സംസ്ഥാനത്തിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക: വിമർശനവുമായി സിപിഎം പ്രമേയം
കൊച്ചി: സംസ്ഥാനത്തിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചു. വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരായ സിപിഎം പ്രമേയം. കേരളേത്താടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയും വിവേചനവും സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ പ്രതിബന്ധമായിമാറിയിരിക്കുകയാണ്. മോദിസര്‍ക്കാരിനു കീഴില്‍ ഫെഡറല്‍ കീഴ്‌വഴക്കങ്ങളും മൂല്യങ്ങളും ഇല്ലാതായിക്കൊിരിക്കുകയാണെന്നും സിപിഎം വിമർശിക്കുന്നു.
സമീപകാലത്ത് പാസ്സാക്കിയ എല്ലാ കേന്ദ്രനിയമങ്ങളുടെയും പൊതുസ്വഭാവം സംസ്ഥാനങ്ങളുടെ അധികാരങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ബിജെപി രാജ്യത്തിന്റെ നാത്വത്തില്‍ഏകത്വം എന്ന കാഴ്ചപ്പാട് അംഗീകരിക്കുന്നില്ല. ഫെഡറല്‍ സംവിധാനെത്ത തകര്‍ക്കുക എന്ന നയമാണ് അവര്‍ സ്വീകരിക്കുന്നത്. ബദല്‍വികസന നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനുംശ്രമിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത്തരമൊരു കാഴ്ചപ്പാട് വിലങ്ങുതടിയാകുമെന്നും സിപിഎം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. പ്രമേയത്തിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ ഇങ്ങനെ..
സാമൂഹ്യക്ഷേമ പദ്ധതികള്‍
സാധാരണക്കാര്‍ക്കു വേണ്ടിയുള്ള സാമൂഹ്യക്ഷേമചെലവുകള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്ന വികസനനയമാണ് 1957 തൊട്ടേ നാം സ്വീകരിച്ചിട്ടുള്ളത്. 1957 മുതല്‍ നിരവധി സാമൂഹ്യക്ഷേമ പദ്ധതികള്‍ കേരളത്തില്‍ ആവിഷ്കരിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന് വായ്പയെടുക്കുന്ന പണം ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഉപയോഗിച്ചുകൂടായെന്ന ധനഉത്തരവാദിത്വ നിയമം കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്. കേരളമൊഴിച്ചുള്ള മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് ഏതാണ്ട് നടപ്പാക്കികഴിഞ്ഞു.

പശ്ചാത്തലസൗകര്യ പദ്ധതികൾ
സാമൂഹ്യക്ഷേമചെലവുകളില്‍ ഊന്നിയതു കൊണ്ട് പശ്ചാത്തലസൗകര്യ നിക്ഷേപത്തില്‍ വേത്ര മുതല്‍മുടക്കാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞില്ല. ഈ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഭഗീരഥപ്രയത്‌നത്തിലാണ് കേരളസര്‍ക്കാര്‍. എന്നാല്‍ സംസ്ഥാന അഭ്യന്തരവരുമാനത്തിന്റെ 3 ശതമാനത്തിനപ്പുറം വായ്പയെടുക്കാൻ പാടില്ലായെന്നുള്ള നയം ഇപ്പോൾ കേന്ദ്രസര്‍ക്കാര്‍ വളരെ കര്‍ശനമാക്കിയിരിക്കുകയാണ്. സംസ്ഥാന ട്രഷറിസേവിംഗ്‌സ് ബാങ്കുപോലും നിര്‍ത്തലാക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തെ മറികടന്ന് പശ്ചാത്തലസൗകര്യ വികസനത്തിന് ബജറ്റിനു പുറത്ത് കിഫ്ബി പോലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ ഉപയോപ്പെടുത്തി വായ്പയെടുത്ത് അനിവാര്യമായ നിർമാണ പ്രവര്‍ത്തനങ്ങൾ നടത്തുന്ന നടപടി നാം സ്വീകരിച്ചു. എന്നാല്‍ ഇതിനെതിരെ സിഎജി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നു തുടങ്ങിയ ഏജൻസികളെ കയറൂരിവിട്ടു. കേന്ദ്രസര്‍ക്കാരിനു നഹായ് (നാഷണല്‍ ഹൈവേ അതോറിറ്റി
ഓഫ്ഇന്ത്യ) പോലുള്ള ഏജൻസികള്‍ വഴി ഭീമമായവായ്പകളെടുത്ത് ബജറ്റില്‍ ഉള്‍പ്പെടുത്താതെ പദ്ധതികൾ നടപ്പാക്കാം. കേരളം ചെയ്യാൻ പാടില്ലായെന്ന അവരുടെ നിലപാട് തിരുത്തപ്പെടേണ്ടതുണ്ട്.
റെയില്‍വേ അവഗണന
റെയില്‍വേ വികസനത്തില്‍ കേരളത്താട് കടുത്ത അവഗണനയാണ് പുലര്‍ത്തുന്നത്. കേരളത്തിന്റെ പാത ഇരട്ടിപ്പിക്കലും സിഗ്‌നല്‍ നവീകരിക്കലും ഒരു പതിറ്റാായിട്ടും ഏന്തിവലിഞാണു നീങ്ങുന്നത്. പുതിയ പാതകളുടെ നിര്‍മാണമൊന്നും നടക്കുന്നില്ല. ശബരിമലയിലേക്കുള്ള റെയില്‍പോലും സംസ്ഥാന സര്‍ക്കാര്‍ മുതല്‍മുടക്കണമെന്നാണു റെയില്‍വേ ആവശ്യപ്പെടുന്നത്. വന്ദേഭാരത് ട്രെയിൻ പോലുള്ള വേഗത കൂടിയ ട്രെയിനുകള്‍ ഓടിക്കണമെങ്കില്‍ നമ്മുടെ നിലവിലുള്ള പാതകളുടെ വളവുകള്‍ നിവര്‍ത്തണം. അത് ഇന്ന് റെയില്‍വേയുടെ
അജണ്ടയില്‍പ്പോലുമില്ല. രാജ്യ ത്ത് അതിവേഗ/അര്‍ദ്ധ അതിവേഗ പാത ശൃംഖലയില്‍ കേരളം ഉള്‍പ്പെടുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് കെ-റെയില്‍പദ്ധതിയെക്കുറിച്ചു കേരളം ആലോചിച്ചത്. റെയില്‍വേയുമായുള്ള സംയുക്തസംരംഭമാണെങ്കിലും മുതല്‍മുടക്കിന്റെയും ബാധ്യതകളുടെയും കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണ്.
പൊതുമേഖലസ്വകാര്യവല്‍ക്കരണം
കേന്ദ്ര പൊതുമേഖലാ നിക്ഷേപത്തില്‍ കേരളത്തോടുള്ള വിവേചനത്തിനെതിരായി നമ്മൾ എന്നും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. കേരളത്തിലെ കേന്ദ്ര നിക്ഷേപം എന്നും 2 ശതമാനത്തില്‍ താഴെയായിരുന്നു. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി, എയിംസ് പോലുള്ള ഉന്നതവിദ്യാപീഠങ്ങള്‍ തുടങ്ങിയവയില്ലെല്ലാം വലിയ അവഗണനയാണ് സംസ്ഥാനം നേരിടുന്നത്. ഇന്നിപ്പോൾ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന ധൃതിയിലാണു കേന്ദ്രസര്‍ക്കാര്‍. ഈ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുത്തു കൊടുത്തിട്ടുള്ളതു കേരളസര്‍ക്കാരാണ്. എന്നാല്‍ അത്തരമൊരു പരിഗണന സംസ്ഥാന ത്തിനു നല്‍കാൻ കേന്ദ്രം തയ്യാറല്ല. തിരുവനന്തപുരം വിമാനത്താവള വില്‍പ്പനയില്‍ ഏറ്റെടുക്കാൻ സന്നദ്ധത കാണിച്ച സംസ്ഥാനത്തിന് ഏതെങ്കിലും പ്രത്യേക പരിഗണന നല്‍കാൻ കേന്ദ്രം തയ്യാറല്ലായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം മര്‍മ്മ പ്രധാനമായ കൊച്ചി റിഫൈനറി സംസ്ഥാനത്തിനോടു ചർച്ച പോലും ചെയ്യാതെ വില്‍ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണു കേന്ദ്രസര്‍ക്കാര്‍.
നാണ്യവിളകള്‍
കേരളത്തിന്റെ നാണ്യവിളകള്‍ക്കു വിനയായത് കേന്ദ്രം ഏകപക്ഷീയമായി ഒപ്പിട്ട സ്വതന്ത്ര കരാറുകളാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇതിന്റെ പ്രത്യാഘാതത്തിലാണു നമ്മുടെ കാര്‍ഷികമേഖല. ഈ സ്വതന്ത്ര വ്യാപാര കരാറുകള്‍ രാജ്യത്തിനു വളരെ ഗുണകരമാണെന്നാണു കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പക്ഷ സംസ്ഥാനത്തെ നാണ്യവിളകള്‍ക്കു വലിയ തിരിച്ചടിയും. ഇതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പ്രത്യേക പരിഗണന കേരള ത്തിലെ നാണ്യവിളകൃഷിക്കാര്‍ക്കു നല്‍കാൻ കേന്ദ്രം തയ്യാറല്ല. മാത്രമല്ല, റബര്‍ബോര്‍ഡ്, നാളികേരബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് തുടങ്ങിയവയെല്ലാം കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ രീതിയില്‍ പുനസംഘടിപ്പിച്ചുകൊിരിക്കുകയാണ്. കേരളത്തിലെ
റബര്‍കൃഷിക്കാരുടെ വിലപേശല്‍ കഴിവ് ഇനിയും തകര്‍ക്കുന്നതിനുള്ള കരുനീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന റബ്ബറിന്റെ തറവില ഉയര്‍ത്തുന്നതിനും അതിലേക്ക് ഒരുവിഹിതം കേന്ദ്രത്തില്‍ നിന്നും നല്‍കാനും അവര്‍തയ്യാറല്ല.
ജി.എസ്.ടിയും ധനകാര്യകമ്മീഷനും
ജി.എസ്.ടി നഷ്ടപരിഹാരകാലാവധി നീട്ടേണ്ടത് എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യമാണ്. അതോടൊപ്പം ജി.എസ്.ടിയില്‍ സംസ്ഥാനങ്ങളുടെ വിഹിതം ഉയര്‍ത്തുകയും സംസ്ഥാന ജി.എസ്.ടി നിരക്കുകളില്‍ ചെറിയമാറ്റങ്ങള്‍ വരുത്തുന്നതിനു സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന രീതിയില്‍ ജി.എസ്.ടി പുനസംഘടിപ്പിക്കുകയും വേണം. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ധനസഹായത്തില്‍ കേരളത്തിന്റെ വിഹിതംഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 1995-2000- ത്തില്‍ പങ്കുവയ്ക്കുന്ന നികുതിയുടെ 3.85 ശതമാനം കേരളത്തിനു ലഭി ച്ചിരുന്നു. ഇതു പടിപടിയായി കുറഞ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഇപ്പോൾ കേരളത്തിന് 1.92ശതമാനമേ ലഭിക്കുന്നുള്ളൂ. മാനദണ്ഡങ്ങളില്‍ വന്ന മാറ്റങ്ങളുടെ ഫലമായിട്ടാണ് ഈ ഇടിവ്. ഇതിനെതിരെ അതിശക്തമായിട്ടുള്ള പ്രതിഷേധം കേരളമടക്കം പല സംസ്ഥാനങ്ങളും ഉയര്‍ത്തിയതിന്റെ ഫലമായി റവന്യുക്കമ്മി നികത്താൻ താല്‍ക്കാലികമായി ധനസഹായം ധനകാര്യ കമ്മീഷൻ പ്രഖ്യാപിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 19000 കോടിരൂപ ലഭിച്ചു. ഇതു ക്രമേണ കുറഞ് 2024-ഓടെ ഇല്ലാതാകുന്ന സ്ഥിതിയാണ്.
പദ്ധതി ധനസഹായം
പഞ്ചവത്സര പദ്ധതികള്‍ അവസാനിപ്പിച്ചതും സംസ്ഥാനത്തിനു തിരിച്ചടിയായി. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പദ്ധതി ധനസഹായം സംസ്ഥാനങ്ങള്‍ക്കു ലഭിക്കുമായിരുന്നു. പദ്ധതി അവസാനിപ്പിച്ചതോടെ അതും അവസാനിച്ചു. ഈ ഭീമമായ തുക മുഴുവൻ ഇന്ന് കേന്ദ്രധന മന്ത്രലയം ഏകപക്ഷീയമായി ബജറ്റിലൂടെ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തുകയാണ്. ഒന്നാം പ്ലാനിങ് കമ്മീഷന്റെ ഗാഡ്ഗില്‍ ഫോര്‍മുല
പോലുള്ള മാനദണ്ഡങ്ങളും സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകളുമെല്ലാം അവസാനിച്ചു. ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന തുക തന്നിഷ്ടപ്രകാരം കേന്ദ്രധനമന്ത്രലയം തീരുമാനിക്കുകയാണ്. ഇതില്‍ കേരളത്തിനു ന്യായമായ വിഹിതം ലഭിക്കുന്നില്ല. പ്രളയകാലത്ത് കേരളത്തിന് അര്‍ഹമായസഹായം നല്‍കിയില്ലെന്നു മാത്രമല്ല, യുഎഇ പോലുള്ള സൗഹൃദരാജ്യങ്ങള്‍ നൽകാൻ മുന്നോട്ടുവന്ന സഹായം കേന്ദ്രസര്‍ക്കാര്‍
നിഷേധിക്കുകയും ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അടങ്കലിന്റെ 2 ശതമാനത്തോളമേ സംസ്ഥാനത്തിനു ലഭിക്കുന്നുള്ളൂ. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ സംസ്ഥാനത്തിന്റെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഗുണഭോക്താക്കള്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങള്‍ മുഴുവൻ സംസ്ഥാന ഖജനാവില്‍ വരാതെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ബാങ്കുവഴി കൊടുക്കാനുള്ള ഏര്‍പ്പാടുകളും തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍നിന്നു വിരുദ്ധമായിട്ടുള്ള ബദല്‍ നയങ്ങള്‍
കരുപ്പിടിപ്പിക്കാനാണ് കേരളത്തില്‍ നാം ശ്രമിക്കുന്നത്. സ്വാഭാവികമായി കേന്ദ്രനയങ്ങളുമായിട്ട് പൊരുത്തക്കേടുകള്‍ ഉണ്ടാവുക അനിവാര്യമാണ്. ഈ പശ്ചാ ത്തലത്തില്‍ കേന്ദ്രനയങ്ങളെക്കുറിച്ചും കേരളത്തോടുള്ള വിവേചനത്തെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയകടമയാണ്. കേരളത്തിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭ പ്രചാരണത്തിന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications