Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇന്നും അത്യുഷ്‌ണ മുന്നറിയിപ്പ്, കനത്ത ജാഗ്രത; ചൂടിന് വിട നൽകി നാളെ മുതൽ വേനൽ മഴയെത്തും!

തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന മലയാളികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇന്നും സംസ്ഥാനത്ത് അത്യുഷ്‌ണ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. നിലവിൽ വയനാടും ഇടുക്കിയും ഒഴികെയുള്ള എല്ലാ ജില്ലകളിലും അത്യുഷ്‌ണ മുന്നറിയിപ്പ് തുടരുകയാണ്. വേനൽ കടുത്തതോടെ പകൽ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ പലയിടത്തും നിലനിൽക്കുന്നത്.

അതിനിടയിലാണ് ഇന്നും അത്യുഷ്‌ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്.

heat

കൂടാതെ മറ്റ് ജില്ലകളിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കോട്ടയം, എറണാകുളം, മലപ്പുറം,കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു.

കേരളത്തിലെ ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്‌ണം അനുഭവപ്പെടുകയും ഉഷ്‌ണതരംഗ സമാന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. ചൂടിലെ വർധനവ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനും മരണത്തിന് വരെ കരണമാവുമെന്നും അതിൽ പറയുന്നു.

വേനലിൽ ആശ്വാസമായി മഴയെത്തും

വേനൽചൂട് കനത്ത സാഹചര്യത്തിലും മലയാളികൾക്ക് ആശ്വാസം നൽകുന്ന മറ്റൊരു വാർത്ത കൂടി വരുന്നുണ്ട്. നാളെ മുതൽ വേനൽ മഴ ശക്തമാകും എന്നതാണ് അത്. ബുധനാഴ്‌ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.

ചൂടിനെ നേരിടാനുള്ള മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും

പൊതുജനങ്ങൾക്കും ബന്ധപ്പെട്ട എല്ലാവർക്കും ഇത് ഒരു അത്യാവശ്യ ജാഗ്രതാ നിർദേശമാണ്. നിലവിലെ ഉഷ്‌ണതരംഗ സാഹചര്യം ഗൗരവത്തോടെ കാണണം.

പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയം സ്വയം ഒരു ലോക്ക്ഡൗൺ പോലെ ജാഗ്രത പാലിക്കുന്നത് സുരക്ഷിതമാണ്.

ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവരെ പ്രത്യേക ശ്രദ്ധയിൽ പാർപ്പിക്കുക. ഇവർ കഴിയുന്നതും പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം, കാരണം ചൂട് അവരുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാക്കാൻ ഇടയുണ്ട്.

ശരീരത്തെ തണുപ്പിച്ച് നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. വീടുകളിലും ജോലിസ്ഥലങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കുക. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് സഹായകരമാണ്.

പുറത്ത് പോകേണ്ടിവന്നാൽ കുട ഉപയോഗിക്കുക, പാദരക്ഷ ധരിക്കുക, കഴിയുമെങ്കിൽ സൺഗ്ലാസ് ഉപയോഗിക്കുക. നേരിട്ട് വെയിലേറ്റുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കണം.

പുറംപണികൾ പകൽ സമയത്ത് ഒഴിവാക്കണം. വീട്ടുജോലികൾ ചെയ്യുമ്പോഴും ഇടവേളകളിൽ വിശ്രമിക്കാൻ സമയം കണ്ടെത്തണം.

തളർച്ച, തലചുറ്റൽ പോലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. അത്തരം അവസ്ഥയിൽ ആരെയെങ്കിലും കണ്ടാൽ അവരെ തണലിലേക്ക് മാറ്റി ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും സഹായം ലഭ്യമാക്കുകയും ചെയ്യണം.

മൃഗങ്ങൾക്കും ഈ ചൂട് ബാധകമാണ്. കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും മതിയായ വെള്ളവും തണലും നൽകണം. പകൽ സമയത്ത് അവയെ പുറത്തേക്ക് വിടുന്നത് ഒഴിവാക്കുക.

സമൂഹമായി കുടിവെള്ള വിതരണം ഉറപ്പാക്കുകയും തണൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണം. പൊതുപരിപാടികൾ, ഉത്സവങ്ങൾ എന്നിവ പകൽ 11 മുതൽ 3 വരെ ഒഴിവാക്കുന്നതാണ് നല്ലത്.

ഈ സാഹചര്യത്തിൽ ഓരോരുത്തരും വ്യക്തിപരമായ ജാഗ്രത പാലിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്‌താൽ മാത്രമേ അപകടസാധ്യത കുറയ്ക്കാൻ കഴിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+