കുലുക്കിയിട്ടും ചക്ക വീണില്ല,ഒടുവിൽ കാല് പൊക്കി തുമ്പിക്കൈ കൊണ്ട് വലിച്ചു;ആനയുടെ വീഡിയോ വൈറൽ
കൊച്ചി: ചക്ക സീസണിൽ ആളുകൾ വലിയ തോട്ടി കെട്ടി ചക്ക പറിക്കുന്നതും കഴിക്കുന്നതുമൊക്കെ കേരളത്തിൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ നീണ്ട തുമ്പി കൈ നീട്ടി ചക്ക പറിക്കുന്നത് ആനയായാലോ? അത്തരമൊരു കൗതുകം നിറഞ്ഞ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ആണ് ട്വിറ്ററില്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഉയരമുള്ള പ്ലാവിൽ നിന്നും ചക്കപറിക്കാനുള്ള ആനയുടെ 'പെടാപാട്' ആണ് വീഡിയോയിൽ ഉള്ളത്.

ആദ്യം ചക്കയ്ക്കായി ആന പ്ലാവ് കുലുക്കുകയാണ്. എന്നാൽ ആ ശ്രമം വിജയിച്ചില്ല. ഇതോടെ രണ്ട് കാലും പൊക്കി പ്ലാവിന് മുകളിലേക്ക് വെച്ച് തുമ്പിക്കൈ കൊണ്ട് ചക്ക പറിച്ച് താഴെയിട്ടു. കൂടി നിൽക്കുന്നവരുടെ ഭാഗത്ത് നിന്നുള്ള പ്രോത്സാഹനം ഒട്ടും കുറവായിരുന്നില്ലെന്ന് വീഡിയോയിൽ കേൾക്കാം.
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ
'മനുഷ്യർക്ക് മാമ്പഴം എന്ന പോലെയാണ് ആനകൾക്ക് ചക്ക. ആനയുടെ ശ്രമത്തിന് കയ്യടിക്കുന്ന മനുഷ്യർ, ഈ കാഴ്ച തികച്ചും ഹൃദ്യമാണ്' എന്ന കുറിപ്പോടെയാണ്
30 സെന്റ് ദൈർഘ്യമുള്ള വീഡിയോ സാഹു പങ്കിട്ടത്. വീഡിയോ എവിടെ നിന്നാണ് എടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. വീഡിയോയിൽ മലയാളം പറയുന്നത് കേൾക്കാം. നിരവധിയാളുകള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications