Ernakulam Result Live: എറണാകുളം ഫലം: എറണാകുളത്ത് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് മുന്നില്‍. ഹൈബി ഈഡനാണ് ലീഡ് ചെയ്യുന്നത്. നിലവില്‍ കോണ്‍ഗ്രസ് കോട്ടയെന്ന് അവകാശപ്പെടാവുന്ന മണ്ഡലം കൂടിയാണ്എറണാകുളം. ഇത്തവണ വളരെ സര്‍പ്രൈസായിട്ടാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് യാഥാര്‍ത്ഥ്യമായാല്‍ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത് തോല്‍വിയാണ്. അതേസമയം കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. പക്ഷേ കോണ്‍ഗ്രസ് കോട്ട സുരക്ഷിതമാണെന്ന് ഒന്നൊഴിയാതെ എല്ലാ സര്‍വേയും പറയുന്നു. ബിജെപിക്ക് ഇവിടെ ഡോ കെഎസ് രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി.
2019ല്‍ അണ്‍ഫോണ്‍സ് കണ്ണന്താനം 1.37 ലക്ഷത്തില്‍ അധികം വോട്ട് നേടിയിരുന്നു. ഇതില്‍ കൂടുതല്‍ നേടുന്നതിലായിരുന്നു ബിജെപി ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റ് രണ്ട് മുന്നണികള്‍ക്കൊപ്പം പ്രചാരണത്തില്‍ ഓടിയെത്താനും അവര്‍ ബുദ്ധിമുട്ടിയിരുന്നു. 2019ല്‍ 1,69053 വോട്ടിനായിരുന്നു ഹൈബിയുടെ ജയം. ഫലം പുറത്തുവരുമ്പോള്‍ ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ഒന്നും സംഭവിക്കില്ലെന്ന് യുഡിഎഫും ആവര്‍ത്തിക്കുന്നു.
എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.
Jun 04, 2024, 4:03 pm IST
എറണാകുളത്ത് ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡിട്ട് ഹൈബി ഈഡന്‍. രണ്ടര ലക്ഷത്തോളം വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെ മറികടന്നാണ് ഹൈബിയുടെ മുന്നേറ്റം.
Jun 04, 2024, 11:46 am IST
എറണാകുളം യുഡിഎഫിന്റെ തേരോട്ടം. ഒരു ലക്ഷം കടന്ന് ഹൈബി ഈഡന്റെ ഭൂരിപക്ഷം. മണ്ഡലത്തില്‍ രണ്ടാം തവണയാണ് ഹൈബി ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടുന്നത്.
എറണാകുളത്ത് സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. മഹാരാജാസ് കോളേജിലാണ് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നത്. രാവിലെ ആറ് മണിയോടെയാണ് സ്‌ട്രോംഗ് റൂമുകള്‍ തുറന്ന് തുടങ്ങിയത്. എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിംഗ് മെഷീനുകള്‍ മാറ്റുക.
7:52 AM, 4 Jun
എറണാകുളത്ത് സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. മഹാരാജാസ് കോളേജിലാണ് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നത്. രാവിലെ ആറ് മണിയോടെയാണ് സ്‌ട്രോംഗ് റൂമുകള്‍ തുറന്ന് തുടങ്ങിയത്. എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിംഗ് മെഷീനുകള്‍ മാറ്റുക.