Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയില്‍ ബാറും റെസ്‌റ്റോറന്റും, മൂന്നാറില്‍ കള്ളപ്പണം, പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡി

ദില്ലി: പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡിന്റെ വിവരങ്ങളാണ് ഇഡി പുറത്തുവിട്ടത്. കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി ഇഡി പറയുന്നു. കേരളത്തിലെയും വിദേശത്തെയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേതാക്കള്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം നേതാക്കളുടെ ഉടമസ്ഥയിലുള്ള മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രൊജക്ടും, അബുദാബിയിലെ ബാറും റെസ്റ്റോറന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്ന് തിരിച്ചറിഞ്ഞതായി ഇഡി പറയുന്നു.

1

ഡിസംബര്‍ എട്ടിന് കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം, എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഈ രേഖകള്‍ കണ്ടെത്തിയത്. വിദേശ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിലുണ്ട്. ഡിജിറ്റില്‍ തെളിവുകളും രേഖകളും അടക്കം റെയ്ഡില്‍ കണ്ടെത്തടുത്തതായി ഇഡി അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടിക്കാണ് ഇഡി ഒരുങ്ങുന്നത്. മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ടിന്റെ ഓഫീസിലും നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റെയ്ഡ് തടസ്സപ്പെടുത്താനും ശ്രമിച്ചിരുന്നു. എന്നാല്‍ സിആര്‍പിഎഫിന്റെ സാന്നിധ്യത്തിലാണ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഇഡി പറഞ്ഞു.

വിദേശത്തെ വസ്തുവകകള്‍ സംബന്ധിച്ച രേഖകള്‍ അടക്കം വിവിധ തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ നിന്ന് ഇവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകളും കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡിനെത്തിയത്. ഇത് അറിഞ്ഞായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റെയ്ഡ് തടയാനെത്തിയത്. ഈ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചിയില്‍ തമര്‍ അഷ്‌റഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവര്‍ത്തകര്‍ എത്തിയാണ് തടയാന്‍ ശ്രമിച്ചത്. ഇയാള്‍ മൂവാറ്റുപുഴയിലെ പ്രമുഖ എസ്ഡിപിഐ നേതാവാണ്.

ഡിജിറ്റല്‍ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ പദ്ധതികളിലൂടെ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ ഇടപാടുകള്‍ നടത്തുന്നതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കുള്ള സ്വത്തുവകകളെ കുറിച്ചുള്ള തെളിവുകളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. അബുദാബിയിലെ ബാറും റെസ്റ്റോറന്റും അടക്കമുള്ള വസ്തു വകകളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഇഡി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+