Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്‍ കൊലക്കേസ് പ്രതി തന്നെ, പിണറായിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ഇപി ജയരാജന്‍

നാല്‍പ്പാടി വാസു വധക്കേസില്‍ ഉള്‍പ്പെട്ട നേതാവാണ് സുധാകരനെന്നാണ് ഇപി ജയരാജന്റെ വിമര്‍ശനം

കണ്ണൂര്‍: ഷുഹൈബ് വധത്തെ തുടര്‍ന്ന് ആരംഭിച്ചതാണ് കണ്ണൂര്‍ ജില്ലയില്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ പരസ്പരമുള്ള ആരോപണം. ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ് പ്രതിരോധിക്കാന്‍ നേതാക്കള്‍ പ്രതിരോധിച്ചെങ്കിലും പഴയ കാല കേസുകള്‍ കുത്തിപ്പൊക്കി കോണ്‍ഗ്രസ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

ഇതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കെ സുധാകരനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ആരോപണമുന്നയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇതിന് സുധാകരന്‍ നല്‍കിയ മറുപടി ഏറെ ചര്‍ച്ചയാവുൂകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ സുധാകരന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപി ജയരാജന്‍.

സുധാകരന്‍ കൊലയാളി

സുധാകരന്‍ കൊലയാളി

നാല്‍പ്പാടി വാസു വധക്കേസില്‍ ഉള്‍പ്പെട്ട നേതാവാണ് സുധാകരനെന്നാണ് ഇപി ജയരാജന്റെ വിമര്‍ശനം. സുധാകരന്‍ കേസില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. മാനസിക നില തെറ്റിയവനെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നു ജയരാജന്‍ പറഞ്ഞു.

ഗൂഢാലോചന

ഗൂഢാലോചന

വാസു വധത്തില്‍ ഗൂഢാലോചക്കേസ് ഇതുവരെ വിചാരണക്കെടുത്തിട്ടില്ല എന്ന കാര്യം സുധാകരന്‍ മറക്കരുത്. പിണറായിയെ കേസില്‍ കുടുക്കാനായിരുന്നു സുധാകരന്റെ ശ്രമം. അത് സാധിക്കാത്തപ്പോള്‍ തനിക്കുനേരെ തിരിഞ്ഞെന്നും ഇപി ആരോപിച്ചു.

രാഷ്ട്രീയ ക്രിമിനല്‍

രാഷ്ട്രീയ ക്രിമിനല്‍

വായില്‍ തോന്നിയതെന്തും വിളിച്ച് പറയുന്ന രാഷ്ട്രീയ ക്രിമിനലാണ് സുധാകരന്‍. അങ്ങനെയുള്ള ഒരാള്‍ മുഖ്യമന്ത്രിയെ വരെ അധിക്ഷേപിച്ചത് കാര്യമാക്കേണ്ടതില്ല. ഇപ്പോഴത്തെ അക്രമത്തില്‍ അദ്ദേഹം നടത്തുന്ന പ്രതിഷേധം വെറും കാപട്യമാണെന്നും ജയരാജന്‍ പറഞ്ഞു.

സുധാകരന്‍ പറഞ്ഞത്

സുധാകരന്‍ പറഞ്ഞത്

നാല്‍പ്പാടി വധക്കേസില്‍ തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് പങ്കുള്ളതെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ പേരുണ്ട്. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി തന്റെ പേര് പറഞ്ഞതെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.

നിയമസഭയിലെ പ്രസ്താവന

നിയമസഭയിലെ പ്രസ്താവന

പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെ നിയമസഭയിലായിരുന്നു വിവാദമുണ്ടാക്കിയ പിണറായിയുടെ പ്രസ്താവന ഉണ്ടായത്. സത്യമൊക്കെ എല്ലാവര്‍ക്കും അറിയാം. നാല്‍പ്പാടി വാസുവിനെ കൊന്നത് സുധാകരന്റെ ഗണ്‍മാനാണ്. ഇതൊന്നും ആരും മറക്കില്ലെന്നും പിണറായി പറഞ്ഞിരുന്നു.

അക്രമത്തിന് തുടക്കമിട്ടത്...

അക്രമത്തിന് തുടക്കമിട്ടത്...

കണ്ണൂരില്‍ ആര്‍എസ്എസ്-സിപിഎം അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് പിണറായിയാണ്. എന്നിട്ട് കുറ്റം മുഴുവന്‍ തനിക്കെതിരെയാണ്. കള്ളുകുടിച്ചവനെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് താന്‍ പോലീസുകാരന്റെ തോക്കുവാങ്ങി വെടിവെച്ചെന്ന് പിണറായി പറഞ്ഞതെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+