തെരഞ്ഞെടുപ്പ് ട്വന്റി20 ക്രിക്കറ്റ് അല്ല; ശ്രീശാന്തിനോട് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി ഒത്തുകളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീശാന്തിനെപോലെയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് അത് വ്യക്തമാക്കുന്നുണ്ടെന്നും ട്വന്റി20 മത്സരമല്ല തിരഞ്ഞെടുപ്പെന്നും കോടിയേരി വിമര്‍ശിച്ചു.
ബിജെപി കോണ്‍ഗ്രസ് ഒത്തുകളി പല മണ്ഡലങ്ങളിലും പ്രകടമാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് കൂട്ടുകെട്ടിന്റെ മധ്യവര്‍ത്തി. ബിഡിജെഎസ് രൂപീകരിച്ചതുതന്നെ അവിശുദ്ധ കൂട്ടുകെട്ടിന് മറയിടാനാണ്. ബിജെപി ക്ഷേത്രങ്ങളെ പ്രചാരണ സ്ഥലമാക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.

അഴിമതിക്കു പേരുകേട്ട വലതുപക്ഷത്തിനൊപ്പം ചേര്‍ന്നു കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവുമോ എന്നാണ് വര്‍ഗീയ ശക്തികള്‍ നോക്കുന്നത്. പഴയ വടകര ബേപ്പൂര്‍ മാതൃകയുടെ ആവര്‍ത്തനമാണിത്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കുന്ന 90 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും വ്യാഴാഴ്ച പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥികളെ ചൊല്ലി തര്‍ക്കമില്ലെന്നു പ്രഖ്യാപനത്തിനു ശേഷം മനസിലാവും. രണ്ടു സ്ഥലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കോടിയേരി അറിയിച്ചു.












Click it and Unblock the Notifications