ഇനി കറന്റ് ബില്ലും ഷോക്കടിക്കും; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു, യൂണിറ്റിന് 16 പൈസ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത സാമ്പത്തിക വർഷം 12 പൈസ കൂടി വർധിപ്പിക്കാനാണ് തീരുമാനം. സമ്മർ താരിഫ് ചുമത്തണമെന്ന ആവശ്യം കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മീഷൻ തളളി. പുതിയ നിരക്ക് വർധന ബിപിഎൽ വിഭാഗത്തിനും ബാധകമാണ്.
അടുത്ത സാമ്പത്തിക വർഷം മുതൽ സമ്മർ താരിഫ് ഈടാക്കണമെന്ന ആവശ്യമായിരുന്നു കെഎസ്ഇബി മുന്നോട്ട് വച്ചത്. ആകെ 27 പൈസയുടെ നിരക്ക് വർധന 2025-26 സാമ്പത്തിക വർഷത്തിൽ കൊണ്ട് വരണമെന്നായിരുന്നു ആവശ്യം. എന്നാൽ റെഗുലേറ്ററി കമ്മീഷൻ ഇത് അംഗീകരിച്ചില്ല. പകരം അടുത്ത സാമ്പത്തിക വർഷം 12 ശതമാനം വർധനവ് വരുത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

പിണറായി അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ നടപ്പാക്കുന്ന അഞ്ചാമത്തെ നിരക്ക് വർധനയാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. 2016 മുതൽ ഇങ്ങോട്ടുള്ള എട്ട് വർഷങ്ങളിലാണ് അഞ്ച് തവണയായി വൈദ്യുതി നിരക്കുകൾ പരിഷ്‌കരിച്ചത്. ഇതിൽ കഴിഞ്ഞ വർഷവും സർക്കാർ നിരക്ക് വർധന നടപ്പാക്കിയിരുന്നു. അടുത്ത വർഷവും നടപ്പാക്കും എന്നറിയിച്ചതോടെ തുടർച്ചയായ മൂന്ന് വർഷത്തെ നിരക്ക് വർധനയുടെ ഭാരം സാധാരണക്കാരുടെ തലയിലാവും.
അതേസമയം, കണക്‌ടഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാര്‍ഹിത ഉപയോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശവും റെഗുലേറ്ററി കമ്മീഷൻ പരിഗണിച്ചില്ല. 2026-27 സാമ്പത്തിക വർഷം മുതൽ സമ്മർ താരിഫ് അടക്കം യൂണിറ്റിന് 9 പൈസ വർധിപ്പിക്കണം എന്ന നിർദ്ദേശവും ബോർഡ് മുന്നോട്ട് വച്ചെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല.
വിവിധ വിഭാഗങ്ങൾക്ക് നിലവിൽ നൽകി വന്നിരുന്ന ഇളവുകൾ അതേപടി തുടരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് താരിഫ് വര്‍ധന ബാധകമാവില്ല. കൂടാതെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയുടെ വൈദ്യുതി നിരക്കും വർധിപ്പിച്ചിട്ടില്ല.
അധിക ബാധ്യത ഒഴിവാക്കാനാണ് നിരക്ക് വർധന എന്നാണ് കെഎസ്ഇബി പറയുന്നത്. ഡാമുകളിലെ ജലനിരപ്പിലുണ്ടായ കുറവും പുറമേ നിന്ന് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബോർഡ് പറയുന്നു. ഇത് മറികടക്കാനാണ് നിരക്ക് വർധന ഏർപ്പെടുത്താൻ ബോർഡ് നിർദ്ദേശിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications