'നവാസ് വന്ന വഴി ശരിയല്ല, അവനെ മാറ്റണം'; ഹരിത വിഷയത്തില്‍ പികെ നവാസിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: ഹരിത വിവാദത്തില്‍ ഏകപക്ഷീയമായി മുസ്ലീം ലീഗ് നേതൃത്വം നടപടി എടുത്തതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍. വിവാദത്തില്‍ പി കെ നവാസിനെ കൂടി പുറത്താക്കേണ്ടതായിരുന്നു എന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നവാസ് വന്ന വഴി ശരിയല്ലെന്ന് സംസ്ഥാന നേതാക്കളോട് ഇ ടി മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ഹരിത വിഷയം സങ്കീര്‍ണമാകാന്‍ കാരണം പി കെ നവാസാണ് എന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നടപടി വേണ്ടിയിരുന്ന സംഭവമാണെന്നും ഉന്നതാധികാര സമിതിയില്‍ താന്‍ ശക്തമായ നിലപാട് എടുത്തിരുന്നുവെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എം എസ് എഫിനെ പിണക്കി, ഹരിതയെയും പിണക്കി. സംഘടന നന്നാവാന്‍ നവാസിനെ മാറ്റി നിര്‍ത്തുക മാത്രമാണ് വഴിയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നു. ഹരിത വിവാദത്തിനകത്ത് നേരത്തെ തന്നെ മുസ്ലീം ലീഗിനുള്ളില്‍ വിവാദം പുകഞ്ഞിരുന്നു.

നേരത്തെ തന്നെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പല നേതാക്കളും രംഗത്തെത്തിയിരുന്നു. ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെ ആ ഒരു നിലപാടായിരുന്നു അന്ന് സ്വീകരിച്ചത്. താന്‍ സ്വീകരിച്ച നിലപാട് ഇതായിരുന്നു എന്ന് ഒരു യോഗത്തില്‍ വെച്ച് ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തായത്. അന്ന് ഒരു വിഭാഗത്തിനെതിരെ മാത്രം നടപടിയെടുത്തത് ശരിയായില്ല എന്ന് താന്‍ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പടെ പറഞ്ഞിരുന്നു എന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ യോഗത്തില്‍ പറയുന്നത്.
അന്ന് ലൈംഗികാരോപണ പരാതി ഉയര്‍ന്ന നവാസിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചത്. ഈ നിലപാട് ഏറെ വിവാദമാകുകയും ചെയ്തു. പാര്‍ട്ടി ഇതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ട ഒരു സാഹചര്യവും ഉണ്ടായി. തങ്ങള്‍ പറഞ്ഞത് കൊണ്ടാണ് ഈ വിഷയം കൂടുതല്‍ ചര്‍ച്ചയില്ലാതെ അവസാനിപ്പിച്ചത് എന്നുള്ള രീതിയിലായിരുന്നു കാര്യങ്ങള്‍ പുറത്ത് വന്നത്. ഇത് പാര്‍ട്ടിക്കാതെ നാണക്കേടായി എന്ന തരത്തില്‍ പല നേതാക്കള്‍ക്കും അഭിപ്രായമുണ്ടായിരുന്നു. ഇതിനെ ഉറപ്പിക്കുന്നതാണ് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം.
കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍
നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ പി കെ നവാസിനെതിരെ എം എസ് എഫ് വനിതാ വിഭാഗമായ ഹരിത നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നജ്മ തബ്ഷീറക്കെതിരെ പി കെ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം പുറത്തായത്. വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി മുസ്ലീം ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തു.
എന്നാല്‍ കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനിച്ചത്. മാത്രമല്ല അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ച് ഹരിത നേതാക്കളെ പുറത്താക്കുകയും ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹരിത നേതാക്കളെ പിന്തുണച്ച ലത്തീഫ് തുറയൂര്‍, ഫാത്തിമ തഹ്ലിയ എന്നിവര്‍ക്കെതിരേയും നടപടി എടുത്തിരുന്നു. ലത്തീഫ് തുറയൂരിനെ എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഫാത്തിമ തഹ്ലിയയെ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുമാണ് നീക്കിയത്.
Recommended Video
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications