'വിദ്യഭ്യാസ രംഗത്തുള്ള വളര്‍ച്ചയെ ഉള്‍കൊണ്ട് മനസ്സിലാക്കാന്‍ കഴിയണം';ലീഗിനെതിരെ രൂക്ഷവിമർശനവുമായു ജയരാജൻ
മലപ്പുറം; 'ഹരിത'യ്ക്കെതിരായ നടപടിയില്‍ മുസ്ലീം ലീഗിൽ പൊട്ടിത്തെറികൾ ഉയരുന്നതിനിടെ ലീഗ് നേതൃത്വത്തിനെതിരെ വിമർശനവുമായി മുൻ മന്ത്രി ഇപി ജയരാജൻ.തലമുറകള്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് ലീഗിനകത്ത് പ്രകടമാകുന്നതെന്ന് ജയരാജൻ പറഞ്ഞു. ലീഗ് പഴയ യാഥാസ്ഥിതിക മനോഭവത്തില്‍ നില്‍ക്കുകയും സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുള്ള പ്രവണതകളും സമീപനവും സ്വീകരിച്ചുവരികയാണ്. അതുകൊണ്ടുളള ഏറ്റുമുട്ടലുകള്‍ ഇന്ന് ലീഗിനകത്ത് ശക്തിപ്പെട്ടുവരികയാണെന്നും ഇപി പറഞ്ഞു.
വിദ്യഭ്യാസ രംഗത്തുള്ള വളര്‍ച്ചയെ ഉള്‍കൊണ്ട് മനസ്സിലാക്കാന്‍ കഴിയണം. പഴയതുപോലെ ഇന്നത്തെ പുതിയലമുറയെ യാഥാസ്ഥിതിക ബോധത്തിന്റെയും പിന്തിരിപ്പന്‍ ആശയങ്ങളുടെും വലയത്തിനകത്ത് കുരുക്കിയിടാന്‍ ആര്‍ക്കും കഴിയുകയില്ല. വിദ്യാഭ്യാസ വളര്‍ച്ചയുടെ കാലഘട്ടമാണിത്. അതിനാല്‍ തന്നെ ഇന്ന് മുസ്ലിം ലീഗിന്റെ സംഘടനയ്ക്കകത്ത് വളര്‍ന്നുവന്ന പുരോഗമനപരമായ ചിന്തയെ നിഷേധിക്കാന്‍ ചരിത്രപരമായി നേതൃത്വത്തിന് കഴിയില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

മുസ്ലിം സമുദായം ബ്രിട്ടീഷ് ഭരണകാലത്തേത് പോലെ വിദ്യാഭ്യാസം ലഭ്യമല്ലാത്ത കാലഘട്ടത്തിലല്ല ഇന്ന് ജീവിക്കുന്നത്. 1921ലെ മലബാര്‍ കലാപം ഉള്‍പടെയുള്ളവയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സാമ്രാജത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരെയും അവരുടെ ഭാഷയെയും എല്ലാം അടിമുടി എതിര്‍ത്തിരുന്നു. അതിന്റെ ഫലമായി അന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കുറവുണ്ടായിരുന്നു. പിന്നീട് സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ കേരളത്തലുണ്ടായ വലിയ സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമായി സാര്‍വത്രികമായ വിദ്യഭ്യാസം നടപ്പിലായി.
1957 ഇ.എം.എസ് ഗവണ്‍മെന്റില്‍ മുണ്ടശ്ശേരി മാഷിന്റെ നേതൃത്വത്തില്‍ വിദ്യഭ്യാസ രംഗത്തുണ്ടായ പരിഷ്‌കാരങ്ങളുടെ ഫലമായി എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യഭ്യാസം നേടാനുള്ള സൗകര്യമുണ്ടായി.

മുസ്ലിം സമുദായത്തില്‍പെട്ട പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനും കൂടുതല്‍ പഠന സൗകര്യങ്ങള്‍ ലഭ്യമായി. പെണ്‍കുട്ടികള്‍ക്കും ഉന്നത വിദ്യഭ്യാസം ഉള്‍പ്പെടെ നേടാനുള്ള വഴികള്‍ തുറന്നുകിട്ടി.
കാലക്രമേണ മാറിവന്ന സാഹചര്യങ്ങളില്‍ ഒട്ടനവധിയായ മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ പോയതും അതുവഴി തുറന്ന് കിട്ടിയ പുതിയ സാഹചര്യങ്ങള്‍ നൂനപക്ഷ വിഭാഗങ്ങളില്‍ ഉന്നത വിദ്യഭ്യാസം നേടാനുള്ള പ്രവണത ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ ഇന്ന് കേരള സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളും മികവാര്‍ന്ന വിദ്യാഭ്യാസം നേടുകയാണ്.

വിദ്യാഭ്യാസ രംഗത്ത് മാറിവന്ന ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കേരളത്തിലാകമാനം മുസ്ലിം സമുദായത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചു. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വലിയ രീതിയില്‍ മികച്ച വിദ്യാഭ്യാസം കരസ്ഥമാക്കുകയും ഉന്നതങ്ങളിലേക്ക് മുന്നേറുകയും ചെയ്തു. ഇന്ന് ആധുനിക കാലഘട്ടത്തില്‍ മഹനീയമായ സ്ഥാനങ്ങള്‍ വഹിക്കുന്ന തരത്തിലേക്ക് അത് മാറി.
ഇത് അഭിനന്ദനാര്‍ഹവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഈ പഠിച്ചുവളര്‍ന്നുവന്ന മാറ്റത്തിനനുസരിച്ച് മുസ്ലീം ലീഗ് കാലോചിതമായി വളര്‍ന്നില്ല. അവര്‍ പഴയ യാഥാസ്ഥിതിക മനോഭവത്തില്‍ നില്‍ക്കുകയും സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുള്ള പ്രവണതകളും സമീപനവും സ്വീകരിച്ചുവരികയും ചെയ്തു. അതുകൊണ്ടുളള ഏറ്റുമുട്ടലുകള്‍ ഇന്ന് ലീഗിനകത്ത് ശക്തിപ്പെട്ടുവരികയാണ്. തലമുറകള്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് ലീഗിനകത്ത് പ്രകടമാകുന്നത്.
Recommended Video

വിദ്യഭ്യാസ രംഗത്തുള്ള വളര്‍ച്ചയെ ഉള്‍കൊണ്ട് മനസ്സിലാക്കാന്‍ കഴിയണം. പഴയതുപോലെ ഇന്നത്തെ പുതിയലമുറയെ യാഥാസ്ഥിതിക ബോധത്തിന്റെയും പിന്തിരിപ്പന്‍ ആശയങ്ങളുടെും വലയത്തിനകത്ത് കുരുക്കിയിടാന്‍ ആര്‍ക്കും കഴിയുകയില്ല. വിദ്യാഭ്യാസ വളര്‍ച്ചയുടെ കാലഘട്ടമാണിത്. അതിനാല്‍ തന്നെ ഇന്ന് മുസ്ലിം ലീഗിന്റെ സംഘടനയ്ക്കകത്ത് വളര്‍ന്നുവന്ന പുരോഗമനപരമായ ചിന്തയെ നിഷേധിക്കാന്‍ ചരിത്രപരമായി നേതൃത്വത്തിന് കഴിയില്ല. അതിന് മുതിര്‍ന്നാല്‍ മുസ്ലീം ലീഗ് സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയും തകരുകയും ചെയ്യും. ഇത് ഒരു തുടക്കമാണ്. അത് മനസ്സിലാക്കികൊണ്ട് ഇത്തരത്തിലുള്ള പുരോഗമനപരമായ മുന്നേറ്റത്തെ എതിര്‍ക്കുന്ന തരത്തിലുള്ള തെറ്റായ പ്രവണതകളെ നിരാകരിക്കാന്‍ മുസ്ലിം സമുദായം ഒന്നടങ്കം മുന്നോട്ടുവരണം. അതാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications