എന്‍സിപിയില്‍ ഭിന്നത രൂക്ഷം; പ്രസിഡന്റാകാന്‍ തോമസ് കെ തോമസ്? പിസി ചാക്കോക്കെതിരെ മത്സരിച്ചേക്കും
ആലപ്പുഴ: എന്‍ സി പി കേരള ഘടകത്തില്‍ ചേരിതിരിവ് രൂക്ഷമാകുന്നു. ശനിയാഴ്ച സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭിന്നത രൂക്ഷമാകുന്നത്. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോക്ക് എതിരെ എതിര്‍പക്ഷ സ്ഥാനാര്‍ഥിയായി തോമസ് കെ തോമസ് എം എല്‍ എ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ. തോമസ് എം എല്‍ എ, പി സി ചാക്കോ, ടി പി പീതാംബരന്‍ എന്നിവരെ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച കൊച്ചിയില്‍ വെച്ചാണ് എന്‍ സി പി സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

പി സി ചാക്കോ സംഘടനാ തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് എതിര്‍പ്പ് രൂക്ഷമായത്. മന്ത്രി എ കെ ശശീന്ദ്രന്‍ പക്ഷം പി സി ചാക്കോക്ക് ഒപ്പമുണ്ടായിരുന്നെങ്കിലും ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ പി സി ചാക്കോക്ക് ശക്തമായ തിരിച്ചടിയാണ് നേരിട്ടത്.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ പി സി ചാക്കോ വിഭാഗമാണ് പരാജയപ്പെട്ടത്. കൊല്ലം ജില്ലയില്‍് പി സി ചാക്കോ നിര്‍ദേശിച്ച ആളെ പ്രസിഡന്റാക്കാനും സാധിച്ചില്ല. മറ്റുള്ള ജില്ലകളില്‍ എ കെ ശശീന്ദ്രന്‍ പക്ഷത്തിന്റെ സഹായത്തോടെ ആണ് പി സി ചാക്കോ വിഭാം വിജയിച്ചത്.

ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ പി സി ചാക്കോയ്‌ക്കെതിരെ തോമസ് കെ തോമസ് എം എല്‍ എ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം പാര്‍ട്ടിയുടെ രണ്ട് എം എല്‍ എമാര്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാം എന്ന ധാരണ അട്ടിമറിക്കാനാണ് എ കെ ശശീന്ദ്രന്‍ ചാക്കോയുമായി ചേര്‍ന്നത് എന്ന് ഒരുവിഭാഗം ആരോപണം ഉയര്‍ത്തുന്നു.

എ കെ ശശീന്ദ്രനൊപ്പം നില്‍ക്കുന്നവരില്‍ ഒരുവിഭാഗവും പി സി ചാക്കോയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അതിനിടെ മന്ത്രി ശശീന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ബിജു ആബേല്‍ ജേക്കബിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കുകയും ചെയ്തു.

പി സി ചാക്കോയുമായി തെറ്റിയതിനെ തുടര്‍ന്നാണ് ബിജുവിനെ മാറ്റിയത്. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സമിതിയിലേക്ക് ബിജു ആബേല്‍ അങ്കമാലിയില്‍ നിന്നും വിജയിച്ചിരുന്നു. പി സി ചാക്കോ, ശശീന്ദ്രന്‍, തോമസ് കെ തോമസ്, ടി പി പീതാംബരന്‍ എന്നിവരുമായി പവാര്‍, പ്രഫുല്‍പാട്ടേല്‍ എന്നിവര്‍ ഇന്ന് ചര്‍ച്ച നടത്തും
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications