ട്രെയിനിലെ തീവെപ്പ്: പോലീസ് യുപിയിലെത്തി, വിവരങ്ങള്‍ തേടും, യുട്യൂബ് ചാനലിനെ കുറിച്ചും അന്വേഷണം
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസില്‍ പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയെന്ന് വ്യക്തം. പോലീസ് പ്രതിയെ യുപിയിലെത്തി. കൃത്യമായ വിവരങ്ങള്‍ ലഭിച്ചതോടെയാണ് പ്രതിയെ തേടി പോലീസ് സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. സംഭവത്തില്‍ തീവ്രവാദ ബന്ധവും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് ദേശീയ അന്വേഷണ ഏജന്‍സിയും കേസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലാണ് യുപിയിലെ നോയിഡ സ്വദേശിയായ അക്രമി യാത്രക്കാരെ തീയിട്ട് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനെ കുറിച്ചും കാര്യമായി അന്വേഷിക്കുന്നുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന വസ്തുക്കള്‍ പരിശോധിച്ചപ്പോഴാണ് പ്രാഥമികമായി അക്രമി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളയാളാണെന്ന നിഗമനത്തിലെത്തിയത്.

പല സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് കമ്മീഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു. അതേസമയം റെയില്‍വേ പോലീസിന്റെ രണ്ടംഗ സംഘമാണ് നോയിഡയിലേക്ക് എത്തിയത്. ഇന്നലെ വൈകീട്ടാണ് ഇവര് യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസം പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇയാളും നോയിഡ സ്വദേശിയാണ്. ഇയാള്‍ തന്നെയാണോ പോലീസ് സംശയിക്കുന്നയാള്‍ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് സംഘം യുപിയിലെത്തിയത്. ഇവര്‍ നോയിഡയിലെത്തി കാര്യഹ്ങള്‍ അന്വേഷിക്കും. പ്രതിയുടെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു. പല ആളുകളുടെ പേരുകളും ഇതില്‍ എഴുതി വെച്ചിട്ടുണ്ട്. ഈ ബാഗില്‍ വെള്ളത്തിന്റെ കുപ്പിയില്‍ ഒരു ലിറ്ററോളം പെട്രോള്‍ ഉണ്ടായിരുന്നു.
വസ്ത്രങ്ങളും, ടിഫിന്‍ ബോക്‌സും, ഇയര്‍ബഡ്‌സ്, ചാര്‍ജര്‍, പോക്കറ്റ് ഡയറി, കണ്ണട, മൊബൈല്‍ ഫോണ്‍ കവര്‍, പെന്‍സില്‍ കട്ടര്‍ എന്നിവയാണ് ഉണ്ടായിരുന്നത്. ബാഗിലെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. ദില്ലി സൈബര്‍ പോലീസുമായിട്ടെല്ലാം ഇക്കാര്യത്തില്‍ കേരള പോലീസ് ആശയവിനിമയം നടത്തി. അതേസമയം ബാഗിലെ ഡയറിയിലാണ് യുട്യൂബ് ചാനലിനെ കുറിച്ച് എഴുതിവെച്ചിരിക്കുന്നത്.
മുഖ്യസാക്ഷി, ആ ചാനലിലെ വീഡിയോകളിലൊന്നില്‍ ട്രെയിനില്‍ കണ്ടയാളാണെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നിന്നുള്ള സിം കാര്‍ഡ് ഫോണില്‍ മുമ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. യുട്യൂബ് ചാനല്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ടോയ്‌ലറ്റിന് സമീപം നില്‍ക്കുന്നത് കണ്ടുവെന്നും ദൃക്‌സാക്ഷിയുടെ മൊഴിയുണ്ട്.












Click it and Unblock the Notifications