കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കൊടുങ്കാറ്റ് പ്രവചിച്ചത് 3 സര്‍വേകള്‍ മാത്രം, ബാക്കിയെല്ലാം പരാജയം, പ്രവചനങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കേരളത്തില്‍ പിണറായി വിജയന് തുടര്‍ ഭരണം ലഭിച്ചിരിക്കുകയാണ്. അതും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍. എക്‌സിറ്റ് പോളുകളെല്ലാം എല്‍ഡിഎഫിന് തുടര്‍ ഭരണമുണ്ടാകുമെന്ന് തന്നെയാണ് പ്രവചിച്ചത്. എന്നാല്‍ ഇത്ര വലിയൊരു സുനാമി കേരളത്തില്‍ ഉണ്ടാകുമെന്ന് വളരെ കുറച്ച് പേര്‍ മാത്രമാണ് പ്രവചിച്ചത്. എന്നാല്‍ അത്രയും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചപ്പോള്‍ പലരും ഇവരെ കളിയാക്കുകയും സംശയത്തോടെ നോക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ മാത്രമാണ് കേരളത്തിലെ അടിയൊഴുക്കുകള്‍ എത്ര ശക്തമാണെന്ന് മനസ്സിലാക്കിയത് എന്ന് പറയേണ്ടി വരും. ബാക്കിയുള്ളവര്‍ സ്ഥിരം ട്രെന്‍ഡിലായിരുന്നു കേന്ദ്രീകരിച്ചത്.

1

മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ 112 സീറ്റ് വരെയാണ് എല്‍ഡിഎഫിന് പ്രവചിച്ചത്. യുഡിഎഫിന് 25 സീറ്റും ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്നും പ്രവചിച്ചു. ഇത് ഏകദേശം കൃത്യമായി വന്നിരിക്കുകയാണ്. 99 സീറ്റ് വരെ എല്‍ഡിഎഫ് നേടി. 41 സീറ്റ് യുഡിഎഫിനും കിട്ടി. കൈരളി ന്യൂസ്, സിഇഎസ് സര്‍വേയില്‍ പോലും 90 സീറ്റാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. യുഡിഎഫിന് 50 സീറ്റ് വരെയും ഇവര്‍ പ്രവചിച്ചിരുന്നു. ഇവര്‍ വിചാരിച്ചതിനും മുകളിലേക്ക് ഫലം പോവുകയും ചെയ്തു. മനോരമ ന്യൂസിന്റെ സര്‍വേയില്‍ കടുത്ത പോരാട്ടമാണ് പ്രവചിച്ചത്. 73 സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്നും പ്രവചിച്ചു. യുഡിഎഫ് 64 സീറ്റ് വരെയും നേടുമെന്നായിരുന്നു പ്രവചനം. ഇത് തീര്‍ത്തും തെറ്റി. ടൈറ്റ് പോരാട്ടം ഒരിക്കലും പ്രകടമായില്ല.

റിപ്പോര്‍ട്ട് ടിവി-പി മാര്‍ക്ക് സര്‍വേയില്‍ 75 സീറ്റ് വരെയാണ് എല്‍ഡിഎഫിന് പ്രവചിച്ചിരുന്നത്. 63 സീറ്റുകള്‍ യുഡിഎഫിനും പ്രവചിച്ചു. ഇവരും എല്‍ഡിഎഫിന്റെ മുന്നേറ്റം കാണുന്നതില്‍ പരാജയപ്പെട്ടു. റിപബ്ലിക്ക് ടിവി-സിഎന്‍എക്‌സ് സര്‍വേയില്‍ 76 സീറ്റുകളാണ് എല്‍ഡിഎഫ് നേടുമെന്ന് പ്രവചിച്ചത്. 61 വരെ യുഡിഎഫിനും പ്രവചിച്ചു. ബിജെപി മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിച്ചു. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ 112 സീറ്റ് വരെ എല്‍ഡിഎഫിനും യുഡിഎഫിന് 28 സീറ്റ് വരെയും പ്രവചിച്ചു. ബിജെപി ഒരു സീറ്റും പ്രവചിച്ചു. ഇത് ഏകദേശം അടുത്ത് വന്ന സര്‍വേയാണ്.

ന്യൂസ് 24 ടുഡേയ്‌സ് ചാണക്യയുടെ സര്‍വേയാണ് കൃത്യമായി വന്നതെന്ന് പറയാം. 102 സീറ്റ് വരെയാണ് എല്‍ഡിഎഫിന് പ്രവചിച്ചത്. ഇതിന് സമാനമാണ് ഫലങ്ങള്‍. 35 സീറ്റ് യുഡിഎഫ് നേടുമെന്നും പ്രവചിച്ചു. ബിജെപിക്ക് മൂന്ന് സീറ്റും ഇവരുടെ പ്രവചനത്തിലുണ്ടായിരുന്നു. ടൈംസ് നൗ സി വോട്ടര്‍ സര്‍വേയില്‍ 74 എല്‍ഡിഎഫിനും 65 യുഡിഎഫിനും ബിജെപിക്ക് ഒരു സീറ്റുമാണ് പ്രവചിച്ചത്. ഇന്ത്യാ ന്യൂസ് ജന്‍ കീ ബാത്ത് സര്‍വേയില്‍ 70 സീറ്റ് എല്‍ഡിഎഫിനും 66 സീറ്റ് യുഡിഎഫിനും പ്രവചിച്ചു. ടിവി9 ഭാരത് വര്‍ഷ് പോള്‍ സ്ട്രാറ്റ് സര്‍വേ 75 സീറ്റ് എല്‍ഡിഎഫിനും 64 സീറ്റ് യുഡിഎഫിനും പ്രവചിച്ചു.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

ടൈംസ് നൗ സി വോട്ടര്‍ 74 സീറ്റ് എല്‍ഡിഎഫിനും 65 സീറ്റ് യുഡിഎഫിനും പ്രവചിച്ചു. ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ ആണെങ്കില്‍ 81 സീറ്റ് വരെ എല്‍ഡിഎഫിനും 56 സീറ്റ് വരെ യുഡിഎഫിനും പ്രവചിച്ചു. യഥാര്‍ത്ഥത്തില്‍ ഇവരൊക്കെ പ്രവചിച്ചതിനേക്കാള്‍ വലിയ തരംഗം കേരളത്തിലുണ്ടായിരുന്നു. ഇവര്‍ ഭരണം മാറുന്ന ട്രെന്‍ഡിനനുസരിച്ചാണ് സര്‍വേകളെ രൂപപ്പെടുത്തിയതെന്ന് വ്യക്തമാണ്. അതിന് മുകളിലേക്കെത്തുന്ന ഒരു തരംഗം ഇവര്‍ പ്രതീക്ഷിച്ചില്ല. വളരെ അടുത്ത് നില്‍ക്കുന്ന സര്‍വേകള്‍ കണ്ടാണ് കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് പ്രതീക്ഷിച്ചതും. എന്നാല്‍ അതും പരാജയപ്പെടുകയാണ് ഉണ്ടായത്.

തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്‌റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കും?

English summary
exit polls predicts win for ldf but a wave is happened in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X