ബഷീര്‍ക്ക സിനിമയെടുത്തിട്ട് കുറച്ചായി.. സെറ്റില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ട്, അവരെ അറിയാം; സുരേഷ് കുമാര്‍
തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗമുണ്ട് എന്ന പരാതിയില്‍ പരിശോധന കര്‍ശനമാക്കും എന്ന പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. ലഹരിയുടെ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കി. ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ ഇനി ഒരു ഷൂട്ടിംഗ് സെറ്റിനും ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടിക പൊലീസിന്റെ കൈവശമുണ്ട്. അതുകൊണ്ട് നടപടി എടുക്കാം. എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും എന്നും ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ആലോചിച്ചെടുത്ത തീരുമാനമാണ് എന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമാ ലൊക്കേഷനുകളിലെ പൊലീസിന്റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു എന്നും സുരേഷ് കുമാര്‍ പറഞ്ഞു. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. ലഹരി ഉപയോഗിക്കുന്നവര്‍ ഇനിയെങ്കിലും സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം എന്നും അദ്ദേഹം പറഞ്ഞു. ശുദ്ധീകരണം ആവശ്യമാണ് എന്നും ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോലി ചെയ്ത് ശമ്പളം വാങ്ങി പോകുക. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല എന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ പൊലീസിനും സര്‍ക്കാരിനും വേണ്ട പൂര്‍ണ പിന്തുണ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നും അദ്ദേഹം ഉറപ്പ് നല്കി. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ല എന്നും സുരേഷ് കുമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. കുറച്ച് പേരാണ് പ്രശ്നക്കാരെന്നും എന്നാല്‍ അവര്‍ കാരണം എല്ലാവരും ചീത്തപ്പേര് കേള്‍ക്കുന്ന സ്ഥിതിയാണ് എന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ആ കുറച്ച് പേരെ മാറ്റിനിര്‍ത്താന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. അങ്ങനെയുള്ളവര്‍ വീട്ടിലിരിക്കട്ടെ. വിവരങ്ങള്‍ കിട്ടിയാല്‍ പൊലീസിന് കൈമാറുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ലിബര്‍ട്ടി ബഷീറ്ക്ക സിനിമയെടുത്തിട്ട് കുറേ കാലമായി. അത് കൊണ്ടായിരിക്കാം അദ്ദേഹം വ്യത്യസ്ത അഭിപ്രായം പറഞ്ഞത് എന്നും സുരേഷ് കുമാര്‍ പറഞ്ഞു. നേരത്തെ ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന് അറിയിച്ചിരുന്നു.
Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്
ലൊക്കേഷനുകളില്‍ ഷാഡോ പൊലീസിന്റെ സാന്നിധ്യമുണ്ടാകും എന്നും നിയമലംഘകര്‍ക്കെതിരേ നടപടിയുണ്ടാകും എന്നുമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള ഒരു അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സിനിമാ രംഗത്ത് നിന്നുള്ളവരുടെ തന്നെ പിന്തുണയുണ്ട് എന്നും ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും വിശദമായി തന്നെ അന്വേഷിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞിരുന്നു.
നേരത്തെ നടന്മാരായ ടിനി ടോം, ബാബുരാജ് എന്നിവര്‍ സിനിമാ രംഗത്തെ രൂക്ഷമായ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അമ്മയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം നല്‍കില്ലെന്ന നിയമഭേദഗതി ഉണ്ടായിട്ട് പോലും ഈ രംഗത്തെ ലഹരി ഉപയോഗം ഇല്ലാതാക്കാനായില്ല എന്നും സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പൊലീസ് രംഗത്തെത്തിയത്.
ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ സെറ്റുകളില്‍ റെയ്ഡ് നടത്തും എന്നും വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്സൈസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില് സ്വാഗതാര്‍ഹമാണെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications