Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റവാളികളുടെ രേഖാചിത്രം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയാമോ..? ട്രോളുകള്‍ക്കപ്പുറം അറിയേണ്ട ചിലതുണ്ട്

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയായ ഷാറൂഖ് സെയ്ഫിയെ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ നിന്ന് എ ടി എസ് പിടികൂടിയത്. ഞായറാഴ്ച രാത്രിയായിരുന്നു ആലപ്പുഴ - കണ്ണൂര്‍ എക്‌സ്പ്രസില്‍ രാജ്യത്തെ തന്നെ നടുക്കിയ സംഭവം അരങ്ങേറിയത്. എലത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴാണ് അക്രമി ട്രെയിനിലെ സഹയാത്രക്കാര്‍ക്ക് മേല്‍ പെട്രോള്‍ സ്‌പ്രേ ചെയ്ത് തീവെച്ചത്.

ഇതിന് പിന്നാലെ അക്രമി രക്ഷപ്പെടുകയും ചെയ്തു. ഈ അക്രമിയെ പിന്നീട് ബുധനാഴ്ചയാണ് പിടികൂടാനായത്. എന്നാല്‍ തിങ്കളാഴ്ച തന്നെ പൊലീസ് ദൃക്‌സാക്ഷികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രേഖാചിത്രം തയ്യാറാക്കിയിരുന്നു. പ്രതിയായ ഷാറൂഖ് സെയ്ഫിയുമായി ഏറെ നേരം അഭിമുഖമിരുന്ന റാഷിക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് രേഖാചിത്രം തയ്യാറാക്കിയിരുന്നത്.

SKETCH1

എന്നാല്‍ ഇന്നലെ ഷാറൂഖ് സെയ്ഫിയെ പിടികൂടിയതിന് പിന്നാലെ പൊലീസ് വരച്ച ഈ രേഖാചിത്രത്തെ ട്രോളിക്കൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ഷാറൂഖ് സെയ്ഫിയും രേഖാചിത്രവും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഈ ട്രോളുകള്‍ എല്ലാം. എന്നാല്‍ ഇത്തരം ട്രോളുകള്‍ക്ക് അടിസ്ഥാനമില്ല എന്നാണ് തിരുവനന്തപുരം സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് മുന്‍ എസ്ഐ അജിത് കുമാര്‍ പറയുന്നത്.

തലസ്ഥാനത്തെ പല പ്രമാദമായ കേസുകളിലും കുറ്റവാളികളുടെ രേഖാചിത്രം തയ്യാറാക്കിയത് അജിത് കുമാറാണ്. ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ രേഖാചിത്രവും തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ രേഖാചിത്രങ്ങളില്‍ ചില വ്യത്യാസങ്ങളൊക്കെ വരാം എന്ന് പറയുകയാണ് അജിത് കുമാര്‍. ട്വന്റി ഫോര്‍ ന്യൂസ് ഓണ്‍ലൈനിനോട് ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

ദൃക്സാക്ഷികളോട് വിശദമായി സംസാരിച്ച ശേഷമാണ് രേഖാചിത്രം വരക്കുന്നത്. പ്രതിക്ക് എന്തെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോ, മുടി എങ്ങനെയാണ്, മുഖത്തിന്റെ ആകൃതി ഇതൊക്കെയാണ് പ്രാഥമികമായി അന്വേഷിക്കുന്നത്. ഓരോ തവണയും വ്യത്യസ്തമായ ആകൃതി റഫായി വരച്ച് കാണിക്കും എന്നും അതിന് ശേഷം അതില്‍ നിന്ന് ഏതാണ് കൂടുതല്‍ അനുയോജ്യമായത് എന്ന് ദൃക്‌സാക്ഷികളോട് ചോദിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vastu Tips: വാട്ടര്‍ടാങ്ക് മാറ്റിയാല്‍ വിവാഹം നടക്കുമോ..? കിടക്കേണ്ടത് ഏത് ദിശയില്‍; പെട്ടെന്ന് വിവാഹം നടക്കാനുള്ള മാര്‍ഗങ്ങള്‍

ഏകദേശ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പകുതിയോളം ചിത്രം വരച്ച് ദൃക്‌സാക്ഷികളെ കാണിക്കും. അവര്‍ പറയുന്ന പുതിയ തിരുത്തുകളുടെ അടിസ്ഥാനത്തില്‍ രേഖാചിത്രം പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. ദൃക്‌സാക്ഷിക്ക് കുറ്റവാളിയുടെ മുഖം 60-70 ശതമാനം വരെ ഓര്‍ക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് 10-15 മിനിറ്റിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴും കുറ്റം നേരിട്ട് കണ്ട ആള്‍ എന്ന നിലക്ക് ദൃക്‌സാക്ഷി ആ ഷോക്കില്‍ നിന്ന് മുക്തരാകില്ല. അതിനാല്‍ ദൃക്‌സാക്ഷിയുടെ മാനസിക നില കൂടി കണക്കിലെടുത്താണ് രേഖാചിത്രം തയ്യാറാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളിയെ കണ്ട ചെറിയ ഒരു ഓര്‍മ മാത്രമേ പലപ്പോഴും അപ്പോള്‍ കാണൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണടച്ച് മനസില്‍ ആ ക്രൈം സീന്‍ ഒന്നുകൂടി ഓര്‍ക്കാനാണ് ഞാന്‍ രേഖാചിത്രം തയ്യാറാക്കുമ്പോള്‍ ദൃക്‌സാക്ഷികളോട് പറയാറുള്ളത്.

ട്രെയിന്‍ തീവെപ്പ് പോലുള്ള സംഭവങ്ങളില്‍ സാക്ഷികള്‍ നന്നായി പേടിച്ചിട്ടുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതി ഓടിപ്പോകുന്നതൊക്കെയായിരിക്കും പലപ്പോഴും ദൃക്‌സാക്ഷികള്‍ കാണുക. അതിനാല്‍ ചെറിയ ഓര്‍മ മാത്രമെ കുറ്റവാളികളുടെ മുഖം സംബന്ധിച്ച് ഇവര്‍ക്ക് ഉണ്ടായിരിക്കൂ. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് രേഖാചിത്രം തയ്യാറാക്കേണ്ടി വരിക എന്നും അതിനാല്‍ ഇപ്പോള്‍ കാണുന്ന ട്രോളുകളിലൊന്നും ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+