു പരിഹാരം കണ്ടെത്തുന്നതുവരെ ഞങ്ങൾ ബോംബുകൾ സ്ഥാപിച്ചുകൊണ്ടിരിക്കും," ഭീഷണി കത്തിൽ പറയുന്നു.
എച്ച്എൻഎൽസിയുമായി ചർച്ചകൾ നിരുപാധികമായിരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ലഖ്മെൻ റിംബുയി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പോലീസ് കത്ത് വെളിപ്പെടുത്തിയത്. തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾ ആയുധം താഴെ വെച്ചാൽ മാത്രം സമാധാനം എന്ന നയമാണ് മേഘാലയ സർക്കാർ ഇതുവരെ പിന്തുടരുന്നത്. ഇതേ തുടർന്ന് എച്ച്എൻഎൽസിയെ നേരത്തെ ചർച്ചകളിൽ നിന്ന് അകറ്റി നിർത്തിയിരുന്നു.
ഇത് നമ്മുടെ മീരാ ജാസ്മിന്‍ തന്നെയാണോ..: ഞെട്ടിച്ച് പുതിയ മേക്കാവർ












Click it and Unblock the Notifications