ഐസിയുവില്‍ മുഷ്ടി ചുരുട്ടി, ചുണ്ടുകള്‍ പതുക്കെ അനക്കി പറഞ്ഞു..'ലാല്‍സലാം സഖാവേ'; ജോ ജോസഫിന്റെ വൈറല്‍ കുറിപ്പ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ലിസി ആശുപത്രിയിലെ ഡോക്ടര്‍ ജോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. രോഗ കിടക്കയില്‍ ഐ സി യുവില്‍ കിടന്ന ഒരു രോഗി തന്നെ തിരിച്ചറിഞ്ഞതും ലാല്‍സലാം എന്ന് അഭിവാദ്യം ചെയ്തതുമാണ് ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.
'മനസുകുളിര്പ്പിച്ച വിപ്ലവാഭിവാദ്യം' എന്ന തലക്കെട്ടോടെയാണ് ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആ അഭിവാദ്യത്തിന് താന്‍ ഐ സി യുവില്‍ വെച്ച് തന്നെ പ്രത്യഭിവാദം ചെയ്തു എന്നും ജോ ജോസഫ് കുറിപ്പില്‍ പറയുന്നു. ജോ ജോസഫിന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഒരു മണിക്കൂറിനുള്ളില്‍ ഫേസ്ബുക്ക് പോസ്റ്റിന് 150 ലേറെ ഷെയറും ലഭിച്ചിട്ടുണ്ട്. ജോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മനസ്സു കുളിര്‍പ്പിച്ച വിപ്ലവാഭിവാദ്യം
രവീന്ദ്രനെ ഞാന്‍ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു ഏകദേശം എട്ടു വര്‍ഷമായി എന്റെ പരിചരണത്തിലുള്ള രോഗിയാണ് അദ്ദേഹം. രോഗിയെന്നതിലപ്പുറം വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന സുഹൃത്ത്.
ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞതാണെങ്കിലും ഹൃദ്രോഗസംബന്ധമായ അസ്വസ്ഥതകള്‍ അദ്ദേഹത്തെ ഇടക്കിടെ അലട്ടിയിരുന്നു. പക്ഷേ ഒരിക്കല്‍ പോലും നിരാശനായോ ദുഃഖിതനായോ കണ്ടിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് വീണ്ടും അദ്ദേഹം കടുത്ത ശ്വാസംമുട്ടല്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം മൂര്‍ഛിച്ചിരുന്നതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ദിവസങ്ങളോളം നില ഗുരുതരമായി തുടര്‍ന്നു.
ഹൃദയത്തിന്റെ പ്രവര്‍ത്തനം വളരെ മോശമായ അവസ്ഥ, അതിന് പുറമേ ഹൃദയമിടിപ്പിലെ താളപ്പിഴകള്‍, കുറയുന്ന രക്തസമ്മര്‍ദം എന്നിങ്ങനെ ഒരു ഞാണിന്മേല് കളിയായിരുന്നു പിന്നീട് ദിവസങ്ങളോളം. വെന്റിലേറ്ററില്‍ ആയതുകൊണ്ട് മയക്കം കൊടുത്തിരുന്നു. എങ്കിലും പതിയെ പതിയെ നില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ പറ്റുന്ന അവസ്ഥയിലെത്തി. അങ്ങനെ കഴിഞ്ഞ തിങ്കളാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റി.
കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്മയി
എങ്കിലും മയക്കം പൂര്‍ണ്ണമായി വിട്ടുമാറിയിരുന്നില്ല. ദേഹത്ത് തട്ടി വിളിച്ചാല്‍ കണ്ണുകള്‍ പതിയെ തുറക്കുമെന്ന് മാത്രം. മയക്കം പൂര്‍ണമായി മാറിയില്ലെങ്കില്‍ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരുമോ എന്നുപോലും ഭയന്നു. പ്രതീക്ഷിച്ച രീതിയില്‍ അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നില്ല എന്ന തോന്നല്‍ എനിക്കും വന്നു തുടങ്ങി.
അതുകൊണ്ടുതന്നെ ദിവസവും പല പ്രാവശ്യം ഐ.സി.യുവില്‍ പോയി നോക്കി. അന്ന് വൈകുന്നേരമായപ്പോള്‍ മുഖം അല്പം കൂടി പ്രസന്നമായി തോന്നി. ഞാന്‍ വിളിച്ചു 'രവീന്ദ്രന്, ഡോക്ടര്‍ ജോയാണ്. എന്തുണ്ട് വിശേഷങ്ങള്‍' അദ്ദേഹം വലതുകൈ അല്‍പ്പം ഉയര്‍ത്തി, മുഷ്ടി ചുരുട്ടി,ചുണ്ടുകള്‍ പതുക്കെ അനക്കി പറഞ്ഞു - 'ലാല്‍സലാം സഖാവേ'
ഐ.സി.യുവില്‍ വെച്ച് മുഷ്ടിചുരുട്ടി ഞാനും പ്രത്യഭിവാദ്യം ചെയ്തു.
അതിനുശേഷം പറഞ്ഞു.
'കുറച്ചു ദിവസം കൂടി പൊരുതുക സഖാവേ.'
(സ്വകാര്യത മാനിച്ചുകൊണ്ടു സഖാവിന്റെ പേര് മാറ്റിയിട്ടുണ്ട്)
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത











Click it and Unblock the Notifications