കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധഭൂമിയിലെന്ന പോലെ തരിശ് പാടത്ത് അവർ തോളോട് തോള്‍ ചേര്‍ന്ന് മണ്ണിനോട് പടപൊരുതിയപ്പോള്‍ വിളഞ്ഞത് പൊന്‍കതിരുകള്‍

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : യുദ്ധഭൂമിയിലെന്ന പോലെ തരിശ് പാടത്ത് അവർ തോളോട് തോള്‍ ചേര്‍ന്ന് മണ്ണിനോട് പടപൊരുതിയപ്പോള്‍ വിളഞ്ഞത് പൊന്‍കതിരുകള്‍ പേരാമ്പ്ര ജയ് ജവാന്‍ എക്‌സ് സര്‍വീസ്‌മെന്‍ വളയംകണ്ടത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുക്കാന്‍ മന്ത്രിയെത്തി. മുപ്പതോളം വരുന്ന പഴയ ധീരജവാന്മാരും അവരുടെ കുടുംബാംഗങ്ങളും യുദ്ധഭൂമിയിലെന്ന പോലെ തരിശ് പാടത്ത് തോളോട് തോള്‍ ചേര്‍ന്ന് മണ്ണിനോട് പടപൊരുതിയപ്പോള്‍ വിളഞ്ഞത് ആയിരക്കണക്കിന് പൊന്‍കതിരുകള്‍. വിളവെടുപ്പ് കൊയ്ത്തുത്സവമാക്കിയപ്പോള്‍ അത് ഉദ്ഘാടനം ചെയ്യാന്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എത്തി.

'നിന്നെ കോടതിയിൽ വെച്ച് കണ്ടോളാം'.. പിണക്കം മറന്നെത്തിയ ഹസിനെ പറപ്പിച്ച് മുഹമ്മദ് ഷമി!
മുന്‍ സൈനികരുടെ കൂട്ടായ്മ മാത്യകാ സംരംഭമാണെന്നും ജീവിത ശൈലീ രോഗങ്ങള്‍വര്‍ധിച്ചു വരുന്ന ഇക്കാലത്ത് വിഷരഹിത പച്ചക്കറി കൃഷിയുള്‍പ്പെടെ നട്ടുവളര്‍ത്തണ്ടത് അത്യാവശ്യമാണെന്നും എല്ലാവര്‍ക്കും പ്രയോജനപ്രദമായ പ്രവര്‍ത്തനകള്‍ക്ക് രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ വളര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

gh

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. കൃഷ്ണാനന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ. ബാലന്‍, വാര്‍ഡ് മെമ്പര്‍ പി.ആര്‍. സാവിത്രി, എം.ജി. നാരായണന്‍ നായര്‍, തണ്ടോറ ഉമ്മര്‍, എന്‍.പി. നാരായണന്‍, സി.കെ. ബാലകൃഷ്ണന്‍, തണ്ടോറ സൂപ്പി, ബാലകൃഷ്ണന്‍ പൊയില്‍ കണ്ടി, മേജര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. ബാബുരാജ് സ്വാഗതവും, എം.ജി. ഗോപാല കൃഷ്ണന്‍ നന്ദിയും പറഞ്ഞു. കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ നാല് ഏക്കര്‍ സ്ഥലത്ത് നെല്ല് വാഴ എന്നിവ കൃഷി നടത്തുന്നു

English summary
ex service men in farming yield good from farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X