മൂന്ന് പേരുടെ മരണത്തില്‍ പങ്ക്; ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം; യുഎപിഎ ഇല്ല
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. മൂന്ന് പേരുടെ മരണത്തില്‍ ഷാറൂഖ് സെയ്ഫിക്ക് പങ്കുണ്ട് എന്നാണ് കണ്ടെത്തല്‍. അതേസമയം ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ല എന്നാണ് സൂചന. നേരത്തെ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ .ഷാറൂഖ് സെയ്ഫിക്ക് എതിരെ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല.
ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് ഷാറൂഖിന് എതിരെ കൊലപാതക കുറ്റം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഷാറൂഖ് സെയ്ഫി ആലപ്പുഴ - കണ്ണൂര്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇതിന് പിന്നാലെ മൂന്ന് പേരുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ നൗഫീഖ്, റഹ്മത്ത്, രണ്ട് വയസുകാരി സഹ്ല എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്.

ട്രെയിനില്‍ തീയിടുന്നത് കണ്ട് പ്രാണരക്ഷാര്‍ത്ഥം ഇവര്‍ പുറത്തേക്ക് ചാടിയാതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ഷാറൂഖ് സെയ്ഫി ഇവരെ തള്ളിയിട്ടതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്തായാലും ഇവരുടെ മരണത്തില്‍ ആണ് ഷാറൂഖ് സെയ്ഫിക്ക് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം വൈദ്യപരിശോധനയില്‍ മഞ്ഞപ്പിത്തം ബാധിച്ചെന്ന് കണ്ടെത്തിയ ഷാറൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രതികള്‍ക്കുള്ള സെല്ലിലായിരുന്നു ഷാറൂഖ് സെയ്ഫിയെ പാര്‍പ്പിച്ചിരുന്നു. ഇന്ന് ഷാറൂഖ് സെയ്ഫിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഷാറൂഖിനെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഷാറുഖിനെ ജില്ലാ ജയിലിലേക്ക് മാറ്റും. ജയിലില്‍ കിടക്കാന്‍ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്‍ അല്ല ഷാറൂഖ് എന്ന് വ്യക്തമായിട്ടുണ്ട്.
ഷാറൂഖ് സെയ്ഫിയുടെ കരളിന്റെ പ്രവര്‍ത്തനം തകരാറിലാണ് എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആക്രമണത്തിനിടെ ഷാറൂഖ് സെയ്ഫിക്കും പൊള്ളലേറ്റിരുന്നെങ്കിലും ഇത് ഒരു ശതമാനം മാത്രമേ ഉള്ളൂ എന്നാണ് വൈദ്യപരിശോധനയില്‍ കണ്ടെത്തിയത്. കൈകളിലാണ് പൊള്ളലേറ്റത്. മുഖത്തെ പാട് ഉരഞ്ഞ് ഉണ്ടായതാണ് എന്നും ഇത് ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ സംഭവിച്ചാതാകം എന്നുമാണ് പൊലീസിന്റെ നിഗമനം.
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
അതിനിടെ ഷാറൂഖ് സെയ്ഫിയുടെ ദല്‍ഹിയിലെ ബന്ധുക്കളെയും കേരള പൊലീസ് സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കൃത്യം ചെയ്തത് ഒറ്റക്കാണ് എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ട്രെയിനിന് തീയിട്ട ശേഷം അതേ ട്രെയിനില്‍ ആണ് താന്‍ കണ്ണൂരില്‍ എത്തിയത് എന്നാണ് ഷാറൂഖ് സെയ്ഫി പറയുന്നത്. ശേഷം രണ്ട് മണിക്കൂറോളം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒളിച്ചിരുന്നു.
1.40 ന് എത്തിയ മരുസാഗര്‍ എക്സ്പ്രസിലാണ് രത്നഗിരിയില്‍ എത്തിയത്. മഹാരാഷ്ട്രയില്‍ നിന്ന് ബുധനാഴ്ചയാണ് ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ ടി എസ് പിടികൂടുന്നത്. ഇന്നലെയാണ് ഷാറൂഖ് സെയ്ഫിയെ പൊലീസ് കേരളത്തില്‍ എത്തിച്ചത്. കേരളത്തിലേക്ക് ഇതിന് മുന്‍പ് വന്നിട്ടില്ല എന്നാണ് ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇക്കാര്യവും പൊലീസ് വിശ്വസിച്ചിട്ടില്ല.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications