Get Updates
Get notified of breaking news, exclusive insights, and must-see stories!

'നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തിരുവനന്തപുരത്ത് എന്നെ തോൽപ്പിക്കാൻ കഴിയില്ല..'; ശശി തരൂർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ തിരുവനന്തപുരത്ത് ഒരിക്കൽ കൂടി മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായി ശശി തരൂർ. തിരുവനന്തപുരത്ത് നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ലെന്നും ശശി തരൂ‍ർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജനത്തിന് മതിയായെങ്കിൽ അവർക്ക് എന്നെ മാറ്റാൻ തീരുമാനിക്കാം. ഇത്തവണത്തേത് ലോക്‌സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും ശശി തരൂർ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഒരിക്കൽ കൂടി മത്സരിക്കാൻ തയ്യാറാണ്. പക്ഷേ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും ശശി തരൂർ വ്യക്തമാക്കി. ഏഷ്യാനെറ്റിന്റെ ഫോർ ദി പീപ്പിൾ പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ.

narendramoditvm

യുപിഎ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ പ്രവർത്ത​ക​ർ​ക്ക് കഴിയണമെന്നും കോ​ൺ​ഗ്ര​സ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ പേ​രു​മാ​റ്റി സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ന​രേ​ന്ദ്ര മോ​ദി ചെയ്യുന്നതെന്നും അടുത്തിടെ ശ​ശി ത​രൂ​ർ ആരോപിച്ചിരുന്നു. നരേന്ദ്ര മോദി കേരളത്തിൽ മത്സരിക്കുമെന്നും, അത് തിരുവനന്തപുരം മണ്ഡലത്തിൽ ആയിരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോദി എവിടെ മത്സരിച്ചാലും വിജയിക്കാനുളള ജനപിന്തുണ അദ്ദേഹത്തിന് ഉണ്ടെന്നും എന്നാൽ അദ്ദേഹം എവിടെ മത്സരിക്കണമെന്ന കാര്യം കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

'ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആർക്കും എവിടെ വേണമെങ്കിലും മത്സരിക്കാം. നരേന്ദ്ര മോദിക്ക് രാജ്യത്ത് എവിടെ മത്സരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്, ജനപിന്തുണയുണ്ട്. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും അദ്ദേഹത്തിന് ജയിച്ച് വരാനാകും. അതിന് കേരളം തിരഞ്ഞെടുക്കണോയെന്ന് കേന്ദ്ര നേതൃത്വം തിരുമാനിക്കണം.' സുരേന്ദ്രൻ നിലപാടെടുത്തു.

എന്നാൽ അടുത്തിടെ വന്ന മറ്റൊരു റിപ്പോർട്ടിൽ പറയുന്നത് നരേന്ദ്ര മോദി തെലങ്കാനയിൽ മത്സരിക്കുമെന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയില്‍ നിന്ന് മത്സരിക്കുമെന്നാണ് വിവിധ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇത്തവണ വാരണാസിയില്‍ അദ്ദേഹം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങളുമുണ്ട്. എന്തായാലും ഇനി തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മോദി കേരളത്തിൽ മത്സരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് കേരളം ഒരു ബാലികേറാ മലയായി ബിജെപിയെ സംബന്ധിച്ച് ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ മോദി പ്രഭാവം മുതലെടുക്കാൻ നേതൃത്വം തയ്യാറാവുമോ എന്നതും സുപ്രധാന വിഷയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+