റിസോര്‍ട്ടില്‍ നിക്ഷേപമില്ല, മകനും ഭാര്യക്കും ഉണ്ട്; പാര്‍ട്ടിയില്‍ വിശദീകരിച്ച് ഇപി ജയരാജന്‍
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന വിഷയത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തന്റെ പേരില്‍ ആരോപണമുയര്‍ന്ന റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇപി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിനെ അറിയിച്ചു. എന്നാല്‍ തന്റെ ഭാര്യക്കും മകനും ഈ റിസോര്‍ട്ടില്‍ നിക്ഷേപമുണ്ട്. പക്ഷേ അതൊന്നും അനധികൃതമല്ല.
അവരുടെ പണം ഉപയോഗിച്ചാണ് ഈ നിക്ഷേപം നടത്തിയത്. മകനോ, ഭാര്യക്കോ പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ല. അതുകൊണ്ട് ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചില്ലെന്നാണ് ജയരാജന്റെ വിശദീകരണം. 12 വര്‍ഷത്തോളം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചതെന്നും ഇപി വ്യക്തമാക്കി.

വൈദേകം റിസോര്‍ട്ടില്‍ ഭാര്യ നിക്ഷേപം നടത്തുന്നത്, മകന്റെ നിര്‍ബന്ധപ്രകാരമാണെന്ന് ഇപി ജയരാജന്‍ പറയുന്നു. അതേസമയം ഭാര്യയുടെയും മകന്റെയും വരുമാന സ്രോതസ്സ് ഇപി ജയരാജന്‍ പാര്‍ട്ടിക്ക് മുന്നില്‍ വെച്ചു. അതേസമയം പാര്‍ട്ടി സംസ്ഥാന സമിതി ഇതേ വിഷയങ്ങള്‍ ഇപി വിശദീകരിക്കട്ടെ എന്നാണ് സെക്രട്ടേറിയേറ്റിന്റെ നിലപാട്.
തല്‍ക്കാലം വിഷയത്തില്‍ അന്വേഷണം വേണ്ടെന്നാണ് സെക്രട്ടേറിയേറ്റ് നിലപാടെടുത്തത്. യോഗത്തിന് ശേഷം ഇപി വളരെ സന്തോഷത്തോടെയാണ് പുറത്തേക്ക് വന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതുവത്സരാശംസകളും നേര്‍ന്നു. ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരായണ് വൈദേകത്തിലെ ഏറ്റവും വലിയ ഓഹരിയുടമ എന്നാണ് രേഖകള്‍ പറയുന്നത്.
അതേസമയം ഈ ആരോപണങ്ങളില്‍ അടുത്ത സംസ്ഥാന സമിതിയിലാണ് ഇപി വിശദീകരണം നല്‍കുക. തുടര്‍ ചര്‍ച്ചയും അവിടെ തന്നെ നടക്കും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ഇപിയെത്തിയത് വിഷയത്തില്‍ പ്രതികരിക്കാതെയായിരുന്നു. അഴിമതി ആരോപണങ്ങളില്‍ അദ്ദേഹം മൗനം പാലിച്ചു.
പി ജയരാജനായിരുന്നു ഈ ആരോപണം സംസ്ഥാന സമിതിയില്‍ യോഗത്തില്‍ ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി, പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖാമൂലം പി ജയരാജന്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്ത് ഈ വിഷയം ഒത്തുതീര്‍ക്കുമെന്നാണ് സൂചന.
പി ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരിയാണ് വൈദേകം റിസോര്‍ട്ട് കമ്പനിയിലുള്ളത്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍പേഴ്‌സനും ഇന്ദിരയാണ്. എന്നാല്‍ ഇതൊന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇന്ദിര കമ്പനിയുടെ ചെയര്‍പേഴ്‌സനായത്.
അതിന് മുമ്പ് മകന്‍ ജെയ്‌സനായിരുന്നു ചെയര്‍മാന്‍. മൊത്തം 10 ലക്ഷം രൂപയുടെ ഓഹരി മൂല്യമാണ് ജെയ്‌സനുള്ളത്. അതേസമയം വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നാണ് പിബി നേരത്തെ അറിയിച്ചത്. ഇത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാകാനാണ് സാധ്യത.












Click it and Unblock the Notifications