കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ ഒരു ഉറപ്പ് നല്‍കാന്‍ ഒരു പെങ്ങളില്ലാതെ പോയി; രാഹുല്‍ നിങ്ങളൊരു മനുഷ്യനാണ്, വൈറലായി കുറിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്കയെ കുറിച്ച് യുവാവിന്റെ പോസ്റ്റ് | Oneindia Malayalam

എഐസിസി ജനറല്‍ സെക്രട്ടറിയായ സഹോദരി പ്രിയങ്കയ്ക്കൊപ്പായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത്. തിരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫ് ക്യാമ്പിന് വലിയ ആവേശം വിതറിയാണ് രാഹുലും പ്രിയങ്കയും കേരളത്തില്‍ നിന്ന് മടങ്ങിയത്.
രാഷ്ട്രീയത്തിനപ്പുറം ഇരുവരുടേയും എളിമയും സഹജീവി സ്നേഹവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വന്നു.

<strong>ബിജെപി തിരിച്ചടി നേരിടും; യുപിഎ അധികാരത്തില്‍ എത്തും, രാഹുല്‍ പ്രധാനമന്ത്രിയാവും, സര്‍വ്വേ ഫലം </strong>ബിജെപി തിരിച്ചടി നേരിടും; യുപിഎ അധികാരത്തില്‍ എത്തും, രാഹുല്‍ പ്രധാനമന്ത്രിയാവും, സര്‍വ്വേ ഫലം

സന്ദര്‍ശത്തിന് പിന്നാലെ പ്രിയങ്ക പങ്കുവെച്ച ട്വീറ്റും ഏറെ ശ്രദ്ധേയമായിരുന്നു. എന്റെ സഹോദരൻ, എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എനിക്ക് അറിയാവുന്ന ഏറ്റവും ധൈര്യമുള്ള മനുഷ്യൻ...വയനാട്ടുകാരേ, രാഹുലിനെ നന്നായി നോക്കണേ. അദ്ദേഹം നിങ്ങളെ കൈവിടില്ല. എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.. ഈ ട്വീറ്റിനെ അധാരമാക്കി ഫിലിപ്പ് ജാക്കബ് എന്ന വ്യക്തി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.. കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇങ്ങനെ ഒരു പെങ്ങൾ

ഇങ്ങനെ ഒരു പെങ്ങൾ

My brother
My truest friend
He wont let you down

എന്നെക്കുറിച്ച് ഇങ്ങനെ ഒരു ഉറപ്പ് നൽകാൻ ഒരു പെങ്ങൾ ഇല്ലാതെ പോയത് കൊണ്ടു കൂടിയാവാം ഈ വാചകങ്ങളായിരുന്നു ഇന്നലെ മുഴുവൻ മനസ്സിൽ.

ഇതാദ്യമായല്ല

ഇതാദ്യമായല്ല

രാജ്യംമുഴുവൻ പപ്പു എന്ന് വിളിച്ച്‌ പരിഹസിക്കുമ്പോഴും നാല്പത്തിയൊൻപത് വയസ്സുള്ള ആങ്ങളക്ക് പിന്നാലെ നടക്കുന്ന നാല്പത്തിയെട്ടുകാരി പെങ്ങളുപെണ്ണ്
ഇതാദ്യമായല്ല അത്ഭുതപ്പെടുത്തുന്നത്.

നിഴൽ പോലെ

നിഴൽ പോലെ

അയാളുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിലൊക്കെയും അവരെയും കാണാറുണ്ട്. നിഴൽ പോലെ ഇങ്ങനെ ഒട്ടിക്കൂടി പിന്നാലെ പോവാൻ ഇവർക്കെവിടെ നേരം എന്ന് ചിന്തിച്ചിരിക്കാറുണ്ട്.'

വരുൺ ഗാന്ധി

വരുൺ ഗാന്ധി

അസൂയപ്പെട്ടിട്ടുണ്ട്. വരുൺ ഗാന്ധിയുടെ മകൾ മരിച്ചപ്പോൾ രാഹുലും പ്രിയങ്കയും ഒരുമിച്ചാണ് അവിടേക്കോടിയെത്തിയത്. സങ്കടത്തിന്റെ ആനിമിഷങ്ങളിൽ രാഷ്ട്രീയ വിരോധങ്ങൾ അവർക്കൊരു തടസ്സമായില്ല.

സാഹോദര്യം

സാഹോദര്യം

മകൾ നഷ്ടപ്പെട്ട ദുഖത്തിൽ എല്ലാം തകർന്നിരിക്കുന്നവരുണിന്റെ തോളിൽ കൈവെച്ച് ആശ്വസിപ്പിക്കുന്ന ചിത്രം എതോ ഇംഗ്ലീഷ് മാസികയിൽകണ്ടതിപ്പോഴും മനസ്സിലുണ്ട്. ഒരു പ്രൊഫഷണൽ ക്യാമറയിലെ ചിത്രമായിരുന്നില്ല അത്. എങ്കിലും മാസിക അത് പ്രസിദ്ധീകരിച്ചു. സാഹോദര്യത്തിന്റെ അപൂർവ്വ നിമിഷങ്ങൾ

പറഞ്ഞു വന്നത്

പറഞ്ഞു വന്നത്

പറഞ്ഞു വന്നത്. ഒരു പൊളിറ്റിക്കൽ മൈലേജിന്റെ കുബുദ്ധിയോടെ അയാളോ അവരോ ആ നിമിഷത്തെ ഉപയോഗിച്ചു കണ്ടില്ല എന്നുള്ളതാണ്. ഇന്നലെ മാദ്ധ്യമപ്രവർത്തകർ വീണ് പരിക്കേറ്റപ്പോഴും രാഹുലവിടെ ഉണ്ടായിരുന്നു. അയാൾക്ക് പിന്നിൽ വീണ് കിടക്കുന്നവന്റഷൂസുമായി പ്രിയങ്കയും

അത് പുതുമയാണ്

അത് പുതുമയാണ്

പാർട്ടിക്കാരായ അണികളാൽ തല്ലി വീഴ്ത്തപ്പെട്ട് കിടക്കുമ്പോഴും തിരിഞ്ഞു നോക്കാതെ കാറിൽ കയറിപ്പോകുന്ന നേതാക്കളെ കണ്ട് ശീലമുള്ള
ഞങ്ങൾക്ക് അത് പുതുമയാണ്.

എന്‍റെ നിലപാട്

എന്‍റെ നിലപാട്

മാന്യതകളെ മാന്യമായി വിലയിരുത്തുന്നത് മറ്റൊരു തരം മാന്യതയാണ്. എനിക്ക് നിലപാടുകളുണ്ട് കൃത്യമായ രാഷ്ട്രീയവുമുണ്ട്. അതൊരിക്കലും നെഹ്റു കുടുംബവുമായി ഒരിക്കലും ഒത്തു പോകുന്ന ഒന്നല്ല ഇനി ആവാനും പോണില്ല.

രാഷ്ട്രീയം ഏതുമാവട്ടെ

രാഷ്ട്രീയം ഏതുമാവട്ടെ

അതുകൊണ്ട് അയാൾക്കത് ഒരു നഷ്ടമാണ് എന്ന് കരുതുന്നുമില്ല. രാഷ്ട്രീയം ഏതുമാവട്ടെ. മാന്യതയോ മൂല്യബോധമോ തൊട്ടു തീണ്ടാത്ത ചിലരുണ്ടാവുമ്പോൾ ചില മാന്വതകളെ ഉയർത്തിക്കാട്ടാനായില്ലെങ്കിൽ കാലത്തിനോടും അവനവനോടും ചെയ്യുന്ന സത്യസന്ധതയില്ലായ്മയും അത്.

ഇന്ത്യയ്ക്ക് വേണ്ടത്

ഇന്ത്യയ്ക്ക് വേണ്ടത്

ആരൊക്കെയോ എഴുതിയത് പോലെ ഇന്ത്യയ്ക്ക് വേണ്ടത് നല്ലാങ്ങളയേയോ നല്ല പെങ്ങളുട്ടിയേയോ ഒന്നുമായിരിക്കില്ല. നല്ല പാർലമെന്റേറിയൻ, നല്ല പ്രധാനമന്ത്രി എന്നിവ തന്നെയാണ്.

നിങ്ങളൊരു മനുഷ്യനാണ് രാഹുൽ

നിങ്ങളൊരു മനുഷ്യനാണ് രാഹുൽ

പക്ഷെ, മനുഷ്യരുടെ പ്രതിനിധികൾക്ക് മനുഷ്യത്വം ഉണ്ടാവുക എന്നതൊരു മിനിമം യോഗ്യതയാണ്. രാജ്യം മുഴുവൻ പപ്പു എന്ന് വിളിക്കുമ്പോഴും പരിഹസിക്കുമ്പോഴും അവൻ ഒരിക്കലും നിങ്ങളെ താഴെയിടില്ല എന്ന് പറഞ്ഞ് നിഴൽ പോലെ കട്ടയ്ക്ക് കുടെ നിൽക്കുന്ന ഒരു പെങ്ങളുണ്ടല്ലോ.

കാലവും ചരിത്രവും നിങ്ങളെ അടയാളപ്പെടുത്തിയിടും രാഹുൽ . നിങ്ങളൊരു മനുഷ്യനാണ് രാഹുൽ

ഫേസ്ബുക്ക് കുറിപ്പ്

ഫിലിപ്പ് ജാക്കബ്

ലോക്സഭ തിരഞ്ഞെടുപ്പ്: വയനാട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
facebook post about rahul priyanka relation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X