എറണാകുളം കെഎസ്ആർടിസി ബസ് ടെർമിനൽ; തിരഞ്ഞെടുപ്പിന് ശേഷം നിർമ്മാണം തുടങ്ങും, രൂപരേഖ തയ്യാർ
കൊച്ചി: നഗര നിവാസികൾക്ക് ആശ്വാസവാർത്ത നൽകി കൊണ്ട് കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മാണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പുതിയ സ്‌റ്റാൻഡിന്റെ രൂപരേഖയും പ്ലാനും തയ്യാറായി. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ച്ചറൽ വിഭാഗമാണ് ഇത് ഒരുക്കിയത്. പദ്ധതിയുടെ ഭരണാനുമതിക്കുള്ള നടപടികളാണ് ഇനി ശേഷിക്കുന്നത്. കാരിക്കാമുറിയിലെ കെഎസ്ആർടിസി ഡിപ്പോയുടെ ഒരു ഭാഗത്തു നിർമ്മിക്കുന്ന സ്‌റ്റാൻഡിലേക്ക് പ്രവേശനം സൗത്ത് റെയിൽവേ സ്‌റ്റേഷൻ ഭാഗത്തു നിന്നാകും.
നിലവിലെ തദ്ദേശ തിരഞ്ഞെടുപ്പു തിരക്കുകൾ കഴിയുന്നതോടെ നഗരത്തിലെ പുതിയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് നിർമ്മാണത്തിന് ആരംഭമാവും. 2 ഭാഗങ്ങളായി ഒരുക്കുന്ന സ്‌റ്റാൻഡിന്റെ ഒരു ഭാഗത്ത് അലുമിനിയം ഫാബ്രിക്കേഷൻ മേൽക്കൂരയോടെയാണ് നിർമ്മാണം. ബസുകൾ നിർത്താൻ ബസ് ബേ ഇവിടെയാകും. 28 ബസുകൾക്ക് ഒരേ സമയം ബേയിൽ നിർത്താം.

യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ, ലഘുഭക്ഷണ കേന്ദ്രങ്ങൾ എന്നിവ ബസ് ബേയിൽ ഉണ്ടാകും. യാത്രക്കാർക്കും ജീവനക്കാർക്കുമായി 2 നിലകളിലായാണ് കോൺക്രീറ്റ് കെട്ടിടം ഒരുക്കുക. എസി കാത്തിരിപ്പുകേന്ദ്രങ്ങൾ, ശുചിമുറികൾ, ഫീഡിങ് മുറി, എൻക്വയറി- റിസർവേഷൻ കൗണ്ടറുകൾ തുടങ്ങിയ സൗകര്യം താഴത്തെ നിലയിലും ജീവനക്കാർക്കുള്ള വിശ്രമ സൗകര്യം, ഓഫിസുകൾ എന്നിവ മുകൾ നിലയിലുമായി നിർമ്മിക്കും.
നിർമ്മാണം ആരംഭിച്ചാൽ പിന്നെ മാസങ്ങൾക്കകം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതർ പങ്കുവയ്ക്കുന്നത്. കൂടാതെ നിലവിലെ ബസ് സ്‌റ്റൻഡ് നവീകരിക്കുന്ന ജോലി ഊർജിതമാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌റ്റാൻഡിന്റെ 2 ഭാഗത്തും ഡ്രെയ്നേജ് സംവിധാനം ഒരുക്കുന്നുണ്ട്. സ്‌റ്റാൻഡ് കെട്ടിടത്തിന്റെ തറ ഒന്നരയടിയോളം ഉയർത്തി. ഇവിടെ കോട്ട സ്‌റ്റോൺ വിരിക്കും. യാത്രക്കാർക്കായി മികച്ച ഇരിപ്പിട സൗകര്യവും ഒരുക്കാനാണ് നീക്കം.
ടിജെ വിനോദ് എംഎൽഎയുടെ ഫണ്ട്, ബിപിസിഎല്ലിൽ നിന്നുള്ള ധനസഹായം എന്നിവ വിനിയോഗിച്ചാണ് നിലവിലെ നവീകരണം നടക്കുന്നത്. ഇതിനിടെ ഒരു കൂട്ടം സാമൂഹിക വിരുദ്ധർ കെട്ടിടത്തിന്റെ ഉൾവശം വൃത്തിഹീനമാക്കുന്നതായി പരാതിയുണ്ട്. കെട്ടിടത്തിനകത്ത് മാലിന്യം തള്ളിയും മൂത്രമൊഴിച്ചും വൃത്തികേടാക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
1968 നവംബർ 1-ന് കേരളപ്പിറവി ദിനത്തിലാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് രാജ്യത്തെ ഏറ്റവും വലിയ ബസ് സ്‌റ്റാൻഡായി പ്രഖ്യാപിക്കപ്പെട്ട് പ്രവർത്തനമാരംഭിച്ചത്. എന്നാൽ 57 വർഷങ്ങൾക്ക് ഇപ്പുറവും കാര്യമായ വികസനം ഒന്നുമില്ലാതെ മുരടിച്ചു കിടക്കുകയായിരുന്നു കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്. മാത്രമല്ല മഴയുൾപ്പെടെ ഉള്ള സമയത്ത് കാര്യമായ ബുദ്ധിമുട്ട് ആയിരുന്നു യാത്രക്കാർ അനുഭവയ്‌ക്കേണ്ടി വന്നിരുന്നത്.
എന്നാൽ ഇപ്പോഴിതാ കാരിക്കാമുറിയിൽ കെഎസ്ആർടിസിയുടെ തന്നെ സ്ഥലത്താണ് ബസ് സ്‌റ്റാൻഡ് ഒരുങ്ങുന്നത്. സൗത്ത് റെയിൽവേ സ്‌റ്റേഷൻ, മെട്രോ സ്‌റ്റേഷൻ എന്നിവ അടുത്ത് വരുന്നത് യാത്രക്കാർക്ക് സൗകര്യപ്രദമാവും. ഇതോടെ കൊച്ചിയുടെ പൊതുഗതാഗത സംവിധാനത്തിന് കൂടുതൽ ഉണർവുണ്ടാവും എന്നാണ് കരുതപ്പെടുന്നത്.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഇതരസംസ്ഥാത്ത് നിന്നുള്ള ഭക്തർ അടക്കം എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലേക്ക് എത്താറുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഇവിടുത്തെ ശോച്യാവസ്ഥ കാരണം ദുരിതത്തിൽ ആയിരുന്നു. അവിടെയാണ് ഇപ്പോൾ പുതിയ ബസ് ടെർമിനൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി ഒരുങ്ങുന്നത്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications