മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ഇഡി; മൊഴി തൃപ്തികരം, ഇനി മൊഴിയെടുക്കില്ല
കൊച്ചി: മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ന്യൂസ്18 കേരളം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കെടി ജലീലില്‍ നിന്ന് ഇനി മൊഴിയെടുക്കില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജലീലിന്റെ രാജി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. അതിനിടയിലാണ് വാർത്ത പുറത്ത് വന്നത്.

ബന്ധമില്ല
സ്വര്‍ണക്കടത്ത് കേസുമായി കെടി ജലീലിന് ഒരു ബന്ധവും ഇല്ലെന്നാണ് ഇതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. യുഎഇയില്‍ നിന്നെത്തിയ ഖുറാന് സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി എന്നത് സംബന്ധിച്ചായിരുന്നു ആക്ഷേപം. യുഎഇ കോണ്‍സുല്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരം ആണ് സഹായിച്ചത് എന്ന് ജലീല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇനി ചോദ്യം ചെയ്യില്ല
കെടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്തേക്കും എന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ തുടര്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അതീവ രഹസ്യമായി ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയതിനെതിരെ വലിയതോതില്‍ മാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

വൈരുദ്ധ്യങ്ങളില്ല
കെടി ജലീല്‍ നല്കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ന്യൂസ്18 കേരളം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വത്ത് വിവരങ്ങളും ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച രേഖകളും കെടി ജലീല്‍ ഹാജരാക്കിയിരുന്നു.

രാജിയ്ക്ക് വേണ്ടി സമരം
കെടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കണം എന്നായിരുന്നു കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും ബിജെപിയുടേയും ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ഇക്കാര്യം ഉന്നയിച്ച് ശക്തമായ സമരവും നടത്തിവരികയായിരുന്നു ഇവര്‍.

പ്രതികരണം ചിലരോട് മാത്രം
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കെടി ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. അപൂര്‍വ്വം ചില മാധ്യമ പ്രവര്‍ത്തകരോട് മാത്രമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം കൈരളി ന്യൂസില്‍ ജോണ്‍ ബ്രിട്ടാസിന് അഭിമുഖം അനുവദിക്കുകയും ചെയ്തു. ഇത് ചില മാധ്യമ സ്ഥാപനങ്ങളെ പ്രകോപിപ്പിച്ചിരുന്നു
Recommended Video

ചോദ്യം ചെയ്തതല്ല
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്തിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ നിലപാട്. തന്നില്‍ നിന്ന് ചില വിവരങ്ങള്‍ ശേഖരിക്കാന്‍ ആണ് വളിച്ചുവരുത്തിയത്. ഇക്കാര്യത്തില്‍ ഇഡി രഹസ്യ സ്വഭാവം നിലനിര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെയാണ് താനും ഇക്കാര്യം പരസ്യമാക്കാതിരുന്നത് എന്നും കൈരളിയിലെ അഭിമുഖത്തില്‍ ജലീല്‍ പറഞ്ഞിരുന്നു.
2 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; സിബിഐയുടെ പഴയ ചോദ്യം ചെയ്യല്‍ ഓര്‍മിപ്പിച്ച് പിണറായി
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications