യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് വാങ്ങിയ വെള്ളിക്കാശും, 'മോൻസൺ വെറുമൊരു തട്ടിപ്പുവീരനല്ല'
കൊച്ചി: പുരാവസ്തു ശേഖര തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ വെറുമൊരു തട്ടിപ്പ് വീരന്‍ മാത്രമായി കുറച്ച് കാണരുതെന്ന് ബി ഇക്ബാല്‍. യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം അവതരിപ്പിച്ച മോന്‍സണിന്റെ നര്‍മ്മബോധത്തെ അഭിനന്ദിക്കാതിരിക്കാനാകില്ലെന്ന് ബി ഇക്ബാല്‍ കുറിച്ചു..
ബി ഇക്ബാലിന്റെ കുറിപ്പ് ഇങ്ങനെ: '' വെറുമൊരു തട്ടിപ്പു വീരൻ മാത്രമായി മോൻസൺ മാവുങ്കലിനെ കുറച്ച് കാണരുത്. ഇതിനു മുൻപ് എത്രയോ കബളിപ്പിക്കലിനാണു മലയാളികൾ "അഹമഹമികയാ" മുന്നോട്ട് വന്നുകൊണ്ടിരുന്നത്. എല്ലാറ്റിലും വലിയ കേമരെന്ന് നടിക്കുമ്പോഴും അതിവേഗം പറ്റിക്കപ്പെടാവുന്ന ജനങ്ങളാണു (Gullible) മലയാളികളെന്ന് ഏതൊരു തട്ടിപ്പ് സാധാരണനും (കാവാലത്തോട് കടപ്പാട്) അറിയാവുന്ന അങ്ങാടി രഹസ്യമാണു.

മോൻസൺ പക്ഷെ പ്രസക്തനാവുന്നത് അയാളുടെ അനുപമമായ ഫലിത ബോധത്തിന്റെ പേരിലാണു. മോശയുടെ ഊന്ന് വടിയും അലക്സാണ്ടറുടെ വാളുമൊക്കെ പ്രയോഗിച്ച് പഴകിയ പഴഞ്ചൻ ഐറ്റങ്ങൾ മാത്രം. എന്നാൽ യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാസ് വാങ്ങിയ വെള്ളിക്കാശിൽ രണ്ടെണ്ണം അവതരിപ്പിച്ചതിലൂടെ മോൻസൺ പ്രകടിപിച്ച നർമ്മബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ല. സത്യത്തിൽ നമിച്ച് പോയി. പ്രസിദ്ധരായ തട്ടിപ്പ് വീരന്മാരുടെയല്ല കുഞ്ചൻ നമ്പ്യാരുടെയും വികെയെന്നിന്റെയും പിൻഗാമിയായി അംഗീകരിച്ച് ഫലിതബോധത്തിൽ സമഗ്രസംഭാവനക്കുള്ള പുരസ്കാരം മോൻസണിനു നൽകി ആദരിക്കണമെന്നഭ്യർത്ഥിക്കുന്നു''.
ഫോട്ടോ എടുത്ത ആളും ഈ ചിത്രത്തിലുണ്ട്, വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം
സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ ആറ് വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അടക്കമുളളവരുമായുളള ബന്ധം മറയാക്കിയാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. കൃഷ്ണന്‍ വെണ്ണ കട്ടിരുന്ന പാത്രം, യേശുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് വാങ്ങിയ മുപ്പത് വെള്ളിക്കാശ്, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന റാന്തല്‍ വിളക്ക്, കുരിശിലേറ്റിയ ശേഷം താഴെ ഇറക്കിയപ്പോള്‍ യേശുവിന്റെ മുഖം തുടച്ച വെള്ളത്തുണി അടക്കമുളള അത്യപൂര്‍വ്വ സാധനങ്ങള്‍ തന്റെ പക്കലുണ്ടെന്ന് ്അവകാശപ്പെട്ടാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയത്.
മോന്‍സണ് എതിരെ 2020ല്‍ കേരള പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇയാളുടെ ഇടപാടുകള്‍ ദുരൂഹമാണെന്നായിരുന്നു റിപ്പോര്‍ട്ട്. മോന്‍സണെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത് മോശയുടെ അംശവടി അടക്കമുളളവ കണ്ട് സംസ്ഥാനത്തെ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടര്‍ന്നാണ്.


Click it and Unblock the Notifications