ഇപി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന് പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. കണ്ണൂര്‍ വളപട്ടണം പോലീസാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്.ഇയാള്‍ക്കെതിരെ കലാപശ്രമത്തിനുള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖറിനൊപ്പം പികെ ഇന്ദിര ഇരിക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. നേരത്തെ തന്നെ ഭാര്യം പരാതി നല്‍കിയ കാര്യം ഇപി അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കടുത്ത ആരോപണങ്ങളും ജയരാജന്‍ ഉന്നയിച്ചിരുന്നു.

സതീശന്‍ അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വീഡിയോ ഇറക്കി. സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത ചമച്ചത് സതീശനാണ്. തന്റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്‌ന സുരേഷിന്റെ പടം വെച്ച് ഫോട്ടോ ഇറക്കിയെന്നും ഇപി ആരോപിച്ചു.
രാജീവ് ചന്ദ്രശേഖറിന് ഒപ്പം തന്റെ ഭാര്യ ഇരുക്കുന്നതായി പ്രചരിപ്പിക്കുകയാണ്. ഇതിന് പിന്നിലും വിഡി സതീശന്‍ തന്നെയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. സതീശനെ പോലൊരാള്‍ എങ്ങനെയാണ് പ്രതിപക്ഷ നേതാവായി ഇരിക്കുക. എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായമിട്ട് നടക്കുകയാണ് സതീശനെന്നും ജയരാജന്‍ ആരോപിച്ചു.












Click it and Unblock the Notifications