Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചമ്മന്തിയും ആർഭാടവും ഇല്ലാത്ത എൽദോ എബ്രഹാമിന്റെ മാമ്മോദിസ പോസ്റ്റ്'; തോറ്റകാരണം കയ്യിലിരിപ്പെന്ന് കമന്റുകൾ

കൊച്ചി; ഇത്തവണ കനത്ത തിരിച്ചടിയായിരുന്നു മൂവാറ്റുപുഴയിൽ എൽഡിഎഫ് നേരിട്ടത്. തീപ്പൊരി യുവ നേതാവായ എൽദോ എബ്രഹാമിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന സിപിഐയെ പ്രതീക്ഷയെ അട്ടിമറിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയായ മാത്യു കുഴൽനാടനായിരുന്നു മണ്ഡലം പിടിച്ചെടുത്തത്. വിജയം ഉറപ്പിച്ച മണ്ഡലത്തിൽ ഏറ്റ തോൽവി സിപിഐയ്ക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്കായിരുന്നു വഴിവെച്ചത്. എന്നാൽ പരാജയത്തിന് കാരണക്കാരൻ എൽദോ തന്നെയാണെന്നായിരുന്നു പിന്നീട് പാർട്ടി കണ്ടെത്തൽ. അദ്ദേഹത്തിന്റെ ആഡംബര വിവാഹമായിരുന്നുവത്രേ പരാജയത്തിലേക്ക് നയിച്ചതിലെ പ്രധാന കാരണം. സിപിഐ ജില്ലാ കൗൺസിലിന്റെ റിപ്പോർട്ടിലും ഇത് വലിയ വിമർശനങ്ങളായിരുന്നു ഉയർന്നത്.

അതേസമയം വിമർശനങ്ങൾ രൂക്ഷമാകുന്നതിനിടെ മറുവശത്ത് നേതൃത്വത്തെ പരോക്ഷമായി 'കുത്തി' എൽദോ എബ്രഹാം രംഗത്തെത്തിയിരുന്നു . തന്റെ മകളുടെ മാമ്മോദിസ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു മറുപടി. 'മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത..ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ' എന്ന കുറിപ്പോടെയാണ് മുൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് ഉയരുന്നത്.

1

എംഎൽഎയുടെ വാക്കുകൾ ഇങ്ങനെ 'മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.....
ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ....
ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്.എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്.
എലൈൻ എന്നാൽ "സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ "

2

ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു ഇവൾ വേഗതയിൽ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നൻമയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവർക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിൻമകൾക്കെതിരെ പടവാൾ ഉയർത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പതാകവാഹകയാകും.

3

എന്റെയും ഭാര്യ ഡോക്ടർ ആഗിയുടെയും ബന്ധുക്കൾ മാത്രം ചടങ്ങിന്റെ ഭാഗമായി.ജലത്താൽ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈൻ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോൾ... മാലാഖ.... പ്രതീക്ഷയുടെ പൊൻകിരണമാണ്.ചടങ്ങിൽ സംബന്ധിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് നന്ദി', എന്നായിരുന്നു പോസ്റ്റ്.

4

പോസ്റ്റിന് താഴെ എൽദോയെ വിമർശിച്ചും അനുകൂലിച്ചുമുള്ള നിരവധി പോസ്റ്റുകൾ ഉയരുന്നുണ്ട്. ആദ്യ വരി തന്നെ കാനം രാജേന്ദ്രന് ഉള്ള കുത്താണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. കല്യാണം കൊണ്ടല്ല, അഞ്ച് വർഷത്തെ അങ്ങയുടെ കയ്യിലിരുപ്പ് കൊണ്ടാണ് അങ്ങ് മൂവാറ്റുപുഴയിൽ തോറ്റത് എന്ന് ജില്ലാ കമ്മറ്റി മനസിലാക്കണം എന്നായിരുന്നു മറ്റൊരു കമന്റ്..

5

നാടിന്റെ ഒരു എംഎൽഎ ആയിരിക്കുമ്പോൾ തന്റെ വിവാഹത്തിന് മണ്ഡലത്തിലെ ജനങ്ങളേ ക്ഷണിക്കുക എന്നതും ക്ഷണം
സ്വീകരിച്ചു എത്തിയവർക്കു ലഘുഭക്ഷണം കൊടുക്കുന്നതും പൊതുമാന്യതയും അഭിനന്ദനാർഹവുംമാണ്...
പൊതുപ്രവർത്തനം കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകൾക്കതീതമായിരിക്കട്ടെ, എന്നായിരുന്നു ഒരാൾ കുറിച്ചത്. അതേസമയം നിങ്ങൾ കമ്മ്യൂണിസ്റ്റുകാർക്ക് മാമോദിസയൊക്കെ ആകാമോയെന്നുള്ള ചോദ്യങ്ങളും ചിലർ ചോദിക്കുന്നുണഅട്.

6


ദാരിദ്ര്യം പറഞ്ഞത് കഴിഞ്ഞ തവണ വോട്ട് തേടിയ എംഎൽഎ ആർഭാട വിവാഹം നടത്തിയത് ജനങ്ങളെ അകറ്റിയെന്നായിരുന്നു എൽദോ എബ്രഹാമിനെതിരായ ജില്ലാ കൗൺസിൽ റിപ്പോർ്ട്. വിവാഹം ലളിതമായി നടത്താൻ ആവശ്യപ്പെട്ടിട്ടും എംഎൽഎ വഴങ്ങിയില്ല. മാത്രമല്ല സിപിഎമ്മിനെതിരെ സമരത്തിന് എംഎൽഎയെ മുന്നിൽ നിർത്തി നയിച്ചതും ലാത്തി ചാർജിൽ കൈ ഒടിഞ്ഞുവെന്നുള്ള തെറ്റായ പ്രചരണങ്ങളുമെല്ലാം തിരിച്ചടിയായെന്നാണ് കൗൺസിൽ റിപ്പോർട്ടിൽ
പറഞ്ഞിരുന്നു.അതേസമയം സിപിഎം സഹകരണവും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

Recommended Video

cmsvideo
    Suresh Gopi supports Pala Bishop's narcotics jihad

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+