Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലും മതപരിവര്‍ത്തനം: എട്ട് കുടുംബങ്ങളെ മതംമാറ്റി

ആലപ്പുഴ: കേരളം ഒരു ഭ്രാന്താലയമാണെന്ന സത്യം അംഗീകരിക്കാന്‍ ബാക്കിയുള്ളവര്‍ അത് ഇനിയെങ്കിലും അംഗീകരിച്ചേ മതിയാകൂ. കേരളത്തിലും വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ കൂട്ടമതപരിവര്‍ത്തനം നടന്നിരിക്കുന്നു. ഇന്നു (21-12-2014) രാവിലെയാണ് സംഭവം.

ആലപ്പുഴയില്‍ ഹരിപ്പാടിനു സമീപം ചേപ്പാടാണ് എട്ടു ക്രിസ്ത്യന്‍ കുടുംബങ്ങളിലെ 35 പേരെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തത്. ഘര്‍ വാപ്പസി (വീട്ടിലേക്ക് മടങ്ങിവരിക) എന്ന പരിപാടിയുടെ ഭാഗമായാണ് മതപരിവര്‍ത്തനം.

alappuzha-map

ഉത്തരപ്രദേശിലും ഗുജറാത്തിലും വി എച്ച് പിയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് കേരളത്തിലും ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ശനിയാഴ്ച ഗുജറാത്തില്‍ 200 ക്രിസ്ത്യന്‍ കുടുംബങ്ങളെ വിച്ച്പിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനം ചെയ്തിരുന്നു. കായംകുളത്തിനടുത്ത് ചേപ്പാടാണ് കേരളത്തില്‍ മതപരിവര്‍ത്തനം നടന്നിരിക്കുന്നത്. മതപരിവര്‍ത്തന പ്രവര്‍ത്തനം തുടരുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.

ഗണപതിഹോമം, ശുദ്ധിഹോമം, ഗായത്രിമന്ത്രജപം എന്നീ ചടങ്ങുകളോടെയാണ് ഇവര്‍ ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് നിലവിളക്ക്, പുതുവസ്ത്രം, ഹൈന്ദവ ഗ്രന്ഥങ്ങള്‍ എന്നിവ വിതരണം ചെയ്തു. ഹിന്ദുമതാചാര്യന്മാരാണ് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+