Get Updates
Get notified of breaking news, exclusive insights, and must-see stories!

'എലിസബത്ത് 15 വർഷമായി മാനസിക രോഗത്തിന് മരുന്ന് കുടിക്കുന്നു, ആദ്യ ഭർത്താവിനെ കുറിച്ച് തുറന്ന് പറയൂ'; കോകില

നടൻ ബാലയും അദ്ദേഹത്തിന്റെ മുൻ പങ്കാളി എലിസബത്തും തമ്മിലുള്ള ഭിന്നതകൾ വലിയ ചർച്ചയായി മാറുന്ന സമയമാണിത്. ഇരുവരും പരസ്‌പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സജീവമാണ്. നിയമപരമായി ഇരുവരും തമ്മിൽ വിവാഹം ചെയ്‌തിട്ടില്ല. എങ്കിലും ഏറെക്കാലം ഇവർ ഒരുമിച്ച് കഴിഞ്ഞിരുന്നു. അതിനിടയിൽ ഉണ്ടായ സംഭവ വികാസങ്ങളും ബന്ധം വേർപിരിഞ്ഞ സാഹചര്യവും ഒക്കെ ചർച്ചയാവുന്നുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം ബാല എലിസബത്തിന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരുന്നു. എലിസബത്ത് അഞ്ച് വർഷം മുൻപ് മരിച്ച് പോയ തന്റെ പിതാവിനെ കുറിച്ച് പറയുന്നുവെന്നും അവരോട് ലജ്ജ തോന്നുന്നുവെന്നും ബാല പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്നും എന്റെ ജീവൻ രക്ഷിച്ചവരെല്ലാം ഇപ്പോഴും എന്റെ ആത്മാവിനോട് ചേർന്ന് നിൽക്കുന്നുണ്ടെന്നും ബാല ചൂണ്ടിക്കാണിച്ചു.

kokilaelizabethissue

എലിസബത്ത് പണത്തിനും സ്വത്തിനും വേണ്ടിയാണ് തനിക്കൊപ്പം നിന്നതെന്നാണ് ബാല ആരോപിക്കുന്നത്. എന്നാൽ ഇതിന് മറുപടിയുമായി എലിസബത്ത് തന്നെ രംഗത്ത് വരികയും ചെയ്‌തു. ബാലയുടെ ആരോപണങ്ങളുടെ മുനയൊടിച്ചു കൊണ്ടായിരുന്നു എലിസബത്തിന്റെ പ്രതികരണം. ഇപ്പോഴിതാ വിഷയത്തിൽ എലിസബത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബാലയുടെ ഭാര്യ കോകില.

എലിസബത്തുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമാണ് ബാല മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്‌തത്‌. അഞ്ച് മാസം മുൻപ് വളരെ ലളിതമായ ചടങ്ങിലൂടെ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. അതിന് ശേഷം കൊച്ചിയിൽ നിന്ന് വൈക്കത്തേക്ക് ഇവർ മാറി താമസിച്ചിരുന്നു. മാത്രമല്ല ഈ വിവാദങ്ങളിൽ ഒന്നും പതറാതെ ബാലയ്‌ക്കൊപ്പം നിൽക്കുകയാണ് കോകില. അതിനിടയിലാണ് എലിസബത്തിനെതിരെ കോകില രംഗത്ത് വന്നിരിക്കുന്നത്.

കോകിലയുടെ വാക്കുകൾ

ചില വിഷയങ്ങൾ കാണുമ്പോൾ ഭയങ്കര വിഷമം തോനുന്നു. ഞാനും ഒരു പെണ്ണാണ്, എനിക്കും വേദനയുണ്ട്. നിങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇത് എലിസബത്ത് ചേച്ചിയോട് ആണ് എനിക്ക് പറയാനുള്ളത്. അൽപ്പം മുൻപാണ് അവരുടെ വീഡിയോ ഞാൻ കണ്ടത്. എന്നെ വെല്ലുവിളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. മാമ ഒരിക്കലും എല്ലാം തുറന്ന് പറഞ്ഞിട്ടില്ല. അതൊക്കെ പറഞ്ഞാൽ നാണക്കേട് ഞങ്ങൾക്കാണ്.

ഞാനിപ്പോൾ എന്റെ മാമയോടൊപ്പം വളരെ സന്തോഷത്തിലാണ് കഴിയുന്നത്. അതുപോലെ നിങ്ങളും രജിസ്‌റ്റർ വിവാഹം ചെയ്‌ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങൾ പറ്റിക്കുന്നു എല്ലാവരെയും എന്നല്ലേ പറയുന്നത്. പക്ഷേ നിങ്ങൾ അല്ലേ അവരെ ഒക്കെ പറ്റിക്കുന്നത്. നിങ്ങളുടെ ഭർത്താവ് ഒരു ഡോക്‌ടർ അല്ലേ, അയാളെ പറ്റി ആദ്യം പറയൂ. അത് നിങ്ങൾ ആദ്യം പുറംലോകത്തോട് പറയൂ.

നിങ്ങൾ സ്വന്തം ഭർത്താവിനൊപ്പം സന്തോഷമായി ഇരിക്കൂ. നിങ്ങൾ പോയതല്ലേ, ഇപ്പൊ ഒന്നര വർഷം കഴിഞ്ഞ് വന്ന് സംസാരിക്കുന്നത് എന്തിനാണ്? മുൻപ് തന്നെ ഇതൊക്കെ പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ്, എന്നാൽ മാമയാണ് തടഞ്ഞത്. വേണ്ട, പോട്ടെ പാവമാണ് നന്നായിരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.

എങ്ങനെയാണ് നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയുന്നു എന്നത് എനിക്കറിയില്ല. നിങ്ങൾ കഴിഞ്ഞ 15 വർഷമായി മരുന്ന് കുടിക്കുന്ന ആളല്ലേ, എല്ലാവരും അറിയട്ടെ. എല്ലാവരും നിങ്ങൾ ഒരു ഡോക്‌ടർ അല്ലേ നന്നായി ഇരിക്കുന്നു എന്നാണ് വിചാരിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ ഭയങ്കര കഷ്‌ടമാണ്. നിങ്ങൾക്ക് ഇഷ്‌ടമുള്ളത് ചെയ്യൂ, ഞങ്ങളും ചെയ്യാം. എല്ലാത്തിനും ഞങ്ങളുടെ കൈയിൽ തെളിവുകളുണ്ട്. ഇപ്പോഴും ഒന്നും വേണ്ട വിട്ടേക്കൂ എന്നാണ് മാമ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+