Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയുടെ ആരോപണത്തില്‍ കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, പരിശോധന എല്ലാ ജില്ലകളിലും!!

തിരുവനന്തപുരം: ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരു ചേര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായോയെന്ന് വിശദമായി പരിശോധിച്ച് മാര്‍ച്ച് 20 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

1

കണ്ണൂര്‍, കൂത്തുപറമ്പ്, കല്‍പ്പറ്റ, തവനൂര്‍, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂര്‍, ഉടുമ്പന്‍ചോല, വൈക്കം, അടൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാസര്‍ഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പരിശോധന നടത്താന്‍ ബുധനാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. അരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.

അതേസമയം പ്രതിപക്ഷ നേതാവ് ഈ വിഷയത്തില്‍ ആരോപണം കടുപ്പിച്ചിട്ടുണ്ട്. 10 നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി ചെന്നിത്തല പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. നേരത്തെ അഞ്ച്് മണ്ഡലങ്ങളിലെ കള്ളവോട്ട് സംബന്ധിച്ച് വിവരങ്ങളാണ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.

ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത് തവനൂരാണ്. 4395 വ്യാജ വോട്ടര്‍മാരാണ് ഇവിടെയുള്ളത്. കൂത്തപറമ്പ് 2795 വോട്ടര്‍മാരാണ് ഉള്ളത്. മിക്കയിടത്തും വോട്ടര്‍ പട്ടികയില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും അതേ പോലെ തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. ചിലതില്‍ വിലാസങ്ങളിലും മറ്റ് വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കാസര്‍കോട്ടെ ഉദുമയില്‍ കുമാരി എന്ന വോട്ടറുടെ പേര് വോട്ടര്‍ പട്ടികയില്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നു. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകരോട് പട്ടികയിലെ തെറ്റുകള്‍ അന്വേഷിക്കാന്‍ ചെന്നിത്തല നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+