സിനിമാ ബാലതാരങ്ങളുടെ ചിത്രങ്ങളുമായി അശ്ലീല പോസ്റ്റ്, ഫേസ്ബുക്ക് ഗ്രൂപ്പ് ഉടമകളെ പൂട്ടാന്‍ പോലീസ്!!
ഫേസ്ബുക്കില്‍ പിഡോഫീലിയ ഗ്രൂപ്പുകള്‍ സജീവമായതായി പോലീസ്
മലപ്പുറം: സിനിമാ സീരിയല്‍ ബാലതാരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നാണ് പോലീസ് പറയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഈ വിഷയത്തില്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. വലിയൊരു സംഘം ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.
അതേസമയം ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. വ്യാപക പരാതികള്‍ ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ബാലതാരങ്ങളുടെ ചിത്രങ്ങള്‍ ഇത്തരം ഗ്രൂപ്പുകള്‍ പല രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനും സൈബര്‍ നിയമപ്രകാരം ഇവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങികൊടുക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

പിഡോഫീലിയ ഗ്രൂപ്പുകള്‍
പ്രശസ്തരായ വ്യക്തികളുടെ അശ്ലീ ചിത്രങ്ങളാണ് ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പ് ബാലതാരങ്ങളുടെ ചിത്രം പ്രചരിപ്പിക്കുന്ന പിഡോഫീലിയ ഗ്രൂപ്പുകള്‍ സാധാരണായിരുന്നു. തുടര്‍ന്ന് പോലീസ് നടപടി ശക്തമാക്കിയപ്പോള്‍ ഇവ പലതും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഗ്രൂപ്പുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമാ-സീരിയല്‍ താരങ്ങള്‍ അവരുടെ പേജിലും വിവിധ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വീഡിയോകളുമാണ് അശ്ലീല ചുവയോടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം താരങ്ങളാകുമ്പോള്‍ നിരവധി പേര് പേജ് സന്ദര്‍ശിക്കുമെന്ന് ഇവര്‍ കരുതുന്നു. അതിനാല്‍ ഇവരെ പൂര്‍ണമായി ഇല്ലാതാക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു.അതേസമയം മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം നിരവധി പേര് ഷെയര്‍ ചെയ്യുന്നുമുണ്ട്.

ഗുരുതര കുറ്റം
ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റമാണെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരം ഫേസ്ബുക്ക് പേജുകളുടെ ഉടമകളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലതാരങ്ങളുടെ മൊഴിയെടുത്ത് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തെക്കന്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ചൈല്ഡ്ലൈന് സെന്ററില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുന്നത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ബാലതാരങ്ങളുടെ ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ പല കുട്ടികളും ഉള്‍പ്പെടുന്നതായും പറയപ്പെടുന്നുണ്ട്. ചൈല്ഡ്ലൈന് ഒരു പ്രമുഖ ബാലതാരത്തിന്റെ മൊഴി രേഖപ്പെടുത്തിയതായി സൂചനയുണ്ട്.

പ്രമുഖ നടിമാരുടെ ചിത്രങ്ങളും
ഈ ഫേസ്ബുക്ക് ഗ്രൂപ്പ് ക്രിമിനലുകളുടെ കൂടാരമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ബാലതാരങ്ങള്‍ മാത്രമാണ് പ്രമുഖ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പേജില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. അതോടൊപ്പം മുമ്പ് പോലീസ് ഇടപെട്ട് പൂട്ടിച്ച ഫേസ്ബുക്ക് പേജുകളെ കുറിച്ചുള്ള ചര്‍ച്ചകളും ഈ പേജില്‍ നടക്കുന്നുണ്ട്. ഇവ തിരിച്ചുകൊണ്ടുവരാന്‍ ഇതിനകത്തുള്ളവര്‍ ശ്രമിക്കുന്നതായി ഈ പോസ്റ്റുകളില്‍ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഇത്തവണ ഇവരെ എന്തായാലും പിടിക്കുമെന്ന് പോലീസ് പറയുന്നു. ഈ അശ്ലീല ഗ്രൂപ്പുകളെ കുറിച്ച് പോലീസ് ഫേസ്ബുക്കിന് സന്ദേശം അയച്ചിട്ടുണ്ട്. അതേസമയം മറ്റ് അശ്ലീല പേജുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതും ഗുരുതര കുറ്റമായിട്ടാണ് പോലീസ് കരുതുന്നത്. അതിനാല്‍ മറ്റ് ഗ്രൂപ്പുകളും ഈ അന്വേഷണത്തിന് കീഴില്‍ വരും. അവര്‍ക്കെതിരെയും കേസെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവരെ എങ്ങനെ പിടിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സൈബര്‍ നിയമം ശക്തമല്ലാത്തതും പോലീസിന് തിരിച്ചടിയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications