Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫഹദ് ഫാസിലിന്റെ മാലിക് ചോര്‍ന്നു, ആമസോണ്‍ പ്രൈമില്‍ ഇറങ്ങിയതിന് പിന്നാലെ ഇന്റര്‍നെറ്റില്‍

തിരുവനന്തപുരം: ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക് റിലീസ് ആയതിന് പിന്നാലെ ഇന്റര്‍നെറ്റല്‍. ചിത്രം റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ എത്തിയിരിക്കുകയാണ്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാലിക് കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അടക്കം ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നുണ്ട്. അതേസമയം കോപ്പിറൈറ്റ് ഉള്ളതിനാല്‍ നേരത്തെയും ഇതുപോലെ വന്ന ചിത്രങ്ങളെ ടെലിഗ്രാമില്‍ നിന്ന് നീക്കം ചെയ്യാറുണ്ട്.

1

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

മാലിക് ഇതേ പോലെ നടപടി നേരിടാനുള്ള സാധ്യത കൂടുതലാണ്. കഴഞ്ഞ ദിവസം പത്ത് മണിക്ക് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. നേരത്തെ തിയേറ്റര്‍ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു മാലിക്ക്. എന്നാല്‍ കൊവിഡ് കാരണം തിയേറ്ററുകള്‍ അടച്ചതോടെ ഒടിടി റിലീസിന് തീരുമാനിക്കുകയായിരുന്നു നിര്‍മാതാക്കള്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മിച്ചത്. മെയ് 13നായിരുന്നു നേരത്തെ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് ചിത്രം ആമസോണില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Recommended Video

cmsvideo
    Malik Official Trailer Reaction | Mahesh Narayanan | Fahadh Faasil | Oneindia Malayalam

    ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കമുള്ള ചിത്രമാണിത്. 27 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ട്. നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീപ് പോത്തന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അതേസമയം മാലിക്കിന് മികച്ച അഭിപ്രായമാണ് റിലീസ് ചെയ്തതിന് പിന്നാലെ ലഭിച്ചത്. മാലിക് തിയേറ്ററുകളില്‍ കാണേണ്ടിയിരുന്ന ചിത്രമായിരുന്നുവെന്നാണ് പ്രേക്ഷര്‍ പറയുന്നത്. സിനിമാ നിരൂപകര്‍ അടക്കം ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

    അന്‍പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക് ആയിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. പല കാലഘട്ടങ്ങളിലെ വേഷപകര്‍ച്ചകളും ചിത്രത്തിലുണ്ട്. ഇരുപത് വയസ്സ് മുതല്‍ 55 വയസ്സ് വരെയുള്ള ഫഹദിന്റെ കഥാപാത്രത്തിന്റെ സഞ്ചാരമാണ് ചിത്രം. ഗ്യാങ്സ്റ്റര്‍ ചിത്രം കൂടിയാണിത്. ചിത്രത്തിനായി നേരത്തെ ഇരുപത് കിലോയോളം ഫഹദ് ഭാരവും കുറച്ചിരുന്നു.

    എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+