ഫെയര്‍നസ് ക്രീം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പരാതി... മാപ്പിളപ്പാട്ട് ഗായകനും പെട്ടു; അന്വേഷണം

മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ഫെയര്‍നസ് ക്രീം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി പരാതി ഉയരുന്നു. ഫെയര്‍നസ് ക്രീം ഉപയോഗിച്ച ശേഷം വൃക്കരോഗം ബാധിച്ചതായി കഴിഞ്ഞ ദിവസം 17 കാരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ സലീം കോടത്തൂരും തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

സ്വര്‍ണത്തിന് പകരം വെള്ളി വാങ്ങിവെക്കേണ്ട... പൊന്നിന് വില കുത്തനെ ഇടിയില്ലെന്ന് പ്രവചനം, തിരികെ കേറും
സ്വര്‍ണത്തിന് പകരം വെള്ളി വാങ്ങിവെക്കേണ്ട... പൊന്നിന് വില കുത്തനെ ഇടിയില്ലെന്ന് പ്രവചനം, തിരികെ കേറും

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പരസ്യം കണ്ടാണ് ഇത് ഉപയോഗിച്ചത് എന്നാണ് ഇരുവരും പറയുന്നത്. പ്രസ്തുത ഫെയര്‍നസ് ക്രീമില്‍ അമിതമായ അളവില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മെര്‍ക്കുറിയുടെ അളവ് കൂടുതലായി ചര്‍മ്മത്തിലും ശരീരത്തിലും എത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. മെംബ്രനസ് നെഫ്രോപ്പതി എന്ന രോഗാവസ്ഥയ്ക്കാണ് മലപ്പുറത്തെ 17 കാരിയും സലീം കോടത്തൂരും ഇരയാക്കപ്പെട്ടിരിക്കുന്നത്.

Fairness Cream Issue

ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പരസ്യം കണ്ടാണ് ക്രീം വാങ്ങിയത് എന്ന് 17 കാരി പറഞ്ഞിരുന്നു. കാസര്‍കോട്ടെ ഒരു സുഹൃത്ത് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സലീം ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ക്രീം പുരട്ടി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറം വെക്കുന്ന തരത്തിലുള്ള പ്രകടമായ ഫലം ലഭിച്ചു എന്നും എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി വഷളാകുകയും പ്രതിരോധാവസ്ഥ താറുമാറാകുകയും ചെയ്തു എന്നാണ് സലീം പറയുന്നത്.

രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് മാസങ്ങളോളം സംഗീത പരിപാടികള്‍ മാറ്റിവെക്കേണ്ടി വന്നതായും സലീം പറഞ്ഞു. വൃക്കകളില്‍ രക്തം ശുദ്ധീകരിക്കുന്ന സൂക്ഷ്മ അരിപ്പകളായ ഗ്ലോമെറുലൈകള്‍ക്ക് തകരാറും വീക്കവും സംഭവിക്കുന്ന രോഗാവസ്ഥയെ ആണ് മെംബ്രനസ് നെഫ്രോപ്പതി എന്ന് പറയുന്നത്. ഇതുമൂലം ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ മൂത്രത്തിലൂടെ വലിയ അളവില്‍ നഷ്ടപ്പെടുകയും ശരീരത്തില്‍ നീര് വരികയും ചെയ്യും.

ലെവല്‍ 1 ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന കുറയും! ഓരോ ലെവലിലും വ്യത്യസ്ത ഫിറ്റ്‌മെന്റ് ഫാക്ടര്‍?
ലെവല്‍ 1 ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന കുറയും! ഓരോ ലെവലിലും വ്യത്യസ്ത ഫിറ്റ്‌മെന്റ് ഫാക്ടര്‍?

ക്രമേണ രോഗപ്രതിരോധ ശേഷി ഗണ്യമായി കുറയും. അംഗീകാരമില്ലാത്തതും വ്യാജവുമായ ഫെയര്‍നെസ് ക്രീമുകളില്‍ ചര്‍മ്മത്തിന് പെട്ടെന്ന് നിറം നല്‍കാനായി ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി ചേര്‍ക്കാറുണ്ട്. ഇത് ചര്‍മ്മത്തിലെ മെലാനിന്‍ ഉല്‍പ്പാദനം തടഞ്ഞ് തുടക്കത്തില്‍ കൃത്രിമ നിറം നല്‍കും. എന്നാല്‍ പിന്നീട് ചര്‍മ്മകോശങ്ങളെ നശിപ്പിച്ച് മുഖം കൂടുതല്‍ കരിവാളിക്കുന്നതിനും ചര്‍മ്മത്തിലൂടെ രക്തത്തില്‍ കലര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി തകരാറിലാക്കുന്നതിനും കാരണമാകും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

അതേസമയം 17 കാരിയുടെ വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്‌സ് കണ്‍ട്രോളര്‍, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവരോട് ബാലാവകാശ കമ്മിഷന്‍ വിശദീകരണം തേടുകയും ചെയ്തു. കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയിലും ക്രീമില്‍ അപകടകരമായ അളവില്‍ മെര്‍ക്കുറി കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം.

സ്വര്‍ണം പണയം വെച്ചവര്‍ ആശങ്കയില്‍! വില കുറയുന്നത് തിരിച്ചടി; ഈട് മുതല്‍ ലേലം ചെയ്യുമോ?
സ്വര്‍ണം പണയം വെച്ചവര്‍ ആശങ്കയില്‍! വില കുറയുന്നത് തിരിച്ചടി; ഈട് മുതല്‍ ലേലം ചെയ്യുമോ?

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മെര്‍ക്കുറി അടങ്ങിയ ഫേയ്‌സ് ക്രീമുകളുടെ വിതരണം തടയുവാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കുവാനും മുഖ്യമന്ത്രി ഓഫീസിന് നിര്‍ദ്ദേശം നല്‍കി. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന തടയണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma