Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെയ്നിനെ ടാർഗറ്റ് ചെയ്യുന്നു: ഡബ്യുസിസിക്കാർ പോലും കാരവാനില്‍ മറ്റുള്ളവരെ കയറ്റാത്തത് കണ്ടു: സാന്ദ്ര തോമസ്

മലയാള സിനിമ മേഖലയില്‍ പല നടന്മാർക്കെതിരേയും പരാതികള്‍ ഉണ്ടെങ്കില്‍ ഷെയ്ന്‍ നിഗത്തിന്റെ പേര് മാത്രമാണ് പുറത്ത് പറഞ്ഞിരിക്കുന്നതെന്ന് നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഒരു ചെറുക്കനെ മാത്രം ഒറ്റക്ക് ഇട്ട് ക്രൂശിക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഒന്നിന് പിറകെ, ഒന്നായി ആളുകള്‍ വരികയാണ്. അപ്പോള്‍ വല്ലാത്ത മാനസികാവസ്ഥയിലേക്ക് പോവും. അത്രയും കാലം ചെയ്തതിനെയൊന്നും പരിഗണിക്കാതെ സൈബർ അറ്റാക്കിന് ഇട്ടുകൊടുക്കുന്നതിനോട് യോജിക്കാനാവില്ലെന്നും സാന്ദ്രാ തോമസ് പറയുന്നു.

ന്യൂജന്‍ താരങ്ങളുമായി സഹകരിക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. ബുദ്ധിമുട്ടുകളുണ്ട്, അവരുടെ പ്രായത്തിന്റെയൊക്കെ പ്രശ്നമായിരിക്കാം. ലാലേട്ടനും മമ്മൂക്കയുമൊക്കെയായി വർക്ക് ചെയ്യാന്‍ സുഖമാണ് എന്ന് പറയാന്‍ കാരണം അവർ ഇതെല്ലാം കണ്ടും അനുഭവിച്ച് ഒരു സ്റ്റേജിലേക്ക് എത്തിയിരിക്കുകയാണ്. ഇനി അവരുടെ ദൌത്യം എന്നുള്ളത് മറ്റുള്ളവരെ കൈ പിടിച്ച് കയറ്റിക്കൊണ്ട് വരിക എന്നുള്ളതാണ്. അത് അവർ നന്നായി ചെയ്യുന്നു. മൂവീ വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

 santhrathomas-

പുതിയ താരങ്ങളെ സംബന്ധിച്ച് ഇതൊരു നിലനില്‍പ്പിന്റെ ഘട്ടമാണ്. അവിടെ മത്സരമുണ്ട്. നല്ല സിനിമകള്‍ക്കും വലിയ സിനിമകള്‍ക്കും വേണ്ടിയുള്ള അടിയും പിടിയും ഉണ്ട്. അതുകൊണ്ടൊക്കെ തന്നെ നമുക്ക് നോർമലായി നിന്ന് ഡീല്‍ ചെയ്യുക എന്നുള്ളത് ബുദ്ധിമുണ്ടാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍ ഞാന്‍ എന്തോ ഒരു സംഭവമാണ് എന്നൊരു തോന്നല്‍ വരും. അങ്ങനെയായിരിക്കുമ്പോള്‍ ചുറ്റും നില്‍ക്കുന്നവരോടൊക്കെ ഒരു പുച്ഛമായിരിക്കും. അവിടെയാണ് ഈ പ്രശ്നങ്ങള്‍ വരുന്നതെന്നും സാന്ദ്ര വ്യക്തമാക്കുന്നു.

മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിർത്തണോ: ഈ 7 പോഷകങ്ങള്‍ ശരീരത്തിലുണ്ടെന്ന് ഉറപ്പ് വരുത്തൂ

ഈ ഒരു ഘട്ടം അവർ കഴിഞ്ഞ് വരേണ്ടതുണ്ട്. ഇപ്പോഴത്തെ ഈ അക്രമത്തില്‍ നിന്നും ഒരു രക്ഷപ്പെടല്‍ എന്ന് പറയുന്നത് ഷെയിനിന് ബുദ്ധിമുട്ടായിരിക്കും. സത്യത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ എല്ലാ സെറ്റിലും നടക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ട് ഷെയ്നിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നുള്ളതും ഒരു ചോദ്യമാണ്. ഷെയിന്‍ എന്ന ഒരു നടന്‍ മാത്രമല്ല, ഇങ്ങനെ ചോദിക്കുന്നതും പെരുമാറുന്നതും. ഞാന്‍ അടക്കമുള്ള എത്ര നിർമ്മാതക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അതെല്ലാം ഒതുക്കി തീർക്കുകയാണുണ്ടായത്.

shane

ഷെയ്നിനെ മനപ്പൂർവ്വ് ടാർഗറ്റ് ചെയ്യുന്നതായി എനിക്ക് തോന്നുന്നു. ഇവിടെ വേറെ എത്ര നടന്മാർക്കെതിരെ പരാതികള്‍ വന്നിട്ടുണ്ട്. പല താരങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഉള്ളപ്പോള്‍ ഷെയിനിന്റെ മാത്രം പേര് പറയുന്നത് എന്തുകൊണ്ടാണ്. പരാതികള്‍ ബോധ്യപ്പെട്ടാല്‍ മറ്റുള്ളവരേയും പേരുകള്‍ പറയണം. ഞാന്‍ കൊടുത്ത പരാതിയുടെ വിഷയം ഇപ്പോള്‍ തീർന്നു. പേര് പറയുന്നുണ്ടെങ്കില്‍ അന്നായിരുന്നു പറയേണ്ടതെന്നും സാന്ദ്ര കൂട്ടിച്ചേർക്കുന്നു.

ഡബ്യുസിസിയെ കുറിച്ച് കൂടുതല്‍ പഠിക്കാത്ത ആളായതിനാല്‍ തന്നെ അവരുടെ കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ല. എന്നാല്‍ അതിനുള്ളില്‍ ഉണ്ടായിരുന്ന ആളുകളെ തന്നെ മറ്റ് ചിലർ കലക്കി പുറത്ത് ചാടിക്കാന്‍ ശ്രമിച്ചതായി പലരും ശ്രമിച്ചിട്ടുണ്ട്. അങ്ങനെ പലരും പുറത്തായിട്ടുണ്ട്. അതൊക്കെ എല്ലാവരും അറിഞ്ഞ കാര്യമാണ്. ആരും ഒരു ചരട് വലിയുടേയും ഭാഗമാവരുത്. ഡബ്ലൂ സി സി എന്ന് പറഞ്ഞ് മാറി നിന്നാലും അതിന്റെ ചരടുകൊണ്ടുപോയി മറ്റൊരാളുടെ അടുത്ത് കൊണ്ടുപോയി കൊടുക്കരുത്.

ഡബ്യു സി സി എന്ന സംഘടന കൊണ്ട് ആർക്കും ഗുണമുണ്ടായിട്ടില്ല എന്നൊന്നും ഞാന്‍ പറയില്ല. എത്രയോ പേരുടെ കാര്യങ്ങളില്‍ അവർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. അതൊക്കെ ഇല്ലെന്നും പറയാന്‍ സാധിക്കില്ല. ഞാന്‍ പറയുന്നത് എല്ലാ സ്ത്രീകളുടേയും കാര്യത്തില്‍ അവർക്ക് ഇടുപെടാന്‍ സാധിക്കുന്നില്ലെന്നാണ്. മെമ്പർഷിപ്പ് എടുത്തെങ്കില്‍ മാത്രമേ പ്രശ്നങ്ങളില്‍ ഇടപെടൂ എന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സാന്ദ്രാ തോമസ് പറയുന്നു.

തുല്യവേതനം എന്ന് പറയുന്നത് സാധിക്കുന്ന കാര്യം അല്ല. വാല്യൂ ക്രിയേറ്റ് ചെയ്തിട്ടാണെങ്കില്‍ തുല്യ വേതനം കൊടുക്കാന്‍ സാധിക്കും. ഇപ്പോള്‍ എല്ലാ സെറ്റിലും മൂന്നും നാലും കാരവാനുണ്ടാവും. ഈ കാരവാനിലൊക്കെ മറ്റ് നടന്മാരെ ആരും കയറ്റാറൊന്നുമില്ല. ഡബ്ലൂ സി സി അംഗങ്ങളുടെ കാരവാനില്‍ പോലും കയറ്റാത്തത് ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാവരേയും മനുഷ്യാരായിട്ട് കാണണം. എല്ലാവരും തൊഴില്‍ എടുക്കാന്‍ വരുന്നവരാണ്.

ബാക്കിയുള്ള സമയത്തൊക്കെ പ്രധാനപ്പെട്ട നടീ നടന്‍മാർ അതിനുള്ളില്‍ ഇരുന്നോട്ടെ, അത്യാവശ്യം ടോയിലറ്റില്‍ പോകാനുള്ള സമയമെങ്കിലും മറ്റുള്ളവർക്ക് അനുവദിക്കണം. ഞാന്‍ ചെയ്യുന്ന പടത്തില്‍ കാരവാന്‍ ഉണ്ടെങ്കില്‍ ഒരെണ്ണം എനിക്ക് ആയി മാറ്റിയിട്ടുണ്ടാവും. അതിന് അകത്ത് ആവശ്യമുള്ളവരെയൊക്കെ കയറ്റാറുണ്ട്. പണ്ടൊക്കെ സിനിമ സെറ്റായിരുന്നു കൂടുതല്‍ നല്ലത്. താരങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധമായിരുന്നു. ഇന്ന് ഒരു സീന്‍ കഴിഞ്ഞ് നേരെ കാരവാനിലേക്ക് പോവുകയാണെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+