Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാസിസത്തെ പ്രതിരോധിക്കാന്‍ മാനുഷിക കൂട്ടായ്മയാണ് വളരേണ്ടത്: മുന്‍മഹാരാഷ്ട്ര ഗവര്‍ണര്‍ കെശങ്കരനാരായണന്‍

മലപ്പുറം (ഫൈസാബാദ്-പട്ടിക്കാട്): രാജ്യത്തെ ഗ്രസിച്ച ഫാസിസത്തെ പ്രതിരോധിക്കാന്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം മാനുഷിക കൂട്ടായ്മയാണ് വളരേണ്ടതെന്നു മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളന ഭാഗമായി നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശക്തവും പ്രതിബദ്ധതയും ഉദാരവുമായ സമീപനം ഈ പോരാട്ടത്തിനുണ്ടാവണം. അതിനു മതേരതര കാഴ്ചപ്പാടുള്ള രാജ്യത്തെ ജനങ്ങളുടെ ഒന്നായ സരണിയാണ് ഉയര്‍ന്നുവരേണ്ടത്.രാജ്യത്തിന്റെ മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് അനുദിനം മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹജ്ജ് സബസിഡി നിര്‍ത്തലാക്കിയതാണ് ഏറ്റവും അവസാനത്തെ സംഭവം. ഇത്തരം സമീപനത്തിനെതിരെ മറ്റൊരു സൂര്യോദയം രാജ്യത്തുണ്ടാവുമെന്ന ബോധം ഭരണാധികാരികള്‍ക്കുണ്ടാവണെമെന്നുംശങ്കരനാരായണന്‍ പറഞ്ഞു.

സഖാക്കളുടെ വെല്ലുവിളി മറികടന്ന് ബല്‍റാം കൊണ്ടോട്ടിയിലെത്തി പ്രസംഗിച്ചു, സംഘപരിവാറും സിപിഎമ്മും ഒരു നാണയത്തിന്റെ ഒരേവശമെന്നും ബല്‍റാം
സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വി.ടി ബല്‍റാം എംഎല്‍എ, എ സജീവന്‍, സത്താര്‍ പന്തല്ലൂര്‍, ഡോ.സുബൈര്‍ ഹുദവി, ഡോ. ഇസ്മാഈല്‍ ഫൈസി കായണ്ണ, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ പ്രസംഗിച്ചു.

km

പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളന ഭാഗമായി നടന്ന ദേശീയ സെമിനാര്‍ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു


സ്വത്വം തിരിച്ചറിയുന്ന തലമുറയെയാണ് സമൂഹത്തിനാവശ്യം: പി കെ ഗോപി

സ്വത്വം തിരിച്ചറിയാന്‍ കഴിയുന്ന തലമുറയെയാണ് സമൂഹത്തിനാവശ്യമെന്നും അത്തരം സമൂഹത്തിന്റെ സൃഷ്ടിപ്പിനാണ് വിദ്യാഭ്യാസം ഊന്നല്‍ നല്‍കേണ്ടതെന്നും പ്രശസ്ത കവി പി.കെ ഗോപി പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മ എന്ന പദമാണ് ഏറ്റവും സന്തോഷകരമെന്നും നന്മയുടെ പക്ഷത്ത് നില്‍ക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രകിഷിതാക്കളുടെ നിയന്ത്രണം സന്തോഷത്തോടെ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിശാല മനസ്‌കരാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് എം.എല്‍.എ, അഹ്മദ് ഫൈസി കക്കാട്, എ.കെ മുസ്തഫ, ഹബീബ് റഹ്മാന്‍ വേങ്ങൂര്‍, ഡോ. റെജിന്‍ എം ലിനസ്, ഡോ. വി.എച്ച് അബ്ദുസ്സലാം, കെ.ടി ഹനീഷ് ബാബു, സി.കെ സുബൈര്‍ സംസാരിച്ചു.


ജാമിഅഃ ഗ്രാന്റ് സല്യൂട്ട് ഇന്ന്

പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ 55ാം വാര്‍ഷിക 53ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഗ്രാന്റ് സല്യൂട്ട് ഇന്ന്. അറുപത് സ്ഥാപനങ്ങളില്‍ നിന്നായി നാലായിരത്തിലധികം ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന ഗ്രാന്റ് സല്യൂട്ട് ഫലസ്തീന്‍ അംബാസിഡര്‍ അദ്നാന്‍ അബൂ ഹൈജ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 4.30ന് നടക്കുന്ന ഗ്രാന്റ് സല്യൂട്ടില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ നാഷണല്‍ ദഅ്വാ ടീം പ്രഖ്യാപനവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പണവും നടത്തും. സജ്ദഃ ഗ്രാന്റ് വോയ്സ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി അതിഥിയാകും. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സിദ്ധീഖ് അഹമ്മദ് അവാര്‍ഡ് ദാനം നടത്തും. വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രസംഗിക്കും

ഗ്രാന്റ് സല്യൂട്ടിനു മുന്നോടിയായി രാവിലെ നടക്കുന്ന എന്‍ലൈറ്റ് മെന്റ് ക്യാമ്പില്‍ വിദ്യാഭ്യാസം സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, രങ്കേഷ് കടവത്ത്, ഡോ. നാട്ടിക മുഹമ്മദലി, ഡോ. അബ്ദുല്‍ മജീദ്, ടി.എച്ച് ദാരിമി സംസാരിക്കും.

ഉച്ചക്ക് നടക്കുന്ന മോട്ടിവേഷന്‍ സെഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, പി. ഉബൈദുല്ല എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഫിറോസ് കെ.എം, എം.എ ചേളാരി, കുട്ടി ഹസന്‍ ദാരിമി, റഹീം ചുഴലി, ഉസ്മാന്‍ ഫൈസി എറിയാട് സംസാരിക്കും.

മക്കാ എസ്വൈഎസ് സൈനുല്‍ഉലമാ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

മക്കാ എസ്.വൈ.എസ് ഉന്നത ദര്‍സുകള്‍ക്ക് ഏര്‍പ്പെടുത്തിയ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സ്മാരക സ്‌കോളര്‍ഷിപ്പിനു ഇത്തവണ സംസ്ഥാനത്തെ23 ദര്‍സുകലെ തെരഞ്ഞെടുത്തു. ദാറുല്‍ ഹിദായ ദര്‍സ് മൂര്യാട്, ഹിദായതു ത്വലബാ ദര്‍സ് നൂഞ്ഞേരി, മര്‍കസുല്‍ ഉലമ ദര്‍സ് പൊതുവാചുരി,മുര്‍ഷിദുത്വലബ ദര്‍സ് കൊളയാട്

ഇമാദുദ്ദീന്‍ ദര്‍സ് പാപ്പിനിശ്ശേരി വെസ്റ്റ്(കണ്ണൂര്‍), അല്‍ അഖ്‌സാ ദര്‍സ് ചാലയം,നജ്മുല്‍ ഹുദാ ദര്‍സ്, കൊടക്കാപ്പറമ്പ്, ആലിപ്പറമ്പ്, മഅ്ദിനുല്‍ ഫസാഹ ദര്‍സ് തൃശൂര്‍ മണത്തല, മന്‍സഹുല്‍ ഉലൂം ദര്‍സ് ഉള്ളണം,ബയാനുല്‍ ഉലൂം ദര്‍സ്, കറുകത്തിരുത്തി,മിബ്‌റാസുല്‍ ഉലൂം ദര്‍സ്, വലമ്പൂര്‍ ,വേളൂര്‍ ജുമാ മസ്ജിദ്, അരിപ്ര ,മര്‍ക്കസുല്‍ ഉലമ, ചേറൂര്‍, വേങ്ങര ,അന്‍സാറുല്‍ ഇസ്ലാം ദര്‍സ്, പൂക്കോട്ടൂര്‍ പാപ്പട്ടുങ്ങല്‍ ,നൂറുല്‍ ഹുദാ ദര്‍സ്, മുതിരിപ്പറമ്പ് പുല്ലാര,റബ്ബാനിയ്യ ദര്‍സ്, മണലടി പാലക്കാട്,നൂറുത്വലബാ ദര്‍സ്, അലനല്ലൂര്‍,ബയാനുല്‍ ഉലൂം ദര്‍സ്, മുട്ടിച്ചിറ,വണ്ടുംതറ ദര്‍സ്, കൊപ്പം, ബയാനുല്‍ ഉലൂം ദര്‍സ്, പുത്തന്‍പള്ളി, ഓമച്ചപ്പുഴ,ബയാനുല്‍ ഹുദാ ദര്‍സ്, കോണോംപാറ, ,മഅ്ദിനുല്‍ ഉലൂം ദര്‍സ്, കൊളരപ്പറമ്പ്, പാലക്കാട, തംഹീനു ത്വലബ, അരക്കുപറമ്പ്, പള്ളിക്കുന്ന്, മലപ്പുറം എന്നീ ദര്‍സുകളാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിനര്‍ഹമായത്. കെ.എം.എ ലത്തീഫ് ഹാജി സ്മാരക സ്‌നോപഹാരത്തിന് മുദരിസുമാരായ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര (മലപ്പുറം ആലത്തൂര്‍പടി ദര്‍സ്),അബ്ദുല്‍ ഗഫൂര്‍ അന്‍വരി (കോടങ്ങാട് ദര്‍സ്),മുഹമ്മദ് ബഷീര്‍ ബാഖവി (പൊന്‍മുണ്ടം ദര്‍സ്),സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍(ചെമ്പ്രദര്‍സ്) എന്നിവരേയും തെരഞ്ഞെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+