ബസിടിച്ച് വൈദ്യുതിതൂണ്‍ തകര്‍ന്നുവീണ് വിദ്യാര്‍ഥിമരിച്ചു
കോഴിക്കോട്: സ്‌കൂള്‍ ബസിടിച്ച് കോണ്‍ക്രീറ്റ് തൂണ്‍ തകര്‍ന്ന് തലയില്‍വീണ് വിദ്യാര്‍ഥി മരിച്ചു. മാത്തറ കാലിക്കറ്റ് ഇസ്‌ലാമിക് റെസിഡെന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സി. ആദിഷ് (10) ആണ് മരിച്ചത്. പറയന്‍കാട്കുന്ന് ഇരിങ്ങല്ലൂര്‍ ചാലില്‍ ഷാജിയുടെയും ധന്യയുടെയും മകനാണ്. സംസ്‌കാരം നടത്തി.

സ്‌കൂളില്‍ റിപ്പബ്ലിക്ദിന പരിപാടിക്കെത്തിയതായിരുന്നു ആദിഷ്. തണല്‍മരത്തറയില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കവെ പിന്നോട്ടെടുത്ത സ്‌കൂള്‍ ബസ് കണക്ഷനില്ലാത്ത വൈദ്യുതിതൂണില്‍ തട്ടുകയായിരുന്നു. തൂണ്‍ വീഴുന്നതുകണ്ട് കൂട്ടുകാര്‍ ഓടിമാറിയെങ്കിലും ആദിഷിന്റെ തലയില്‍ പതിക്കുകയായിരുന്നു. പരുക്കേറ്റ ആദിഷിനെ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications