Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ വെട്ടിച്ചുരുക്കുന്നതിനെ വിമര്‍ശിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി

ദില്ലി: പാര്‍ലമെന്റ് നടപടികള്‍ വെട്ടിച്ചുരുക്കുന്നതിനെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ എതിര്‍ത്ത് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍. രാജ്യത്ത് പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ ചർച്ചകൾ നടക്കേണ്ട പാർലമെന്റ് അത്തരത്തിലുള്ള ചർച്ചകൾക്ക് വേദിയാകാതെ അതിൽ നിന്നെല്ലാം മാറി നടപടിക്രമങ്ങൾ എല്ലാം വെട്ടിച്ചുരുക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്ന് യോഗത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വ കക്ഷി യോഗം ചേര്‍ന്നത്.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

രാജ്യത്ത് ന്യൂനപക്ഷങ്ങളും, മറ്റു ദളിത്‌ പിന്നോക്ക വിഭാഗ ങ്ങളും, സ്ത്രീകളും, കുട്ടികളും അക്രമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതും മോബ് ലിഞ്ചിങ്ങിനെതിരെ ഒരു നിയമ നിർമാണം വേണമെന്ന് സുപ്രീം കോടതി രണ്ടു വർഷം മുൻപ് നിർദ്ദേശിച്ചിരുന്നുവെങ്കിലും സർക്കാർ നടപടി ഒന്നും സ്വീകരിക്കാത്തതിനെ സംബന്ധിച്ചും
രാജ്യദ്രോഹ കുറ്റം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതും യു. എ. പി. എ പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്നതിനെ കുറിച്ചും സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ ഗൗരവമായി എടുത്ത് പാർലമെന്റിൽ സമഗ്രമായ ചർച്ച ഉണ്ടാകണമെന്നും യോഗത്തിൽ ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

etmohammedbasheer

ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്

Recommended Video

cmsvideo
    ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam

    നിയമനിർമാണം നടത്തുമ്പോൾ ദേശീയ പ്രാധാന്യം ഉള്ളതും രാജ്യത്ത് ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങൾക്ക് മുൻഗണന കൊടുക്കണമെന്നതുൾപ്പടെയുള്ള നിർദേശങ്ങളും മുന്നോട്ടു വെച്ചു. ലക്ഷദ്വീപിലെ പുതിയ നിയമങ്ങൾക്കെതിരെ പ്രതിഷേധം ആളിപ്പടരുകയാണെന്നും അത് സജീവമായി ചർച്ചക്ക് വിധേയമാക്കണമെന്നും യോഗത്തിൽ അദ്ദേഹം ആവശ്യപെട്ടു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, പ്രഹ്‌ളാദ് ജോഷി, പിയൂഷ്‌ ഗോയൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

    സ്റ്റൈലിഷ് ലുക്കിൽ വീണ്ടും സാധിക; പുതിയ ഫോട്ടോഷൂട്ടും ഏറ്റെടുത്ത് ആരാധകർ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+