പാലാരിവട്ടം മേല്‍പ്പാലം അഴിമതി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജടക്കം നാല് പേര് അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ് അടക്കം നാല് പേരെ വിജിലന്‍സ് അറസ്റ്റ്. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയുടെ എംഡിയായ സുമിത് ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചനും അറസ്റ്റിലായിട്ടുണ്ട്. കേസിലെ ആദ്യ അറസ്റ്റില്‍ ഉന്നത ഉദ്യോസ്ഥര്‍ തന്നെയാണ് പിടിയിലായിരിക്കുന്നത്.

സൂരജ് സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴാണ് പാലത്തിന്റെ കരാര്‍ സംബന്ധിച്ച് അനുമതി നല്‍കിയത്. ഈ കേസുമായി ബന്ധപ്പെട്ട് സൂരജിനെ വിജിലന്‍സ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സൂരജ് നിഷേധിച്ചിരുന്നു. ആ സമയത്തെ മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സൂരജ് ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞിരുന്നു. കേസില്‍ കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 17 പ്രതികളാണ് ഉള്ളത്.
മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെയും വിജിലന്‍സ് കേസില്‍ ചോദ്യം ചെയ്തിരുന്നു. 2014ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലാരിവട്ടത് മേല്‍പ്പാലം പണിയാനുള്ള അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. 42 കോടി നിര്‍മാണ ചെലവുണ്ടായിരുന്ന പാലത്തില്‍ കുഴികളുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതി വന്നതും, തുടര്‍ന്ന് കേസ് വന്നതും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് പാലത്തിന്റെ നിര്‍മാണ ചുമതല നല്‍കിയത്. അഴിമതിക്ക് വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് ആരോപണവും പിന്നാലെ ഉയര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ സൂരജിന് കുരുക്കായി മാറിയിരിക്കുന്നത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസിലും സൂരജിനെ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications