Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍ തീവെപ്പിന് ഒരുമാസം; എന്തുകൊണ്ട് കേരളം, ആരാണ് പിന്നില്‍..? ഉത്തരം കണ്ടെത്താനാകാതെ എന്‍ഐഎ

തിരുവനന്തപുരം: രാജ്യത്ത് തന്നെ വലിയ കോളിളക്കമുണ്ടാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ ഒരു മാസമായിട്ടും കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘം. പ്രതിയെ പിടികൂടാന്‍ സാധിച്ചെങ്കിലും ട്രെയിന്‍ തീവെപ്പിന് പിന്നിലെ ലക്ഷ്യമെന്ത്, ആസൂത്രകര്‍ ആരൊക്കെ എന്ന കാര്യത്തിലൊന്നും വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെ കേസ് എന്‍ ഐ എ ഏറ്റെടുത്തിരുന്നു.

എന്നാല്‍ പ്രതി ഷാറുഖ് സെയ്ഫിയുടെ ലക്ഷ്യമെന്തായിരുന്നു എന്നതിനെ കുറിച്ചോ സഹായം ചെയ്തവര്‍ ആരൊക്കെയെന്നോ കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. നിലവില്‍ രണ്ടാംഘട്ട അന്വേഷണമാണ് എന്‍ ഐ എ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഷാറുഖ് സെയ്ഫി വരും ദിവസങ്ങളില്‍ അന്വേഷണസംഘം തെളിവെടുപ്പിനെത്തിക്കും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ലോക്കല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഷാരൂഖ് സെയ്ഫിക്കൊപ്പം തെളിവെടുപ്പ് നടത്തിയിരുന്നു.

saifi

ഏപ്രില്‍ 18 ന് ആണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാണ് എന്‍ ഐ എ സംഘം പരിശോധിക്കുന്നത്. എന്‍ ഐ എയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ മറ്റാരുടേയും സഹായമില്ലെന്നും താന്‍ തന്നെ സ്വയം തോന്നി ചെയ്തതാണ് എന്നുമാണ് ഷാറൂഖ് സെയ്ഫി പറയുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

കൃത്യമായ ആസൂത്രണത്തോടെയാണ് ഷാരൂഖിനെ കേരളത്തില്‍ എത്തിച്ചതെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. എന്തിന് ആക്രമണം നടത്തി, എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്. അതേസമയം അപകടത്തില്‍ പൊള്ളലേറ്റ ഒമ്പതു പേര്‍ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. മൂന്ന് പേരാണ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടത്.

ട്രെയിനിലെ തീ കണ്ട് ജീവന്‍ രക്ഷിക്കാന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. ഏപ്രില്‍ രണ്ടിനാണ് ഷാറൂഖ് സെയ്ഫി ട്രെയിനിന് തീയിടുന്നത്. ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ ആയിരുന്നു ആക്രമണം. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ സ്‌റ്റേഷന്‍ വിട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നത്. യാതൊരു പ്രകോപനവും കൂടാതെ യാത്രക്കാര്‍ക്ക് മേല്‍ ഷാറൂഖ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

മഹാരാഷ്ട്രയില്‍ വെച്ചാണ് ഷാറൂഖ് സെയ്ഫിയെ അറസ്റ്റ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഉള്ള ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെ ആണ് ഷാറൂഖ് സെയ്ഫിയെ പിടികൂടുന്നത്. ആക്രണത്തിന് ശേഷം അതേ ട്രെയിനില്‍ തന്നെയാണ് താന്‍ കണ്ണൂരിലെത്തിയത് എന്ന് ഷാറൂഖ് സെയ്ഫി പറഞ്ഞിരുന്നു. ഒന്നര മണിക്കൂറോളം റെയില്‍വേ സ്‌റ്റേഷനില്‍ ഒളിച്ചിരുന്ന ശേഷം അന്ന് പുലര്‍ച്ചെയോടെയാണ് രത്നഗിരിയിലേക്ക് പോയത്.

Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും

കേരളത്തിലെത്തുന്നത് ആദ്യമായിട്ടാണ് എന്നും ഷാറൂഖ് സെയ്ഫി പറഞ്ഞിരുന്നു. അതിനിടെ ഷാറൂഖ് സെയ്ഫിയുടെ ഇയാളുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ശേഖരിക്കാനും ബന്ധുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.ആക്രമണത്തിനിടെ ഷാറൂഖ് സെയ്ഫിക്കും പരിക്കേറ്റിട്ടുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+