Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഏഴ് ടണ്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഗോഡൗണ്‍ ഉടമയുടെ വീട്ടില്‍ പരിശോധന

മലപ്പുറം: ജൈവ വളത്തിന്റെ മറവില്‍ കടത്തിയ ഏഴ് ടണ്‍ അത്യുഗ്ര സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.കേസില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ കാസര്‍ക്കോട് കടുമ്മനി തോട്ടുമണ്ണില്‍ ജോര്‍ജ്(40),കര്‍ണ്ണാടക ഹക്കീം(32)എന്നിവരെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.മോങ്ങത്തെ ഗോഡൗണ്‍ ഉടമയെന്ന് സംശയിക്കുന്ന ആലത്തുര്‍പടി സ്വദേശി ബാസിത്തിനെ പിടികൂടാനായിട്ടില്ല.ഇയാളുടെ മോങ്ങം,ആലത്തൂര്‍ പടി വീടുകളില്‍ പൊലീസ് പശോധന നടത്തി.

പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് സമീപത്തെ ട്രാഫിക് സ്റ്റേഷനില്‍ നിന്ന് മാറ്റുന്നതിന് കോടി അനുമതി നല്‍കി.അംഗീകൃത ലൈസന്‍സുളള ക്വാറികളിലേക്ക് ഡിറ്റനേറ്റര്‍ മാറ്റുന്നതിനാണ് അനുമതി ലഭിച്ചത്.കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍ നിന്നാണ് സ്‌ഫോടക വസ്്തുക്കള്‍ എത്തിച്ചിരിക്കുന്നത്.കരിങ്കല്ല് ക്വാറികളിലും മാറ്റും ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണെങ്കിലും ഇത്ര വലിയ ശേഖരത്തിന് പിറകില്‍ മറ്റു സഹായകളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

explosivmalapuram

10,000 ഓഡിനറി ഡിക്ടനേറ്റര്‍,270 വലിയ പെട്ടികളിലായി സൂക്ഷിച്ച 67,50 കിലോ ജലാറ്റിന്‍ സ്റ്റിക്ക്ക്(54810 എണ്ണം),38872.5 മീറ്റര്‍ നീളമുളള 213 റോളുകളാലായി സേഫ്റ്റി ഫ്യൂസ് എന്നിവയാണ് ലോറിയില്‍ നിന്ന് കണ്ടെടുത്തത്.75 ജൈവവള ചാക്കുകള്‍ക്ക് ചൂറ്റും മറച്ചാണ് ഇവ ലോറിയിലുണ്ടായിരുന്നത്.പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോങ്ങം അങ്ങാടിക്ക് സമീപത്തെ ഗോഡൗണിലേക്കാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതെന്ന് ബോധ്യമായത്.തുടര്‍ന്ന് പൊലീസ് ഗോഡൗണ്‍ പരിശോധന നടത്തിയത്.ഇവിടെ നിന്ന് എഴ് പെട്ടികളിലായി 7000 ഇക്ട്രിക് ഡിറ്റനേറ്ററും, 21045 മീറ്റര്‍ നീളത്തില്‍ 115 റോള്‍ സേഫ്റ്റി ഫ്യൂസും കണ്ടെത്തി.രണ്ടിടങ്ങളില്‍ നിന്നുമായി ലക്ഷങ്ങളുടെ ഏഴ് ടണ്‍ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയത്.

കൊണ്ടോട്ടി എസ്ഐ രജ്ഞിതും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 മോങ്ങത്ത് വെച്ച് കര്‍ണ്ണാടകയില്‍ നിന്ന് ജൈവ വളവുമായി എത്തിയ ലോറിയില്‍ നിന്നും,തുടര്‍ന്ന് സി.ഐ മുഹമ്മദ് ഹനീഫയും സംഘവും മോങ്ങത്തെ മര ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ഗോഡൗണിലും നടത്തിയ പരിശോധനയിലുമാണ് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+